കുട്ടികളോട് പണത്തിന്റ്റെ വിലയെക്കുറിച്ച് സംസാരിക്കാൻ എല്ലാവര്ക്കും മടിയാണ്. നമ്മുടെ സ്‌കൂൾ പാഠ്യ പദ്ധതിയിലും ഇതുൾപ്പെടുത്തിയിട്ടില്ല. എന്നാൽ ചെറുപ്പത്തിലേ പണത്തിന്റെ വിലയെക്കുറിച്ചും, പണമില്ലാതെ നമുക്ക് ജീവിക്കാനാകില്ല എന്ന അവസ്ഥയെക്കുറിച്ചും കൂട്ടികളെ ബോധവാന്മാരാക്കേണ്ടേ ? ജീവശ്വാസം പോലെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളോട് പണത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കാൻ എല്ലാവര്‍ക്കും മടിയാണ്. നമ്മുടെ സ്‌കൂൾ പാഠ്യപദ്ധതിയിലും ഇതുൾപ്പെടുത്തിയിട്ടില്ല. എന്നാൽ ചെറുപ്പത്തിലേ പണത്തിന്റെ വിലയെക്കുറിച്ചും പണമില്ലാതെ നമുക്ക് ജീവിക്കാനാകില്ല എന്ന അവസ്ഥയെക്കുറിച്ചും കൂട്ടികളെ ബോധവാന്മാരാക്കേണ്ടേ?

ജീവശ്വാസം പോലെയാണ് പണമെങ്കിലും, അതിനെക്കുറിച്ച് അവബോധമില്ലാതെ വളരുന്ന കുട്ടികൾ പണത്തിനു ജീവിതത്തിൽ വില കല്പിക്കില്ല. ജോലി കിട്ടി എത്ര പണം കയ്യിൽ വന്നാലും അത് ശരിയായ രീതിയിൽ ഉപയോഗിക്കാനും തയാറാകില്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ല് പോലെ ചെറുപ്പത്തിലേ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അറിഞ്ഞു വളരുന്നത് മുതിർന്നാലും പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതിലേക്ക് നയിക്കും. അതിനാൽ ഈ ശിശുദിനത്തിലെങ്കിലും  മാതാപിതാക്കൾ മക്കളോട് പണത്തിന്റെ കാര്യം ബോധപൂർവം  കരുതലോടെ പറഞ്ഞു കൊടുക്കണം. ഈ രീതിയിൽ പണത്തെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു പുസ്തകമാണ് പണം പൂക്കുന്ന മരം.

ADVERTISEMENT

പണം പൂക്കുന്ന മരം

കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ, കഥകളിലൂടെ സാമ്പത്തികശാസ്ത്ര ആശയങ്ങൾ വിവരിക്കുന്ന ഒരു രീതിയാണ് ഈ പുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ പണം എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്നത്, ബാങ്കിങ്, ഇൻഷുറൻസ്, നികുതി,പണപ്പെരുപ്പം, സർക്കാർ സാമൂഹ്യ സുരക്ഷ പദ്ധതികൾ, സ്റ്റോക്ക് എക്സ്ചേഞ്ച്, ക്രിപ്റ്റോകറൻസി എന്നിവയെല്ലാം  പല കഥാപാത്രങ്ങളുടെ സംസാരത്തിലൂടെ, സാധാരണ കാണുന്ന നമ്മുടെ ചുറ്റുപാടുമുള്ള  പശ്ചാത്തലത്തിലൂടെയാണ്  അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

കഥകളിലൂടെ സാമ്പത്തിക കാര്യങ്ങൾ സരസമായി പറഞ്ഞു പോയിരിക്കുകയാണ് ഈ പുസ്തകത്തിൽ. ഒരോ കഥയുടെയും അവസാനം, സാമ്പത്തിക സാങ്കേതിക സംജ്‌ഞ വായിക്കുന്ന കുട്ടിക്ക് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കും. വരകളിലൂടെ ഈ ആശയങ്ങൾ ഫലപ്രദമായി സംവേദിക്കപ്പെട്ടിട്ടുമുണ്ട്. സമയവും, പണവും, ഊർജവും മനുഷ്യ ജീവിതത്തിൽ പല കാലഘട്ടങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതും  ഓരോ കാലഘട്ടങ്ങളിലുമുള്ള ഇവയുടെ കാര്യക്ഷമമായ ഉപയോഗം സന്തോഷത്തോടെ ജീവിക്കുവാൻ എത്രത്തോളം അത്യന്താപേക്ഷിതമാണ് എന്ന കാര്യവും പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

ADVERTISEMENT

പണം ഉണ്ടാക്കിയാൽ മാത്രം പോരാ

ധാർമികമായ രീതിയിൽ പണം ഉണ്ടാക്കിയാൽ മാത്രം പോരാ, അത് നിക്ഷേപിക്കുന്നതിന്റെയും, ഇരട്ടിപ്പിക്കുന്നതിന്റെയും ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെയും ആവശ്യത്തെക്കുറിച്ചു പുസ്തകം  വിശദീകരിക്കുന്നുണ്ട്. മറ്റു ശാസ്ത്രങ്ങളെപോലെതന്നെ സാമ്പത്തികശാസ്ത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകം പരോക്ഷമായി ചിത്രീകരിക്കുന്നു. സാധനങ്ങൾക്കോ,  സേവനങ്ങൾക്കോ   പ്രതിഫലമായി പണം നൽകുന്ന രീതിയിലുണ്ടായ മാറ്റങ്ങളും ഈ പുസ്തകം വിവരിക്കുന്നുണ്ട്.

ക്രിപ്റ്റോ കറൻസി വരെ

സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പണം  കാലാകാലങ്ങളായി രൂപമാറ്റത്തിന് വിധേയമായി ക്രിപ്റ്റോകറൻസിയിൽ എത്തിനിൽക്കുന്നതുവരെയുള്ള വിശദംശങ്ങള്‍ ഈ പുസ്തകത്തിൽ കാണാം. സാമ്പത്തിക അവബോധം വളർത്താനുതകുന്ന കാര്യങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിൽ ഇല്ലാത്തതിനാൽ 'പണം പൂക്കുന്ന മരം' പോലുള്ള ആശയങ്ങളുള്ള പുസ്തകങ്ങൾ കുട്ടികൾ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. സുമ സണ്ണിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. കറന്റ് ബുക്ക്സ് തൃശൂരാണ് ഇതിന്റെ പ്രസാധകർ. 

English Summary : Teach Children about the Importance of Money