വിരമിച്ചതിനു പിറ്റേ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെന്നുണ്ടോ? യാതൊരു പെന്‍ഷന്‍ പദ്ധതിയിലും ചേര്‍ന്നിട്ടില്ലെന്നോര്‍ത്ത് സങ്കടപ്പെടാന്‍ വരട്ടെ. വിരമിക്കുമ്പോള്‍ കിട്ടുന്ന തുക ഫലപ്രദമായി നിക്ഷേപിച്ച് 10 വര്‍ഷത്തേക്ക് പെന്‍ഷന്‍ കൈപറ്റാം. പത്തു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപിച്ച തുക തിരികേ വാങ്ങുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാതൊരു പെന്‍ഷന്‍ പദ്ധതിയിലും ചേര്‍ന്നിട്ടില്ലെന്നോര്‍ത്ത് സങ്കടപ്പെടാന്‍ വരട്ടെ. വിരമിച്ചതിനു പിറ്റേ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെന്നുണ്ടോ? വിരമിക്കുമ്പോള്‍ കിട്ടുന്ന തുക ഫലപ്രദമായി നിക്ഷേപിച്ച് 10 വര്‍ഷത്തേക്ക് പെന്‍ഷന്‍ കൈപറ്റാം. പത്തു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപിച്ച തുക തിരികെ വാങ്ങുകയും ചെയ്യാം. കേന്ദ്രസര്‍ക്കാര്‍ എല്‍ ഐ സിയിലൂടെ തുടക്കം കുറിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ മാര്‍ച്ച് 31 വരെ ചേരാന്‍ അവസരമുണ്ട്. പരമാവധി ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തുക 15 ലക്ഷം രൂപയാണ്. നിക്ഷേപത്തിനനുസരിച്ച് പ്രതിമാസം 1000 മുതല്‍ 9250 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 

എന്താണ് പ്രധാനമന്ത്രി വയ വന്ദന യോജന?

ADVERTISEMENT

വിരമിച്ചതിന് ശേഷം സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്കും സുരക്ഷിതമായ സ്ഥലത്ത് പണം നിക്ഷേപിച്ച് സ്ഥിരമായി വരുമാനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കുമെന്ന് മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ റിട്ടേണുകളും ലഭിക്കും. മാത്രമല്ല, 10 വര്‍ഷത്തിന് ശേഷം നിങ്ങളുടെ മുഴുവന്‍ നിക്ഷേപവും തിരികെ ലഭിക്കുകയും ചെയ്യും.

മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ സാമൂഹിക സുരക്ഷ - പെന്‍ഷന്‍ സ്‌കീം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നടപ്പാക്കുന്നത്. PMVVY സ്‌കീമിന് കീഴില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റ് പദ്ധതികളേക്കാള്‍ കൂടുതല്‍ നിക്ഷേപത്തിന് പലിശ ലഭിക്കും. അറുപതോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് മാസത്തിലോ വര്‍ഷത്തിലോ ലഭിക്കുന്ന പെന്‍ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കാം. ഈ പദ്ധതിയില്‍ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്.

ADVERTISEMENT

എത്ര പെന്‍ഷന്‍ ലഭിക്കും? എവിടെ അപേക്ഷിക്കണം?

പ്രധാനമന്ത്രി വയ വന്ദന യോജനയ്ക്ക് കീഴില്‍, പ്രതിമാസ പെന്‍ഷന്‍ പദ്ധതിക്ക് 10 വര്‍ഷത്തേക്ക് 8 ശതമാനമാണ് പലിശ. വാര്‍ഷിക പെന്‍ഷന്‍ തെരഞ്ഞെടുത്താല്‍ 10 വര്‍ഷത്തേക്ക് 8.3 ശതമാനം പലിശ ലഭിക്കും. ഈ സര്‍ക്കാര്‍ പദ്ധതിയില്‍, ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ADVERTISEMENT

തെരഞ്ഞെടുത്ത പ്ലാന്‍ അനുസരിച്ച്, നിശ്ചിത തുക നിക്ഷേപിച്ചതിന് ശേഷം 1 വര്‍ഷം, 6 മാസം, 3 മാസം കൂടുമ്പോഴോ അല്ലെങ്കില്‍ ഒരു മാസത്തിന് ശേഷമോ പെന്‍ഷന്റെ ആദ്യ ഗഡു ലഭിക്കും. നിക്ഷേപത്തിന് അനുസരിച്ച് പ്രതിമാസം 1000 മുതല്‍ 9250 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 2023 മാര്‍ച്ച് 31 വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.

English Summary : Know More About PMVVY Scheme