അവസരങ്ങളുടെ അലയടിയുമായി ഹഡില്‍ ഗ്ലോബല്‍ നവംബറിൽ
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നിലവിലുള്ള പലതിനേയും കീഴ്മേല്‍ മറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നിലവിലുള്ള പലതിനേയും കീഴ്മേല്‍ മറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും.
തിരുവനന്തപുരത്ത് ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്റെ സംഘാടകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ഹഡില്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നു.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള അവസരമൊരുക്കി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ സുഗമമാക്കാന്‍ ഹഡില്‍ ഗ്ലോബല്‍ 2023 ലൂടെ കെഎസ് യുഎം ലക്ഷ്യമിടുന്നുവെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, ഫണ്ടിങ് അവസരങ്ങള്‍ തേടാനും അതിവേഗം വളരുന്ന ടെക് ലോകത്തില്‍ മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് ലോകമെമ്പാടുമുള്ള സാങ്കേതിക- വ്യാവസായിക പ്രമുഖരുമായി സംവദിക്കാനുമുള്ള പ്ലാറ്റ് ഫോമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതിയിലേയ്ക്ക്
എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന് ലേണിങ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എക്സ്പോയ്ക്കും അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക: https://huddleglobal.co.in/.
English Summary : Huddle Global in Noveber 16-18 in Thiruvananthapuram