ബാങ്ക് സ്വകാര്യവൽക്കരണത്തെ തള്ളിപ്പറഞ്ഞ് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ ഗവേഷണ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ അതേ നിലപാട് തള്ളി ആർബിഐ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. ബാങ്ക് സ്വകാര്യവൽക്കരണ വിഷയത്തിൽ എന്താ ആർബിഐക്ക് ഒരു കൺഫ്യൂഷൻ? കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തിനൊപ്പം നീങ്ങിയിരുന്ന

ബാങ്ക് സ്വകാര്യവൽക്കരണത്തെ തള്ളിപ്പറഞ്ഞ് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ ഗവേഷണ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ അതേ നിലപാട് തള്ളി ആർബിഐ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. ബാങ്ക് സ്വകാര്യവൽക്കരണ വിഷയത്തിൽ എന്താ ആർബിഐക്ക് ഒരു കൺഫ്യൂഷൻ? കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തിനൊപ്പം നീങ്ങിയിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് സ്വകാര്യവൽക്കരണത്തെ തള്ളിപ്പറഞ്ഞ് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ ഗവേഷണ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ അതേ നിലപാട് തള്ളി ആർബിഐ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. ബാങ്ക് സ്വകാര്യവൽക്കരണ വിഷയത്തിൽ എന്താ ആർബിഐക്ക് ഒരു കൺഫ്യൂഷൻ? കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തിനൊപ്പം നീങ്ങിയിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് സ്വകാര്യവൽക്കരണത്തെ തള്ളിപ്പറഞ്ഞ് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ ഗവേഷണ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ അതേ നിലപാട് തള്ളി ആർബിഐ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. ബാങ്ക് സ്വകാര്യവൽക്കരണ വിഷയത്തിൽ എന്താ ആർബിഐക്ക് ഒരു കൺഫ്യൂഷൻ? കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തിനൊപ്പം നീങ്ങിയിരുന്ന റിസർവ് ബാങ്കിന് അതിന്റെ ലക്ഷ്യപ്രാപ്തിയിൽ അത്ര വിശ്വാസമില്ലെന്നാണോ? അതോ ബാങ്ക് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ഇത്രയ്ക്ക് സ്പീഡ് വേണ്ട എന്നാണോ ആർബിഐ പറഞ്ഞു വയ്ക്കാൻ ഉദ്ദേശിക്കുന്നത്? ഉത്തരം എന്തുതന്നെയായാലും ഗവേഷകന്റെ സ്വന്തം അഭിപ്രായം എന്നു വിശദീകരിച്ച് റിപ്പോർട്ടിൽനിന്ന് അകലം പാലിക്കുമ്പോഴും അതിൽ പ്രതിപാദിക്കുന്ന സുപ്രധാന വിഷയങ്ങളിലും നിരീക്ഷണങ്ങളിലും ആർബിഐ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഒപ്പം പടിപടിയായി സർക്കാർ നടപ്പാക്കുന്ന ബാങ്ക് ഏകീകരണവും വിറ്റഴിക്കലും ഫലം കാണും എന്ന് ഒഴുക്കൻ മട്ടിൽ സൂചിപ്പിച്ച് വിഷയത്തിൽനിന്ന് അധികൃതർ തലയൂരുന്നു. ഓഗസ്റ്റ് 18ന് പ്രസിദ്ധീകരിച്ച ആർബിഐ ബുള്ളറ്റിനിലാണ് ബാങ്ക് സ്വകാര്യവൽക്കരണം ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നില്ലെന്ന കണ്ടെത്തലുമായി പ്രബന്ധം പ്രത്യക്ഷപ്പെട്ടത്. ബാങ്ക് സ്വകാര്യവൽക്കരണത്തിന്റെ നേട്ടവും കോട്ടവും ഇതിൽ ചൂണ്ടിക്കാട്ടുന്നു. ഒപ്പം വളർ‌ന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഇതുണ്ടാക്കിയിരിക്കുന്ന വെല്ലുവിളികൾ അക്കമിട്ടു പറയുന്നു. എന്തുകൊണ്ടാണ് അവസാന നിമിഷം ആർബിഐ തന്നെ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞത്? ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്രമാത്രം ദോഷകരമാണ് ബാങ്ക് സ്വകാര്യവൽക്കരണം? അപകടമുന്നറിയിപ്പാണോ ആർബിഐ നൽകിയത്? ഇന്ത്യയിലെ ബാങ്കിങ്ങിന്റെ ചരിത്രത്തിലൂടെ വിശദമായി പരിശോധിക്കാം...

