ജീവിത സായാഹ്നത്തിൽ മികച്ച വരുമാനം നേടാനുള്ള അവസരം ഈ മാസം കൂടി
ജീവിതസായാഹ്നത്തിൽ മികച്ച വരുമാനവും നിക്ഷേപ\സുരക്ഷയും ഉറപ്പു നൽകുന്ന പ്രധാൻമന്ത്രി വയ വന്ദന യോജനയിൽ (PMVVY) േചരാനുള്ള അവസരം ഈ മാസം കൂടി., െപൻഷൻ വരുമാനത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന മുതിർന്ന പൗരന്മാർക്കു േവണ്ടിയുള്ള േകന്ദ്ര സർക്കാർ െപൻഷൻ പദ്ധതിയാണിത്. 2020 മേയ് മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ൈലഫ്

ജീവിതസായാഹ്നത്തിൽ മികച്ച വരുമാനവും നിക്ഷേപസുരക്ഷയും ഉറപ്പു നൽകുന്ന പ്രധാൻമന്ത്രി വയ വന്ദന യോജനയിൽ (PMVVY) േചരാനുള്ള അവസരം ഈ മാസം കൂടി. െപൻഷൻ വരുമാനത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന മുതിർന്ന പൗരന്മാർക്കു േവണ്ടിയുള്ള േകന്ദ്ര സർക്കാർ െപൻഷൻ പദ്ധതിയാണിത്. 2020 മേയ് മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ൈലഫ് ഇൻഷുറൻസ് കോർപറേഷൻ (LIC) നടപ്പാക്കുന്ന ഈ പെൻഷൻ പദ്ധതിയിൽ മാർച്ച് 31 വരെ അംഗമാകാം.
ആശങ്കകളില്ലാത്ത റിട്ടയർമെന്റ് ജീവിതം
നിക്ഷേപത്തിനു സമ്പൂർണ സുരക്ഷയും കൃത്യമായ വരുമാനവും വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് റിട്ടയർമെന്റ് ജീവിതത്തിന് അനുയോജ്യം. പലിശനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ, പണപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ സ്ഥിരവരുമാനവും സാമ്പത്തികസുരക്ഷയും ഉറപ്പു നൽകുന്ന നിക്ഷേപപദ്ധതികളാണ് വാർധക്യകാല ജീവിതത്തെ ആഹ്ലാദകരമാക്കുന്നത്. അത്തരത്തിലുള്ള പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. കൃത്യമായ ഇടവേളകളിൽ റിട്ടേൺ, നിക്ഷേപസുരക്ഷ, പത്തു വർഷത്തിനുശേഷം മുഴുവൻ നിക്ഷേപവും തിരികെ തുടങ്ങിയവയാണ് ഈ സാമൂഹിക സുരക്ഷാ പദ്ധതിയുടെ സവിശേഷതകൾ
ആർക്കെല്ലാം?
60 വയസ്സു പൂർത്തിയായവർക്കു പദ്ധതിയിൽ അംഗമാകാം. 10 വർഷമാണ് പോളിസി കാലാവധി. പരമാവധി 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. തുക നിക്ഷേപിച്ച് അടുത്ത 10 വർഷത്തേക്കോ മാസം തോറുമോ മൂന്നു മാസം കൂടുമ്പോഴോ അർധവാർഷികമായോ നിശ്ചിത തുക െപൻഷനായി ലഭിക്കും. ഏതു രീതി വേണമെന്നു പോളിസി ഉടമയ്ക്ക് തീരുമാനമെടുക്കാം. കേന്ദ്ര–സംസ്ഥാന സർക്കാർ ജീവിനക്കാർ അല്ലാത്തവർക്ക് ആശ്രയിക്കാവുന്ന പദ്ധതിയാണിത്.
എത്ര െപൻഷൻ കിട്ടും?
1000 രൂപ പ്രതിമാസ െപൻഷൻ കിട്ടാൻ 1,62,162 രൂപ നിക്ഷേപിക്കണം. വർഷാവസാനം 12,000 രൂപ കിട്ടിയാൽ മതിയെങ്കിൽ 1,56,658 രൂപ നിക്ഷേപിച്ചാൽ മതിയാകും. പലിശ മാസംതോറുമാണെങ്കിൽ 7.4 ശതമാനമാണ് പലിശനിരക്ക്. വർഷാവസാനം ഒരുമിച്ചു ലഭിക്കുന്ന രീതിയിൽ 7.66 % പലിശ കിട്ടും. മിനിമം നിക്ഷേപത്തുക 1.5 ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപത്തുകയായ 15 ലക്ഷം രൂപയ്ക്ക് 9,250 രൂപ പ്രതിമാസ െപൻഷൻ ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള മറ്റു നിക്ഷേപപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ വയ വന്ദന യോജനയുടെ പലിശ മികച്ചതാണ്.
എങ്ങനെ േചരാം?
ഓൺലൈനായും ഓഫ്‌ലൈനായും പദ്ധതിയിൽ അംഗമാകാം. ഓൺലൈനായി ചേരാൻ എൽഐസിയുടെ െവബ്സൈറ്റായ licindia.in ലോഗിൻ ചെയ്ത് പണം നിക്ഷേപിക്കാം. ഓഫ്‌ലൈനായി േചരാൻ അടുത്തുള്ള എൽഐസി ശാഖയുമായി ബന്ധപ്പെട്ടാൽ മതി. നിക്ഷേപ കാലാവധിയായ 10 വർഷത്തിനുശേഷം നിക്ഷേപ സംഖ്യ തിരികെ ലഭിക്കും.
പോളിസി ഉടമ മരണപ്പെട്ടാൽ
പോളിസി ഉടമ മരിച്ചാൽ നിക്ഷേപത്തുക മുഴുവനായും നോമിനിക്കു ലഭിക്കും. നിക്ഷേപത്തുക ഉപാധികൾക്കു വിധേയമായി കാലാവധി പൂർത്തിയാകും മുൻപു പിൻവലിക്കാം. പെൻഷൻ ഗുണഭോക്താവിനോ പങ്കാളിക്കോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ നിക്ഷേപത്തുകയുടെ 98% സറണ്ടർ ചെയ്ത് പദ്ധയിൽനിന്നു പിന്മാറാം. നിക്ഷേപിച്ച് മൂന്നുവർഷത്തിനുശേഷം നിക്ഷേപത്തുകയുടെ 75% വായ്പയെടുക്കാം. വായ്പ പലിശ ഓരോ വർഷവും പുതുക്കി നിശ്ചയിക്കാം. െപൻഷൻതുകയിൽനിന്നാണ് വായ്പ പലിശ ഈടാക്കുന്നത്.
ആദായനികുതി ബാധകം
െപൻഷൻ തുക ആദായനികുതി ബാധകമാണ്. ഇപ്പോൾ നിക്ഷേപിക്കുന്ന തുകയ്ക്ക് 7.4 % നിരക്കിൽ അടുത്ത 10 വർഷത്തേക്കു െപൻഷൻ ലഭിക്കും. പലിശനിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ല. പദ്ധതിയിൽ േചർന്ന് ഇഷ്ടപ്പെടാതെ വന്നാൽ മുഴുവൻ തുകയും പിൻവലിച്ച് പദ്ധതയിൽനിന്നു പിന്മാറാം. ഓൺലൈനായി േചർന്നവർക്ക് 30 ദിവസവും ഓഫ്‌ലൈനായി േചർന്നവർക്കു 15 ദിവസവും ഇതിനുള്ള അവസരം ലഭിക്കും
English Summary: Join in Prdhanmantri Vayavandana Yojana