1) നിക്ഷേപാവശ്യങ്ങൾക്കായി ഇൻഷുറൻസ് പോളിസികൾ വാങ്ങരുത് ഭാവിയിൽ മികച്ച നേട്ടം ലഭിക്കാൻ നിങ്ങളുടെ പണം ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തെറ്റാണ്. 100 ൽ 95 പേരും ഈ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ എപ്പോഴും ടേം ഇൻഷുറൻസ് പോളിസിയിൽ ആയിരിക്കണം. 2)

1) നിക്ഷേപാവശ്യങ്ങൾക്കായി ഇൻഷുറൻസ് പോളിസികൾ വാങ്ങരുത് ഭാവിയിൽ മികച്ച നേട്ടം ലഭിക്കാൻ നിങ്ങളുടെ പണം ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തെറ്റാണ്. 100 ൽ 95 പേരും ഈ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ എപ്പോഴും ടേം ഇൻഷുറൻസ് പോളിസിയിൽ ആയിരിക്കണം. 2)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1) നിക്ഷേപാവശ്യങ്ങൾക്കായി ഇൻഷുറൻസ് പോളിസികൾ വാങ്ങരുത് ഭാവിയിൽ മികച്ച നേട്ടം ലഭിക്കാൻ നിങ്ങളുടെ പണം ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തെറ്റാണ്. 100 ൽ 95 പേരും ഈ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ എപ്പോഴും ടേം ഇൻഷുറൻസ് പോളിസിയിൽ ആയിരിക്കണം. 2)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസാദ്യം കൈനിറയെ കിട്ടുന്ന പണം മാസത്തിന്റെ അവസാനമെത്തുമ്പോഴേയ്ക്ക് എങ്ങനെ തീരുന്നു? മിക്കവാറും എല്ലാവരേയും അമ്പരിപ്പിക്കുന്ന കാര്യമാണിത്. ഇത്തവണയെങ്കിലും ചെറുതായി സമ്പാദിച്ചു തുടങ്ങണമെന്ന് കരുതും .പക്ഷേ ഒരിക്കലും നടക്കാതെ നീണ്ടു നീണ്ടു പോകും. ഇവിടെ പണമുണ്ടാക്കാനും അത് സൂക്ഷിച്ചു വെക്കാനും നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകളിതാ:

നിക്ഷേപാവശ്യങ്ങൾക്കായി ഇൻഷുറൻസ് പോളിസികൾ വാങ്ങരുത്

ADVERTISEMENT

ഭാവിയിൽ മികച്ച നേട്ടം ലഭിക്കാൻ നിങ്ങളുടെ പണം ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തെറ്റാണ്. 100 ൽ 95 പേരും ഈ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ എപ്പോഴും ടേം ഇൻഷുറൻസ് പോളിസിയിൽ ആയിരിക്കണം.

കോമ്പൗണ്ടിങ്ങിന്റെ ശക്തി തിരിച്ചറിയണം

എല്ലാവരും കോമ്പൗണ്ടിങ് ഫോർമുലയിൽ എത്തിയിട്ടുണ്ട്. എന്നാൽ, വളരെ കുറച്ച് ആളുകൾ മാത്രമേ അതിന്റെ ശക്തി മനസ്സിലാക്കുന്നുള്ളൂ.തന്മൂലം ആളുകൾ നേരത്തേ തന്നെ സമ്പാദ്യം ആരംഭിക്കാതിരിക്കുകയും കോമ്പൗണ്ടിങ്ങിന്റെ ശക്തി പ്രയോജനപ്പെടുത്താതെ പോകുകയുമാണ്. പവർ ഓഫ് കോമ്പൗണ്ടിങ് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.

നുറുങ്ങുകൾ അടിസ്ഥാനമാക്കി ഓഹരികൾ വാങ്ങരുത്

ADVERTISEMENT

ഫെയ്സ്ബുക്, വാട്സാപ്പ്, ടിവി എന്നിവയിലൂടെ പലരും സ്റ്റോക്ക് ടിപ്പുകൾ നൽകുന്നത് കാണാറുണ്ടാകും. നിർഭാഗ്യവശാൽ, ധാരാളം ആളുകൾ ഇവരുടെ കെണിയിൽ വീഴുകയും അറിവില്ലാതെ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അന്തിമഫലം എല്ലാം നഷ്ടപ്പെടുന്നുവെന്നതാണ്. 