 

ADVERTISEMENT

പൊതുമേഖല ബാങ്കുകൾക്കൊപ്പം ജനം

(Photo by PUNIT PARANJPE / AFP)

 

1969ലെ ബാങ്ക് ദേശസാൽക്കരണത്തിലൂടെ കൈവരിക്കാൻ ലക്ഷ്യമിട്ടതൊക്കെയും പിന്നോട്ടടിക്കുമെന്നാണു പഠന റിപ്പോർട്ടിലെ വിലയിരുത്തൽ. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തികക്രമവും അതിന് ഉതകുന്ന വായ്പാ സംവിധാനവും പൊതുമേഖല ബാങ്കുകളിലൂടെയാണ് കാര്യക്ഷമമായി സാധ്യമായത്. ഈ മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ കാര്യക്ഷമതയിൽ ഏറെ മുന്നിലുമാണ് പൊതുമേഖല ബാങ്കുകൾ. സ്വകാര്യ മേഖല ബാങ്കുകൾ പ്രധാനമായും നഗരങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ ഗ്രാമ, അർധ നഗര ഉപഭോക്താക്കൾക്ക് സേവനം എത്തിക്കുന്നതിൽ‌ ഇവ പിന്നാക്കമാണ്. പൊതുമേഖല ബാങ്കുകളാണ് ഈ വിഭാഗത്തിന് ഇന്നും ആശ്രയം. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പ്രതിസന്ധികളിൽ‌ താങ്ങാകാനും സർക്കാർ കൊണ്ടുവരുന്ന നയപരിപാടികൾക്ക് പിന്തുണ നൽകാനും കഴിയുന്നത് പൊതുമേഖല ബാങ്കുകൾക്കാണ്. 

 

ADVERTISEMENT

കോവിഡ് പ്രതിസന്ധിയിലും അതിനു മുൻപ് സാമ്പത്തിക മാന്ദ്യകാലത്തും വായ്പാനിരക്കുകൾ താഴ്ത്തി പണലഭ്യത ഉറപ്പുവരുത്താൻ സർക്കാരും ആർബിഐയും നടത്തിയ ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയത് പൊതുമേഖല ബാങ്കുകളാണെന്ന് പഠനം എടുത്തുപറയുന്നു. വിശ്വാസ്യതയിൽ പൊതുമേഖല ബാങ്കുകൾ മറ്റുള്ളവയേക്കാൾ ബഹുദൂരം മുന്നിലാണെന്ന് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധികാലത്തെ നിക്ഷേപക പ്രവണത ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർഥിക്കുന്നു. പ്രതിസന്ധിഘട്ടത്തിൽ നിക്ഷേപകർ ഇതര ബാങ്കുകളിൽനിന്ന് പണം പിൻവലിച്ച് പൊതുമേഖല ബാങ്കുകളിലേക്കു നീങ്ങി. സ്വകാര്യ മേഖല ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തിരുന്നിട്ടും ഇതായിരുന്നു സ്ഥിതി. സ്വകാര്യ ഉടമസ്ഥത മാത്രം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകില്ലെന്നും സ്വകാര്യവൽക്കരണ നടപടികൾ സൂക്ഷ്മതയോടെ വേണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

 

ബാങ്ക് ദേശസാൽക്കരണം: സംഭവിച്ചത്...?

A branch of State Bank of India (SBI) - Image by PTI

 

ADVERTISEMENT

1969ലാണ് ഇന്ത്യൻ ബാങ്കിങ് മേഖലയുടെ ദിശ മാറ്റിക്കൊണ്ട് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബാങ്ക് ദേശസാൽക്കരണം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യം കിട്ടിയ നാളുകൾ മുതൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു. പല പല ഘട്ടങ്ങളിലായി അതു മുന്നേറുകയും ചെയ്തു.1955 കാലയളവിൽ രാജ്യത്ത് 361 സ്വകാര്യ ബാങ്കുകളാണ് പ്രവർത്തിച്ചിരുന്നത്. മിക്കവയും വൻകിട വ്യവസായ ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലായിരുന്നു. അവ സ്വന്തം വ്യവസായ സംരംഭങ്ങൾക്കു മാത്രം വായ്പ നൽകുന്നതായി പരാതി വ്യാപകമായിരുന്നു. തട്ടിപ്പുകളും ബാങ്ക് തകർച്ചയും വ്യാപകമായി. കാർഷിക– ഗ്രാമീണ മേഖലയെ ബാങ്കുകൾ അവഗണിക്കുന്നതായി വ്യാപക പരാതിയുണ്ടായി. 1951–68 കാലയളവിൽ രാജ്യത്ത് മൊത്തം ബാങ്ക് വായ്പയുടെ 68% വ്യവസായ മേഖലയ്ക്കാണു ലഭിച്ചത്. കാർഷിക മേഖലയ്ക്കു ലഭിച്ചത് 2% മാത്രം. 

