വീടിന്റെ വാടക വരുമാനം ആദായ നികുതി ബാധ്യത കൂട്ടാതിരിക്കാന്‍
മൊ്ത്ത വരുമാനം കൂട്ടുമ്പോള്‍ വീട്ട് വാടക വരുമാനം ഉണ്ടെങ്കില്‍ അതും കൂട്ടിയാണ് മൊത്ത വരുമാനം കണക്കാക്കുന്നത്. നിങ്ങള്‍ തൊഴിലുടമകയ്ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കിയില്ലെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ യാഥാര്‍ത്ഥ വിവിരങ്ങള്‍ നല്‍കിയേ പറ്റൂ. അതിനാല്‍ ഇത്തരം

മൊത്തവരുമാനം കൂട്ടുമ്പോള്‍ വീട്ടുവാടക വരുമാനം ഉണ്ടെങ്കില്‍ അതും കൂട്ടിയാണ് മൊത്ത വരുമാനം കണക്കാക്കുന്നത്. നിങ്ങള്‍ തൊഴിലുടമയ്ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കിയില്ലെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ യാഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയേ പറ്റൂ. അതിനാല്‍ ഇത്തരം വരുമാനം കൂടി ചേര്‍ത്ത് മൊത്ത വരുമാനം കണക്കാക്കി നികുതി ബാധ്യത എത്രയെന്ന്് ഇപ്പോഴേ കണ്ടെത്തി അതു കുറയ്ക്കാനുള്ള പ്ലാനിങ് നടത്തണം.
ഹൗസ് പ്രോപ്പര്‍ട്ടി എന്ന് ആദായ നികുതി നിയമത്തില്‍ പറഞ്ഞിരിക്കുന്നതില്‍ നികുതി ദായകന്റെ വീട്, അയാള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന ഓഫീസ് മുറി, കടമുറി, കെട്ടിടം തുടങ്ങിയവയൊക്കെ ഉള്‍പ്പെടും. എല്ലാത്തരം കെട്ടിടങ്ങളിലും നിന്നുള്ള വാടക വരുമാനം ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടും. സെല്‍ഫ് ഒക്കുപൈഡ് ഹൗസ് പ്രോപ്പര്‍ട്ടി, ലെറ്റ് ഔട്ട് ഹൗസ് പ്രോപ്പര്‍ട്ടി എന്നിങ്ങനെ തരംതിരിച്ചാണ് നികുതി ബാധ്യത കണക്കാക്കുക. നികുതിദായകനോ അയാളുടെ കുടുംബമോ താമസിക്കുന്ന വീടാണ് സെല്‍ഫ് ഒക്കുപൈഡ് ഹൗസ് പ്രോപ്പര്‍ട്ടിയായി കണക്കാക്കുക. നേരത്തെ നികുതി ദായകന് ഒരു വീട് മാത്രമേ ഇങ്ങനെ സെല്‍ഫ് ഒക്കുപൈഡ് ഹൗസ് പ്രോപ്പര്‍ട്ടിയായി കണക്കാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അയാളുടെ പേരില്‍ മറ്റൊരു വീട് ഉണ്ടെങ്കില്‍ അത് ലെറ്റ് ഔട്ട് പ്രോപ്പര്‍ട്ടിയായി കണക്കാക്കുമായിരുന്നു. ഇപ്പോള്‍ രണ്ട് വീടുകള്‍ക്ക് ഈ ഇളവ് ലഭിക്കും. ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയുടെ നികുതി ബാധ്യതയും ഇളവുകളും അടുത്ത ലേഖനത്തില്‍
(പെഴ്സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)
English Summary : Last minute Income Tax Planning