∙വിലക്കിഴിവുള്ളതുകൊണ്ട് മാത്രം സാധനങ്ങൾ വാങ്ങരുത്

ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ സെയിൽ’ മുതൽ ഫ്ലിപ്കാർട്ടിന്റെ ‘ദ് ബിഗ് ബില്യൺ ഡേയ്‌സ്’ വരെ, വിലക്കിഴിവിൽ സാധനങ്ങൾ വാങ്ങുന്ന ഇന്ത്യക്കാരുടെ ദൗർബല്യത്തെ എല്ലാവരും എൻകാഷ് ചെയ്യുന്നു. എല്ലാ മാസവും അത്തരം വിൽപന നിങ്ങൾ കണ്ടെത്തും എന്നതാണ് രസകരം. ഇതു മാറണം.

വാരാന്ത്യ പാർട്ടികളിൽ തകർത്തു ചെലവഴിക്കരുത്

ADVERTISEMENT

അഞ്ചു ദിവസത്തെ ജോലിയും രണ്ടു ദിവസത്തെ പാർട്ടിയും. ഇതാണ് പുതിയ സംസ്കാരം. വാരാന്ത്യങ്ങളിൽ പാനീയങ്ങൾക്കായി തകർത്തു ചെലവഴിക്കുന്ന പബ്ബുകൾ തിരക്കേറിയതാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ മാസാവസാനമാകുമ്പോഴേക്കും കയ്യിലൊന്നും കാണില്ല.

പണമൊഴുക്കിന്റെ വഴി അറിയണം

വളരെ കുറച്ച് ആളുകളാണ് ചെലവുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത്. പണം എവിടെയൊക്കെ ചെലവായിപ്പോയി എന്ന് മിക്കവർക്കും അറിയില്ല അല്ലെങ്കിൽ അറിയാൻ മിനക്കെടാറില്ല. ഈ സ്ഥിതി മാറണം.

അടിയന്തര ബജറ്റ് വേണം

അടിയന്തര സാഹചര്യങ്ങളിൽ പണമില്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽനിന്നും കടം വാങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ഇതൊഴിവാക്കാൻ അടിയന്തര ബജറ്റും പണവും കരുതണം. ചിലർ അവരുടെ സുരക്ഷിത ഭാവിനിക്ഷേപങ്ങൾ പോലും ഇത്തരം അവസരങ്ങളിൽ പിൻവലിക്കും. അതൊഴിവാക്കണം. 

മെഡിക്കൽ ഇൻഷുറൻസ് വേണം

മെഡിക്കൽ ഇൻഷുറൻസ് എടുക്കാത്തതിനാൽ ഒരു ആരോഗ്യപ്രശ്നം ഉണ്ടായാൽ ജീവിതത്തിൽ അതുവരെ കരുതിയതെല്ലാം നഷ്ടപ്പെടാം. ആരോഗ്യസംരക്ഷണ ചെലവ് വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇൻഷുറൻസ് ഇല്ലാതെ മുന്നോട്ടു പോകാനുമാവില്ല. അതുകൊണ്ട്, മെഡിക്കൽ ഇൻഷുറൻസ് വേണം. 

സാമ്പത്തിക പദ്ധതി ആവശ്യമാണ്

ഭാവിയെക്കുറിച്ച് വ്യക്തമായ സാമ്പത്തിക കാഴ്ചപ്പാടുകളില്ലാത്തതും ജീവിതലക്ഷ്യങ്ങൾക്ക് എങ്ങനെ പണം സ്വരുക്കൂട്ടണം എന്നറിയാത്തതും മുൻപോട്ടുള്ള യാത്രയെ ബുദ്ധിമുട്ടിലാക്കാം. വരുമാനം എത്ര ചെറുതാകട്ടെ, ചെലവും ഉള്ളതിൽ മിച്ചംപിടിച്ചൊരു നിക്ഷേപവും പ്ലാൻ ചെയ്യുക. 

നിക്ഷേപത്തിൽ വൈവിധ്യവൽക്കരണം വേണം

ചിലർ അവരുടെ പണം മുഴുവൻ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കും. ചിലർ സ്വർണത്തിലും. ലോക്കറിൽ സൂക്ഷിക്കുന്നവരും മുഴുവൻ പണവും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവരുമെല്ലാം ഉണ്ട്. മറ്റു ചിലരുടെ നിക്ഷേപമാകട്ടെ ബിസിനസിലാണ്. ഇതിനു പകരം വ്യത്യസ്ത മാർഗങ്ങളിലായി നിക്ഷേപം വൈവിധ്യവൽക്കരിക്കുകയാണു വേണ്ടത്. 