 

ദേശസാൽക്കരണത്തെ തുടർന്നുള്ള അഞ്ചു പതിറ്റാണ്ടിനിടെ ഗ്രാമീണ മേഖലകളിലേക്കും ബാങ്കുകൾ പടർന്നുകയറി. ശാഖാ ശൃംഖലയിൽ വൻ വളർച്ച കൈവന്നു. ചെറുകിട വ്യവസായങ്ങൾക്കും കാർഷിക മേഖലയ്ക്കുമുള്ള വായ്പാ വിതരണം ശക്തിപ്പെട്ടു. ഇന്ന് ലോകത്ത് ഏറ്റവും വലിയ ബാങ്ക് ശാഖാ ശൃംഖല ഇന്ത്യയിലാണ്. 1.5 ലക്ഷം ശാഖകൾ. ഇതിൽ നഗര– ഗ്രാമ അനുപാതം ഏതാണ്ട് തുല്യം. 

 

സ്വകാര്യ ബാങ്കുകൾ വീണ്ടും

 

ഉദാരവൽക്കരണത്തിന്റെ ചുടുപിടിച്ച് തൊണ്ണൂറുകളുടെ ആദ്യം സ്വകാര്യ മേഖല ബാങ്കുകൾ വീണ്ടും രംഗപ്രവേശം ചെയ്തു. 1993–94 കാലയളവിൽ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യുടിഐ ബാങ്ക് (ഇപ്പോഴത്തെ ആക്സിസ് ബാങ്ക്), ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് എന്നിങ്ങനെ കോർപറേറ്റ്– സ്വകാര്യ മൂലധന പിന്തുണയോടെയുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകി. ഇവയുടെ വരവ് ഇന്ത്യൻ ബാങ്കിങ് മേഖലയെ അക്ഷരാർഥത്തിൽ പൊളിച്ചെഴുതി. ആധുനിക മുഖവും സാങ്കേതിക വിദ്യകളുമായി ബാങ്കിങ്ങിനെ ഒരു അനുഭവമാക്കിയെന്നുതന്നെ പറയാം. ആകർഷകമായ ബാങ്ക് ഓഫിസുകൾ, ഓട്ടമാറ്റിക് ടെല്ലർ മെഷീൻ (എടിഎം), ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്ങ് എന്നിങ്ങനെ സാങ്കേതിക വിദ്യ ഇന്ത്യൻ ബാങ്കിങ് മേഖലയെ അടിമുടി മാറ്റിമറിച്ചു.

 

എന്നാൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സ്വകാര്യ ബാങ്കുകളുടെ സേവനം നഗര മേഖലയിൽ ഒതുങ്ങി. ലാഭകരമല്ലാത്ത ഗ്രാമ മേഖലയിൽ ഇവയുടെ സാന്നിധ്യം നാമമാത്രം. കേതൻ പരേഖിന്റെ നേതൃത്വത്തിൽ അരങ്ങേറിയ 2001ലെ ഓഹരി കുംഭകോണത്തിൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കും, കോർപറേറ്റുകളുമായി ഒത്തുകളിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും ഉടമകൾ സ്വന്തം കമ്പനികളിലേക്കും പണമൊഴുക്കി തകർച്ചയുടെ വക്കോളമെത്തിയ യെസ് ബാങ്കും സ്വകാര്യ ബാങ്കിങ് മേഖലയ്ക്കു തീരാ കളങ്കം സൃഷ്ടിച്ചു. സമീപകാലത്ത് വേണ്ടപ്പെട്ടവർക്കു വഴിവിട്ട് വായ്പ അനുവദിച്ചതിന് ഐസിഐസിഐ മേധാവിയായിരുന്ന ഛന്ദ കോച്ചർ ജയിലിലുമായി.

