മാതാപിതാക്കളുടെ ഇഷ്ടപ്രകാരം പണച്ചെലവില്ലാതെ സ്വത്തു കൈമാറാൻ വിൽപ്പത്രം
മാതാവിനോ പിതാവിനോ തങ്ങൾ നിയമ പ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ മറ്റൊരു സാഹചര്യത്തിൽ തിരികെ വേണമെന്നു തോന്നിയാൽ നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിത സായാഹ്നത്തിൽ മക്കൾ സ്നേഹ വാത്സല്യത്തോടെ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ
മാതാവിനോ പിതാവിനോ തങ്ങൾ നിയമ പ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ മറ്റൊരു സാഹചര്യത്തിൽ തിരികെ വേണമെന്നു തോന്നിയാൽ നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിത സായാഹ്നത്തിൽ മക്കൾ സ്നേഹ വാത്സല്യത്തോടെ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ
മാതാവിനോ പിതാവിനോ തങ്ങൾ നിയമ പ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ മറ്റൊരു സാഹചര്യത്തിൽ തിരികെ വേണമെന്നു തോന്നിയാൽ നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിത സായാഹ്നത്തിൽ മക്കൾ സ്നേഹ വാത്സല്യത്തോടെ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ
മാതാവിനോ പിതാവിനോ തങ്ങൾ നിയമ പ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ മറ്റൊരു സാഹചര്യത്തിൽ തിരികെ വേണമെന്നു തോന്നിയാൽ നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിത സായാഹ്നത്തിൽ മക്കൾ സ്നേഹവാത്സല്യത്തോടെ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ മുഴുവൻ സ്വത്തുക്കളും മക്കൾക്ക് എഴുതി കൊടുക്കുന്നു. എന്നാൽ സ്വത്തുക്കൾ ലഭിച്ച മക്കൾ മാതാപിതാക്കളെ ഉചിതമായി സംരക്ഷിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഇന്നു നിരവധിയാണ്. ഇഷ്ടദാനം വഴിയോ ധന നിശ്ചയ ഉടമ്പടി വഴിയോ മക്കൾക്ക് കൈമാറ്റം ചെയ്ത വസ്തുക്കൾ റദ്ദു ചെയ്തു തിരികെ വാങ്ങാൻ മുതിർന്ന പൗര സംരക്ഷണ നിയമ പ്രകാരം സാധിക്കുമെങ്കിലും നിയമത്തിന്റെ നൂലാമാലകൾ കാരണം അതത്ര എളുപ്പമല്ല.
മാറ്റി എഴുതാം, എളുപ്പത്തിൽ
ഈ സാഹചര്യത്തിലാണ് വിൽപ്പത്രത്തിന്റെ സാധ്യതകൾ നാം ആലോചിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതും. ഒരു വിൽപ്പത്രം ഒരാൾക്ക് എപ്പോൾ വേണമെങ്കിലും റദ്ദു ചെയ്യാവുന്നതും എത്ര തവണ വേണമെങ്കിലും മാറ്റി എഴുതാവുന്നതുമാണ്. റജിസ്ട്രേഷൻ ആവശ്യമില്ലാത്തതുകൊണ്ടു ഒരിക്കൽ എഴുതിയ വിൽപ്പത്രം, സാഹചര്യം മാറുമ്പോൾ അയാൾക്കു എളുപ്പത്തിൽ മാറ്റി എഴുതാവുന്നതാണ്. ഉദാ: A തന്റെ സ്വത്തുക്കൾ മക്കളായ B ക്കും C ക്കും വിൽപ്പത്രത്തിലൂടെ എഴുതി വയ്ക്കുന്നു. വാർധക്യകാലത്തു മക്കൾ സംരക്ഷിച്ചു കൊള്ളും എന്ന വിശ്വാസത്തിലാണ് മക്കൾക്ക് സ്വത്ത് എഴുതിവച്ചത്. എന്നാൽ A യുടെ വിഷമ ഘട്ടത്തിൽ മക്കളായ B യും C യും A യെ സംരക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ല. ഈയൊരു സാഹചര്യത്തിൽ A ക്കു താൻ എഴുതിവച്ച വിൽപ്പത്രം റദ്ദു ചെയ്തു മറ്റൊന്ന് എഴുതാവുന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിൽപ്പത്രം എഴുതിയ ആളുടെ മനസു മാറിയാൽ വിൽപ്പത്രത്തിലും മാറ്റം വരാം.
