ആശുപത്രിയില് ഇനി ഒരു മണിക്കൂറിനകം കാഷ് ലെസ്: പോക്കറ്റിനെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ഇവയാണ്
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയിൽ ശ്രദ്ധിക്കേണ്ട ഓഗസ്റ്റ് ഒന്ന് മുതലുള്ള പ്രധാന മാറ്റങ്ങൾ ഇതാ.
ഫാസ്ടാഗ്
നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഓഗസ്റ്റ് 1 മുതൽ ഫാസ്‌ടാഗ് ഉപയോക്താക്കൾക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കി. പ്രധാന മാറ്റം അപ്‌ഡേറ്റ് ഫാസ്‌ടാഗ് KYC ആവശ്യകതകളാണ്. അഞ്ച് വർഷത്തിലധികം പഴക്കമുള്ള ഫാസ്ടാഗുകൾ മാറ്റിസ്ഥാപിക്കേണ്ടതാണ്.
വാഹന റജിസ്ട്രേഷൻ നമ്പറും ഷാസി നമ്പറും ഫാസ്ടാഗുമായി ബന്ധിപ്പിച്ചിരിക്കണം. പുതിയ വാഹന ഉടമകൾ വാഹനം വാങ്ങി 90 ദിവസത്തിനകം വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ സഹിതം ഫാസ്ടാഗ് അപ്ഡേറ്റ് ചെയ്യണം.
ഫാസ്ടാഗ് ദാതാക്കൾ അവരുടെ ഡാറ്റാബേസുകൾ പരിശോധിക്കണം. ഐഡന്റിഫിക്കേഷനും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് ഫാസ്ടാഗ് ദാതാക്കൾ ഇപ്പോൾ വാഹനത്തിന്റെ മുൻവശത്തെയും വശങ്ങളിലെയും വ്യക്തവും ഉയർന്ന നിലവാരമുള്ളതുമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ, കമ്പനികൾ NPCI നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്ന് മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള ഫാസ്‌ടാഗുകൾക്ക് KYC അപ്‌ഡേറ്റ് ചെയ്യുന്നതും 5 വർഷത്തിൽ കൂടുതൽ പഴയ ഫാസ്‌ടാഗുകൾ മാറ്റിസ്ഥാപിക്കുന്നതും ഉൾപ്പെടെ ഒക്ടോബർ 31-ന് മുമ്പ് ഉപഭോക്താക്കൾ അവരുടെ KYC അപ്‌ഡേറ്റ് ചെയ്യണം.
ആശുപത്രിയിൽ ഒരു മണിക്കൂറിനകം കാഷ്‌ലെസ്
ഓഗസ്റ്റ് 1മുതൽ ഇൻഷുറൻസ് കമ്പനികൾ ആശുപത്രികൾ വഴി അപേക്ഷ സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ പണരഹിത അംഗീകാരം നൽകാനുള്ള തീരുമാനം അറിയിക്കണം. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയങ്ങളുടെ ഭാഗമാണ് ഇത്.
ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDA) കഴിഞ്ഞ മെയ് 29ന് പുറത്തിറക്കിയ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച ഒരു മാസ്റ്റർ സർക്കുലറിൽ, ജൂലൈ 31-നകം വേഗത്തിലുള്ള അനുമതികൾ സുഗമമാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും ഏർപ്പെടുത്താൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. 100 ശതമാനം പണരഹിത അംഗീകാരത്തിന് വഴിയൊരുക്കാനുള്ള റഗുലേറ്ററുടെ നിബന്ധന നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആദായ നികുതി റിട്ടേൺസ്
റിട്ടേൺ ഫയൽ ചെയ്ത വ്യക്തിഗത നികുതിദായകർക്ക് ഓൺലൈൻ സമർപ്പിക്കൽ പ്രക്രിയയുടെ ഭാഗമായി അവ ഫയൽ ചെയ്ത് 30 ദിവസത്തിനകം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. അപ്പോഴേ ആദായനികുതി വകുപ്പ് അംഗീകരിക്കുകയുള്ളൂ. ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടൽ (www.incometax.gov.in) വഴി ഇത് ഓൺലൈനായി എളുപ്പത്തിൽ ചെയ്യാൻ കഴിയും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്
ഓഗസ്റ്റ് 1 മുതൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് കൊണ്ടുവരുന്ന മാറ്റങ്ങൾ ക്രെഡിറ്റ് കാർഡ് ഉടമകളെ ബാധിക്കും. ആഗസ്റ്റ് മുതൽ, PayTM, CRED, MobiKwik, Cheq തുടങ്ങിയ തേർഡ്-പാർട്ടി പേമെന്റ് ആപ്പുകളിലൂടെ പ്രോസസ്സ് ചെയ്യുന്ന എല്ലാ ഇടപാടുകൾക്കും ഇടപാട് തുകയുടെ 1 ശതമാനം ഫീസ് ഈടാക്കും. 3000 രൂപയായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. Tata Neu Infinity, Tata Neu Plus ക്രെഡിറ്റ് കാർഡുകളിലും ഓഗസ്റ്റ് 1 മുതൽ മാറ്റങ്ങൾ നടപ്പിലാക്കും. Tata New Infinity HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് Tata New UPI ഐഡി ഉപയോഗിച്ച് നടത്തുന്ന ചില ഇടപാടുകൾക്ക് 1.5 ശതമാനം ന്യൂ കോയിൻസ് ലഭിക്കും.
ഗൂഗിൾ മാപ്
ഗൂഗിൾ മാപ്‌സ് ഇന്ത്യയിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി. കമ്പനി ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്കുകൾ 70 ശതമാനം വരെ കുറച്ചിട്ടുണ്ട്. എന്നാൽ ഇത് സാധാരണക്കാരെ ബാധിക്കില്ല.