 

വീണ്ടും പൊളിച്ചെഴുത്ത് 

 

ബാങ്ക് ദേശസാൽക്കരണത്തിന്റെ അൻപതാം വാർഷികത്തിൽ രാജ്യത്തെ പൊതുമേഖല ബാങ്കിങ് രംഗത്ത് വീണ്ടും പൊളിച്ചെഴുത്ത് ആരംഭിച്ചു. കിട്ടാക്കടം വൻ തോതിൽ ഉയർന്നത് പൊതുമേഖല ബാങ്കുകളെ ക്ഷീണിപ്പിച്ചിരുന്നു. 2017ൽ 5 അസോഷ്യേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ(എസ്ബിഐ) ലയിപ്പിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ലോക നിരയിലേക്ക് ഉയർന്നു. ഇന്ത്യൻ ബാങ്കിങ് ബിസിനസിന്റെ 25% വിപണി വിഹിതം എസ്ബിഐക്കാണ്. ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾ അടങ്ങുന്ന ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 216–ാം സ്ഥാനത്താണ് എസ്ബിഐ.

 

2019ൽ 6 പൊതുമേഖല ബാങ്കുകളെ താരതമ്യേന വലിയ 4 ബാങ്കുകളിലേക്ക് കൂട്ടിച്ചേർത്തു. വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ഇതേ വർഷം തന്നെ ബാങ്ക് ഓഫ് ബറോഡയിൽ കൂട്ടിച്ചേർത്തിരുന്നു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിൽ ലയിപ്പിച്ചു. സിൻഡിക്കറ്റ് ബാങ്കിനെ കാനറ ബാങ്കിൽ ലയിപ്പിച്ചു. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചു.

കൊൽക്കത്ത ആസ്ഥാനമായുള്ള അലഹബാ‌ദ് ബാങ്ക്, ഇന്ത്യൻ ബാങ്കിൽ ലയിപ്പിച്ചു. രാജ്യത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. ഈ കാലയളവിൽ പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കാൻ കേന്ദ്ര സർക്കാർ 3 ലക്ഷം കോടിയോളം രൂപ നീക്കിവച്ചു.

 

പുറത്തുവന്നത് ആത്മഗതമോ?

 

റിസർവ് ബാങ്ക് ബുള്ളറ്റിനിലൂടെ പുറത്തുവന്നത് ഗവേഷകന്റെ സ്വന്തം അഭിപ്രായമാണെന്നും ആർബിഐയുടെ നിലപാടല്ലെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര ബാങ്കിന്റെ ഉള്ളിലിരിപ്പാണോ പുറത്തുവന്നത്? ഗവേഷകൻ നിരത്തുന്ന വാദങ്ങളിലെല്ലാം ആർബിഐ മുൻകാലങ്ങളിൽ പ്രകടിപ്പിച്ചിരുന്ന ആശങ്കകൾ പ്രകടമാണ്. അവികസിതവും ബാങ്കിങ് സേവനം എത്തിയിട്ടില്ലാത്തതുമായ  ഉൾമേഖലകളിലേക്ക് സേവനം എത്തിക്കുന്നതിലും മുൻഗണനാ വിഭാഗങ്ങൾക്കു സേവനം എത്തിക്കുന്നതിലും പൊതുമേഖല ബാങ്കുകളുടെ അടുത്തെങ്ങും എത്താൻ സ്വകാര്യ ബാങ്കുകൾക്കാകുന്നില്ല. പലപ്പോഴും സ്വകാര്യ മേഖല ബാങ്കുകളെ  നിലയ്ക്കുനിർത്താൻ കേന്ദ്ര ബാങ്കിനു വടിയെടുക്കേണ്ടിയും വന്നു. 

 

ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ കാര്യത്തിലും യെസ് ബാങ്കിന്റെ കാര്യത്തിലും ഇത്തരം കർശന ഇടപെടലുകളാണ് ആർബിഐ നടത്തിയത്. 2021–22 ലെ ബജറ്റ് പ്രസംഗത്തിൽ രണ്ടു പൊതുമേഖല ബാങ്കുകൾ വിൽക്കാനുള്ള പ്രഖ്യാപനം വന്നെങ്കിലും അതിനുള്ള നടപടികളൊന്നും മുന്നോട്ടുപോയിട്ടില്ല. സർക്കാരും ഈ നീക്കത്തിൽ മെല്ലെപ്പോക്കാണെന്നു തന്നെ വേണം കരുതാൻ. റിപ്പോർട്ട് പറയുന്നതുപോലെ സാവധാനം നീങ്ങുകയാകും സർക്കാർ നയവും.

 

English Summary: Public Sector Banks Privatisation may do More Harm than Good; Why RBI Report is Alarming?