പത്ത് കാശുണ്ടാക്കാൻ ഈ പുസ്തകങ്ങളെ അറിയൂ
വിജയകരമായ ജീവിതത്തിന് ഫലപ്രദമായ സാമ്പത്തികാസൂത്രണം അത്യന്താപേക്ഷിതമാണ്. ആവശ്യങ്ങളും ലക്ഷ്യങ്ങളും മുന്നിൽ കണ്ട് അത് നേടിയെടുക്കുന്നതിന് കൃത്യമായ സാമ്പത്തികാസൂത്രണം നടത്തുന്നതിന് പുസ്തകങ്ങൾ വഴികാട്ടിയാകും. തെരഞ്ഞെടുത്ത പേഴ്സണൽ ഫിനാൻസ് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇവ വായിച്ച് പാഠങ്ങളുൾകൊണ്ടാൽ

വിജയകരമായ ജീവിതത്തിന് ഫലപ്രദമായ സാമ്പത്തികാസൂത്രണം അത്യന്താപേക്ഷിതമാണ്. ആവശ്യങ്ങളും ലക്ഷ്യങ്ങളും മുന്നിൽ കണ്ട് അത് നേടിയെടുക്കുന്നതിന് കൃത്യമായ സാമ്പത്തികാസൂത്രണം നടത്തുന്നതിന് പുസ്തകങ്ങൾ വഴികാട്ടിയാകും. തെരഞ്ഞെടുത്ത പേഴ്സണൽ ഫിനാൻസ് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. ഇവ വായിച്ച് പാഠങ്ങളുൾകൊണ്ടാൽ ടെൻഷൻ ഫ്രീയായി ജീവിതം ആസ്വദിക്കാം.
അനേകരുടെ ജീവിതത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള പുതുവഴികൾ തുറന്നിട്ടുള്ള പുസ്തകങ്ങളാണ് ഇവ.
സൈക്കോളജി ഓഫ് മണി
പണത്തിന് ഒരാളെ നന്നാക്കാനും നശിപ്പിക്കാനും കഴിയും. 19 ചെറുകഥകളിലൂടെ പണം ഫലപ്രദമായി എങ്ങനെ വിനിയോഗിച്ച് ജീവിത വിജയം നേടാമെന്ന് ഗ്രന്ഥകാരനായ മോർഗൻ ഹൗസെൽ പഠിപ്പിക്കുന്നു.
പണത്തിനോടുള്ള ആർത്തി കൂടുമ്പോൾ ഒരാളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു? പണം എങ്ങനെയാണ് ഒരാൾക്ക് ആനന്ദം പകരുക? പണം കൊണ്ട് എങ്ങനെ സമ്പത്ത് സൃഷ്ടിക്കാം? എന്നിവയെ കുറിച്ചെല്ലാം വളരെ ആഴത്തിൽ മനസിലാക്കി തരുന്നു ഈ പുസ്തകം.
ഐ വിൽ ടീച്ച് യു ടുബി റിച്ച്
പേഴ്സണൽ ഫിനാൻസ് പുസ്തകങ്ങളിലെ താരമാണ് രമിത് സേത്തി എഴുതിയ ഈ പുസ്തകം. തീർച്ചയായും വായിച്ചിരിക്കണം. സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികൾ , അതിന്റെ തത്വങ്ങൾ, നയങ്ങൾ എല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാല് അടിസ്ഥാനങ്ങളാണ് സമ്പത്ത് സൃഷ്ടിക്കലിൽ ഉള്ളത്. ബജറ്റിങ്, ബാങ്കിങ്, സേവിങ്, ഇൻവെസ്റ്റിങ്. ഈ നാലു കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള വഴികൾ പറഞ്ഞു തരികയാണ് ഗ്രന്ഥകാരൻ.
റിച്ച് ഡാഡ് പുവർ ഡാഡ്
റോബർട്ട് കിയോസാക്കി രചിച്ച ഈ പുസ്തകത്തിൽ പേഴ്സണൽ ഫിനാൻസിനെ കുറിച്ചുള്ള സർവതും വിശദമായി എഴുതിയിട്ടുണ്ട്. അഭ്യസ്തവിദ്യനായ ഒരു പിതാവിന്റെയും സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു പിതാവിന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ഗ്രന്ഥകാരൻ ജീവിത വിജയത്തിനുള്ള മാർഗങ്ങളുടെ ശരി തെറ്റുകളാണ് പ്രേക്ഷകനു മുമ്പിൽ അവതരിപ്പിക്കുന്നത്. അഭ്യസ്തവിദ്യൻ മക്കൾക്ക് കോടികളുടെ കടബാധ്യത വരുത്തി കടന്നുപോകുമ്പോൾ സ്കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് ഇറങ്ങിയയാൾ മക്കൾക്കു വേണ്ടി ഒരു വൻ ബിസിനസ് സാമ്രാജ്യം ആണ് പടുത്തുയർത്തിയത്. അതെങ്ങനെ സാധിച്ചു ? പണക്കാരനാകാൻ എങ്ങനെ പണമുണ്ടാക്കണം എന്ന് വിശദമാക്കുന്നു ഈ പുസ്തകം
ദ മില്യനെയർ നെക്സ്റ്റ് ഡോർ
തോമസ് സ്റ്റാൻലിയും വില്യം ഡാങ്കോയും ചേർന്നെഴുതിയ ഈ പുസ്തകത്തിൽ ബുദ്ധിമാനായ ഒരു നിക്ഷേപകന്റെ നിക്ഷേപ ശൈലികളും തന്ത്രങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുന്നു. കോടീശ്വരന്മാർ പണമുണ്ടാക്കുന്ന വിധവും ചെലവാക്കുന്ന വിധവും അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്ന പുസ്തകം.
ദ ഇന്റലിജന്റ് ഇൻവെസ്റ്റർ
ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾ എങ്ങനെ നേടാം, തെറ്റുകൾ എങ്ങനെ ഒഴിവാക്കാം എന്നിവ തന്മയത്വമായി പ്രതിപാദിക്കുന്നു ഗ്രന്ഥകാരൻ ബെഞ്ചമിൻ ഗ്രഹാം. റിസ്കെടുക്കാതെ വിജയകരമായും സുരക്ഷിതമായും നിക്ഷേപിക്കാനുള്ള വഴികൾ പറഞ്ഞു തരുന്നുണ്ട് അദ്ദേഹം.
English Summary : These Books will Help You to Mae Money