വിൽപ്പത്രം എഴുതുന്ന വ്യക്തിയുടെ കാലശേഷം മാത്രം പ്രാബല്യത്തിൽ വരുന്നതാണിത്. സ്വബോധത്തോടെയുള്ള ജീവിത കാലത്തു എത്ര വിൽപ്പത്രം വേണമെങ്കിലും ഒരാൾക്ക് എഴുതാവുന്നതാണ്. അവസാനം എഴുതുന്ന വിൽപ്പത്രം മാത്രമായിരിക്കും നിയമപരമായി പ്രാബല്യത്തിൽ വരിക.
വിൽപ്പത്രം നൽകും സുരക്ഷാബോധം
സ്വാതന്ത്രമായി വിനിമയം ചെയ്യാൻ പാകത്തിൽ ഒരാളുടെ ഉടമസ്ഥതയിൽ സ്വത്തോ ധനമോ ഉണ്ടാവുന്നത് അയാൾക്ക് മാനസികമായി കരുത്തും ധൈര്യവും നൽകുന്നു. വൃദ്ധരായ പല മാതാപിതാക്കളും തങ്ങളുടെ സ്വത്തുക്കൾ മക്കൾക്ക് എഴുതിക്കൊടുത്തു ആരാലും സംരക്ഷിക്കപ്പെടാതെ നിരാലമ്പരയായി മാറുന്ന കാഴ്ച ഇന്ന് സർവ സാധാരണമാണ്. തങ്ങളുടെ സ്വത്തുക്കൾ ഒരു പ്രമാണത്തിലൂടെ മക്കൾക്ക് റജിസ്ടർ ചെയ്തു കൊടുക്കുമ്പോൾ പിന്നീട് അതു വീണ്ടെടുക്കാൻ സാധിക്കാതെ വരുന്നു. എന്നാൽ വിൽപ്പത്രമാണ് എഴുതുന്നതെങ്കിൽ ജീവിതാവസാനം വരെ സ്വത്തു തന്റേതായി ഇരിക്കുകയും അതുവഴിയുള്ള സുരക്ഷാ ബോധം ഉണ്ടാവുകയും ചെയ്യും.
കാലശേഷം തന്റെ സ്വത്തുക്കളെ സംബന്ധിച്ച് നിയമാനുസൃതമായി നടപ്പിൽ വരണമെന്ന ആഗ്രഹത്തോടെ - ഉദ്ദേശത്തോടെ, നിയമപരമായി തയാറാക്കുന്ന രേഖയാണ് വില്‍പ്പത്രം എന്നറിയപ്പെടുന്നത്. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം 1925 (Indian Succession Act, 1925) 2 (h) ലാണ് വിൽപ്പത്രത്തെ കുറിച്ചു പ്രതിപാദിക്കുന്നത്.
