വിനോദ മേഖല കൂടുതൽ ജനകീയമാകുമെന്ന് പ്രതീക്ഷ: അരുൺ കെ ചിറ്റിലപ്പിള്ളി
ഇന്ത്യയിലെ നികുതി വ്യവസ്ഥ വളരെ ഉയർന്നതാണ്. അതേസമയം വിദേശങ്ങളിലൊക്കെ ഈടാക്കുന്നതാകട്ടെ കുറഞ്ഞ നികുതിയാണ്. എന്നാലത് കൂടുതൽ പേരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇവിടെ നികുതി വലയിൽ പെടുന്നവർ വളരെ കുറവും ഈടാക്കുന്ന നികുതി കൂടുതലുമാണ്. അതിനു പകരം നികുതി വല വിപുലമാക്കിയാൽ ജനങ്ങളിൽ ചെലവഴിക്കാനുള്ള തുക

ഇന്ത്യയിലെ നികുതി വ്യവസ്ഥ വളരെ ഉയർന്നതാണ്. അതേസമയം വിദേശങ്ങളിലൊക്കെ ഈടാക്കുന്നതാകട്ടെ കുറഞ്ഞ നികുതിയാണ്. എന്നാലത് കൂടുതൽ പേരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇവിടെ നികുതി വലയിൽ പെടുന്നവർ വളരെ കുറവും ഈടാക്കുന്ന നികുതി കൂടുതലുമാണ്. അതിനു പകരം നികുതി വല വിപുലമാക്കിയാൽ ജനങ്ങളിൽ ചെലവഴിക്കാനുള്ള തുക ഉയരുകയും അത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുകയും ചെയ്യുമെന്ന് വണ്ടർല ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി അഭിപ്രായപ്പെടുന്നു.
അമ്യൂസ്മെന്റ് പാർക്ക് വ്യവസായത്തിന്റെ കാര്യമെടുത്താൻ 18 ശതമാനമാണ് നികുതി ഈടാക്കുന്നത്. അതിനു പുറമേ തദ്ദേശ ഭരണ സ്ഥാപനങ്ങളും നികുതി ഈടാക്കുന്നു. ഇത് ഏകീകരിച്ചാൽ ചെലവ് കുറയുകയും കൂടുതൽ പേർക്ക് ആസ്വദിക്കാനാകുകയും ചെയ്യുമെന്ന് അരുൺ കൂട്ടിചേർത്തു. നികുതി നിരക്ക് കൂടുതലാണെങ്കില്‍ ഉപഭോഗം കുറയുമെന്നത് സ്വാഭാവികമാണ്.
കേന്ദ്രബജറ്റിൽ വിനോദ മേഖലയെ പ്രത്യേകിച്ച് അമ്യൂസ്മെന്റ് പാർക്ക് വ്യവസായത്തെ അടുത്ത തലത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് അരുൺ പ്രതീക്ഷിക്കുന്നത്. അതോടെ അഞ്ചു വര്‍ഷം കൊണ്ട് വിറ്റുവരവ് 6,000 കോടി രൂപയിലേയ്ക്കെത്തുന്ന ഈ മേഖല ഹോസ്പിറ്റാലിറ്റി രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിന് മുതൽക്കൂട്ടാകും.
തദ്ദേശ സ്ഥാപനങ്ങളിലെ നികുതികളിൽ ഒഴിവും സബ്സിഡി പിന്തുണയും ഈ മേഖല പ്രതീക്ഷിക്കുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളുമായി സഹകരിക്കുന്നത് ഈ മേഖലയുടെ മുന്നേറ്റത്തിനും തൊഴിലവസരങ്ങളൊരുക്കുന്നതിനും വഴിയൊരുക്കും. പലിശ നിരക്കിൽ ഇളവ് വരുത്തുന്നതും, അടിസ്ഥാന നികുതി ഇളവ് പരിധി ഉയർത്തുന്നതും ആളുകളിൽ ചെലവഴിക്കാനുള്ള പണത്തിന്റെ അളവ് കൂട്ടും. സ്വഭാവികമായും ഇതിന്റ വിഹിതം ഈ മേഖലയ്ക്കും കിട്ടും. ഇതിലൂടെ ഇന്ത്യൻ ഇക്കോണമിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകാം. ജനങ്ങൾക്ക് ഉയർന്ന നിലവാരവും സുരക്ഷിതത്വമുള്ളതുമായ വിനോദങ്ങൾ ആസ്വദിക്കാനാകും.