ഒക്ടോബർ 1 മുതൽ ഈ പദ്ധതിയിൽ ചേരുന്ന കാര്യം മറന്നേക്കൂ!
കൊച്ചുകുട്ടികൾക്ക് വരെ അറിയുന്ന കേന്ദ്ര സർക്കാറിന്റെ ജനകീയ പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജന (APY) യിൽ ആദായ നികുതി ദായകർക്ക് ഒക്ടോബർ ഒന്ന് മുതൽ ചേരാനാവില്ല. ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ അടൽ പെൻഷൻ യോജനയിൽ ചേർന്ന വ്യക്തി അപേക്ഷിച്ച തീയതിയില്‍ ആദായ നികുതിദായകനാണെന്നു കണ്ടെത്തിയാൽ പെൻഷൻ അക്കൗണ്ട്

സാധാരണക്കാർക്ക് വരെ സുപരിചിതമായ കേന്ദ്ര സർക്കാറിന്റെ ജനകീയ പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജന (APY) യിൽ ആദായ നികുതി ദായകർക്ക് ഒക്ടോബർ ഒന്ന് മുതൽ ചേരാനാവില്ല. ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ അടൽ പെൻഷൻ യോജനയിൽ ചേർന്ന വ്യക്തി അപേക്ഷിച്ച തീയതിയിലോ മുമ്പോ ആദായ നികുതിദായകനാണെന്നു കണ്ടെത്തിയാൽ പെൻഷൻ അക്കൗണ്ട് റദ്ദാക്കും. അതു വരെ നിക്ഷേപിച്ച തുക വരിക്കാരന് തിരികെ ലഭിക്കും. അതായത് അടൽ പെൻഷൻ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന ആദായ നികുതിദായകർക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രമേ അതിന് അവസരമുള്ളു.
സർക്കാർ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് പെൻഷൻ നൽകുന്ന ഈ പദ്ധതിയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അംഗത്വമെടുക്കാം. 60 വയസ്സു മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കാവുന്ന ഏതെങ്കിലും സ്ലാബുകളിലൊന്ന് വരിക്കാരന് തിരഞ്ഞെടുക്കാം.
∙ബാങ്കുകളും പോസ്റ്റാഫീസുകളും പദ്ധതിയിൽ ചേരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: bit.ly/pfrdaapy.
ആദായ നികുതി ദായകർ വേഗം തീരുമാനം എടുത്തോളൂ. ഇനി ഒരു അവസരം ലഭിക്കില്ല.
English Summary : Income Tax Payers Can't Join Atal Pension Yojana from October1st