വഴക്കും കേസും ഒഴിവാക്കാം
ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ സ്വത്തുക്കൾ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ നന്നായി തയ്യാറാക്കിയ വിൽപ്പത്രം എഴുതി വച്ചിട്ടുണ്ടെങ്കിൽ അനന്തരാവകാശികൾ തമ്മിലുള്ള വഴക്കും കേസും ഒഴിവാക്കാനാകും. WILL എന്നാൽ ആഗ്രഹം എന്നാണ് അർത്ഥമാക്കുന്നത്. ഒരാൾ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് തന്റെ കാലശേഷം ആര് എങ്ങനെ വിനിയോഗിക്കണം എന്ന ഒരു വ്യക്തിയുടെ ആഗ്രഹം ആണ് വിൽപ്പത്രത്തിലൂടെ വ്യക്തമാക്കുന്നതെന്നു പറയാം.അടുത്ത ബന്ധുവിനോ , ശുശ്രൂഷിക്കുന്നവർക്കോ, സുഹൃത്തുക്കൾക്കോ സ്വത്തിൽ ഒരു ഭാഗം കൊടുക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിൽപത്രത്തിൽ രേഖപ്പെടുത്താതെ അതു സാധിക്കില്ല. വിൽപ്പത്രം എഴുതി വയ്ക്കാതെയാണ് ഒരാൾ മരിക്കുന്നതെങ്കിൽ, അയാളുടെ സ്വത്തുക്കൾ പിൻ തുടർച്ചാവകാശ പ്രകാരം ഭാഗം വയ്‌ക്കേണ്ടി വരും. പിൻ തുടർച്ചാ നിയമം - മരിച്ച വ്യക്തിയുടെ സവിശേഷ താല്‍പ്പര്യങ്ങളെ സംരക്ഷിക്കണമെന്നില്ല, നിയമം അനുശാസിക്കും വിധമായിരിക്കും അത് നടപ്പിൽ വരിക. പിൻ തുടർച്ച അവകാശി അല്ലാത്ത ഒരു വ്യക്തിക്കു തന്റെ സ്വത്തിന്റെ ഒരു ഭാഗം കൊടുക്കണമെന്നു ഒരാൾക്ക് ആഗ്രഹം ഉണ്ടെന്നിരിക്കെ, അപ്രകാരമുള്ള ഒരു വിൽപ്പത്രം എഴുതി വയ്ക്കാതെയാണ് അയാൾ മരിക്കുന്നതെങ്കിൽ അയാളുടെ താല്‍പ്പര്യം ഇവിടെ പരിരക്ഷിക്കപെടില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പിൻ തുടർച്ച നിയമം മരിച്ച വ്യക്തിയുടെ സവിശേഷ ഇഷ്ടങ്ങളെ പരിഗണിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിയേ മാത്രമെ സഞ്ചരിക്കുകയുള്ളൂ.
ആർക്കൊക്കെ വിൽപ്പത്രം എഴുതാം?
സ്വയബോധമുള്ള പ്രായപൂർത്തിയായ ഏതൊരാൾക്കും വിൽപത്രം എഴുതാവുന്നതാണ്. താൻ ഏർപ്പെടുന്ന പ്രവർത്തിയെക്കുറിച്ചു പൂർണ ബോധ്യവും, വിൽപ്പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു അറിവുള്ളയാളും ആയിരിക്കണം. വിൽപ്പത്രം എഴുതുന്നയാൾ സ്വാതന്ത്രമായിട്ടും സ്വന്തം ഇഷ്ടപ്രക്രാരവുമായിരിക്കണം ആ കൃത്യം നിർവഹിക്കേണ്ടത്. മറ്റുള്ളവരുടെ പ്രേരണയോ നിർബന്ധമോ ബലപ്രയോഗമോ, ഭീഷണിയോ വിൽപ്പത്രം എഴുതാൻ കാരണമാകരുത്. താൻ ഏർപ്പെടുന്ന പ്രവൃത്തിയെക്കുറിച്ചു പൂർണ ബോധ്യവും അറിവും ഉണ്ടെങ്കിൽ കാഴ്ച പരിമിതർക്കും, ശ്രവണ വൈകല്യം ഉള്ളവർക്കും വിൽപ്പത്രം തയ്യാറാക്കുന്നതിന് തടസ്സമൊന്നുമില്ല. ഭിന്നശേഷി സംരക്ഷണ നിയമം 2016 ന്റെ വെളിച്ചത്തിൽ ഏതൊരു ഭിന്നശേഷിക്കാരനും വിൽപ്പത്രം എഴുതാവുന്നതാണ്. ഉള്ളടക്കത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട് എന്നുള്ള സൂചന ഇത്തരം വിൽപ്പത്രങ്ങളിൽ എഴുതിച്ചേർക്കുന്നതു ഉചിതമായിരിക്കും. വിൽപ്പത്രം എഴുതാൻ പ്രത്യേക ഫോർമാറ്റുകൾ ഒന്നും നിർദ്ദേശിക്കുന്നില്ലെങ്കിലും നിയമപരമായ കൃത്യതക്കു വേണ്ടി ഒരു അഭിഭാഷകന്റെ സേവനം തേടുന്നത് ഉചിതമായിരിക്കും.
ലേഖകൻ കേരളാ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്
English Summary : What is Will Document? and how to write it?