അതീവ സുരക്ഷിതം, ഈ പദ്ധതികളിലിട്ട പണം എവിടെയും പോകില്ലെന്നുറപ്പ്!
ഇന്ത്യയിലെ സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വര്‍ഷങ്ങളായി പരിചിതമായ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞതുകയും
ഇന്ത്യയിലെ സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വര്‍ഷങ്ങളായി പരിചിതമായ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞതുകയും
ഇന്ത്യയിലെ സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വര്‍ഷങ്ങളായി പരിചിതമായ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞതുകയും
സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വര്‍ഷങ്ങളായി പരിചിതമായ ഈ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാവുന്ന വൈവിധ്യമാർന്ന പദ്ധതികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനകീയമാക്കി നിർത്തുന്നതിൽ നികുതി ഇളവുകൾ ലഭിക്കുമെന്നതും പ്രധാനമാണ്. 500 രൂപക്ക് പോലും ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആരംഭിക്കാം. ഈ സേവിങ്സ് ദിനത്തിൽ ചില പോസ്റ്റ് ഓഫീസ് പദ്ധതികളെ പരിചയപ്പെടാം.
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS)
വിരമിക്കൽ കാലഘട്ടത്തിൽ വരുമാനം ലഭിക്കാനുള്ള ഒരു പദ്ധതിയാണ് ഇത്. ഒറ്റ തവണ പണമടച്ചാൽ മതി. 1000 രൂപ മുതൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പങ്കാളിയുമായി ചേർന്ന് അല്ലെങ്കിൽ തനിച്ച് ഈ അക്കൗണ്ട് തുറക്കാം. ഇത് 7.4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 60 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കാണ് ഈ അക്കൗണ്ട് തുറക്കാൻ അർഹതയുള്ളത്. 55 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള വിരമിച്ച ജീവനക്കാർക്കും 50 നും 60 നും ഇടയിൽ പ്രായമുള്ള വിരമിച്ച പ്രതിരോധ ജീവനക്കാർക്കും ആനുകൂല്യങ്ങൾ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നിക്ഷേപിക്കുന്നതിന് അക്കൗണ്ട് തുറക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി കിഴിവിന് യോഗ്യമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്)
സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവുകൾ ഈ പദ്ധതിയിൽ ലഭിക്കും. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും ഉയർന്ന പരിധി 1.5 ലക്ഷം രൂപയുമാണ്.അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷമാണ് അക്കൗണ്ട് കാലാവധി. അക്കൗണ്ട് സജീവമായി നിലനിർത്താൻ ഒരു സാമ്പത്തിക വർഷം 500 രൂപ മാത്രം നൽകിയാൽ മതിയാകും.ഈ പദ്ധതി പ്രതിവർഷം 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഈ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി രഹിതമാണ്. പിപിഎഫിൽ നിക്ഷേപിച്ച തുക ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവായി ക്ലെയിം ചെയ്യാം.
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ ( NSC )
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകളിൽ അഞ്ചു വർഷത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഈ അക്കൗണ്ടിന് പരമാവധി നിക്ഷേപം ഇല്ല. 6.8 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ഒരു വ്യക്തിക്ക് സ്കീമിന് കീഴിൽ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ഹൗസിങ് ഫിനാൻസ് കമ്പനി, ബാങ്കുകൾ, ഗവൺമെന്റ് കമ്പനികൾ എന്നിവയ്‌ക്ക് ഈ സർട്ടിഫിക്കറ്റ് പണയം വെക്കുകയോ അല്ലെങ്കിൽ സെക്യൂരിറ്റിയായി കൈമാറുകയോ ചെയ്യാം. ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുക സെക്ഷൻ 80 സി അനുസരിച്ചുള്ള നികുതി കിഴിവ് ലഭിക്കും. എൻ എസ് സി സർട്ടിഫിക്കറ്റ് പണയം വെക്കാനും ഉപയോഗിക്കാം.
കിസാൻ വികാസ് പത്ര (കെവിപി)
നിക്ഷേപം ഇരട്ടിയാക്കാം എന്നതാണ് ഈ പദ്ധതിയുടെ ആകർഷണം.ഈ അക്കൗണ്ടിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. കാലാവധി 124 മാസമാണ് (10 വർഷവും നാല് മാസവും). ഈ കാലയളവിൽ നിക്ഷേപിച്ച തുക ഇരട്ടിയാകും. കെവിപിയിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 124 മാസത്തിനുള്ളിൽ 2 ലക്ഷം രൂപയായി വളരും.പലിശ നിരക്കിലെ വ്യതിയാനത്തിനനുസരിച്ച് അക്കൗണ്ടിന്റെ കാലാവധി വ്യത്യാസപ്പെടും .ഇത് പണയം വെക്കാൻ ഉപയോഗിക്കാം.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കായുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. രക്ഷിതാക്കൾക്ക് അവരുടെ മകളുടെ പേരിൽ ബാങ്കിൽ ഈ സ്കീം തുറക്കാം. ഈ പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.6% ആണ്, ഇത് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു കുടുംബത്തിന് രണ്ട് അക്കൗണ്ടുകൾ മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ, പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ അക്കൗണ്ട് തുക പിൻവലിക്കാം.ഈ പ്ലാനിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക രൂപ. 1000, പരമാവധി തുക രൂപ. പ്രതിവർഷം 1.5 ലക്ഷം.
English Summary : Know More about Post Office Savings Scheme