മിതവ്യയത്തെ പിശുക്കായി കാണരുത്

ബുദ്ധിയുള്ളവർ അനാവശ്യ സാമ്പത്തിക ചെലവുകൾ കുറയ്ക്കുമ്പോൾ ചിലർ അതിനെ പിശുക്കായി തെറ്റിദ്ധരിക്കുന്നു. സമ്പത്ത് ചെലവഴിക്കുമ്പോഴാകട്ടെ ഗുണനിലവാരത്തിൽ അവർ ഒരു വിട്ടുവീഴ്ചയും ചെയ്യാറുമില്ല. എന്നാൽ, ഉൽപന്നമോ സേവനമോ ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാൻ തക്കവിധം അവർ ഗവേഷണം തന്നെ നടത്തുന്നു. അങ്ങനെയുള്ളവരെ ബുദ്ധിരാക്ഷസന്മാർ എന്നാണ് വിളിക്കേണ്ടത്. 

നീട്ടിവയ്ക്കുന്ന നിക്ഷേപ തീരുമാനങ്ങൾ തെറ്റ്

‘‘ഞാൻ നാളെ മുതൽ നിക്ഷേപം തുടങ്ങും’’ എന്നു പറയുന്നവരെ കാണാം. പക്ഷേ, ആ നാളെ ഒരിക്കലും വരാറില്ല. നിക്ഷേപ തീരുമാനങ്ങൾ നീട്ടിവയ്ക്കുന്നതു ശരിയല്ല. 

ക്ഷമയുടെ അഭാവം

‘എന്റെ സമ്പത്ത് വളരുന്നതുവരെ എനിക്ക് കാത്തിരിക്കാനാവില്ല.’ ‘ആറു മാസത്തിനുള്ളിൽ എന്റെ നിക്ഷേപം ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നു.’ ‘എനിക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കണം.’ നിക്ഷേപ ഓപ്ഷനുകൾ മനസ്സിലാക്കാനുള്ള ക്ഷമയില്ലാത്തതിനാലും നിക്ഷേപത്തിൽ ആരെയും അന്ധമായി വിശ്വസിക്കുന്നതിനാലും ധാരാളം ആളുകൾക്ക് ജീവിതകാലം മുഴുവൻ ഉണ്ടാക്കിയ സമ്പത്ത് നഷ്ടപ്പെടാം. നിക്ഷേപകാര്യങ്ങളിൽ ക്ഷമയുടെ അഭാവമാണ് ഇതു സൂചിപ്പിക്കുന്നത്.

മറ്റുള്ളവരുടെ പോർട്ഫോളിയോ കോപ്പി ചെയ്യരുത്

‘‘എനിക്ക് നിക്ഷേപത്തെക്കുറിച്ച് ഒന്നും അറിയില്ല. നിങ്ങളെങ്ങനെയാണ് നിക്ഷേപിക്കുന്നതെന്നു പറഞ്ഞു തരാമോ?’’ ഒരുപാട് ആളുകൾ അവരുടെ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ടിവി അവതാരകരെയോ ഒക്കെ ഇത്തരത്തിൽ ആശ്രയിക്കുന്നു. ഈ ആശ്രയിക്കൽ നിർത്തുക. 

കുടുംബത്തിൽ ധനവിനിയോഗം ചർച്ച ചെയ്യണം

കുടുംബങ്ങളിൽ പണവുമായി ബന്ധപ്പെട്ട ചർച്ചകൾ പലരും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. തീർച്ചയായും കുടുംബത്തിൽ സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുക. കാര്യങ്ങൾ എല്ലാവരും അറിയട്ടെ, കൂട്ടുത്തരവാദിത്തത്തിൽ മുന്നോട്ടു പോകട്ടെ.

അച്ചടക്കമുള്ള നിക്ഷേപത്തിന്റെ അഭാവം

നിക്ഷേപിച്ചശേഷം ബാക്കിയുള്ളത് ചെലവഴിക്കുകയാണു വേണ്ടത്. എന്നാൽ, ആളുകൾ ചെലവഴിച്ച ശേഷം എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതാണ് നിക്ഷേപിക്കുന്നത്. അച്ചടക്കമില്ലാത്ത നിക്ഷേപത്തിൽ കലാശിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കുക. 

ലേഖകൻ സ്മാർട് സേവ് ഫിൻസെർവ് എൽഎൽപിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസറാണ്

English Summary : Keep These Financial Lessons Always in Your Mind