ഏറ്റവും കുറവ് ആദായം നൽകുന്ന ഈ മ്യൂച്ചൽ ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപമുണ്ടോ?
മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് മുമ്പത്തേക്കാളേറെ പ്രിയപ്പെട്ടതാണിപ്പോൾ. ഓരോ മാസവും കൂടുതൽ നിക്ഷേപം മ്യൂച്ചൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തുന്നു. കൂടുതൽ ആദായം നൽകിയ മ്യൂച്ചൽ ഫണ്ടുകളാണ് എപ്പോഴും കൂടുതൽ നിക്ഷേപം ആകർഷിക്കുക. ചരിത്രപരമായ പ്രകടനം നോക്കി മ്യൂച്ചൽ ഫണ്ടുകൾ

മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് മുമ്പത്തേക്കാളേറെ പ്രിയപ്പെട്ടതാണിപ്പോൾ. ഓരോ മാസവും കൂടുതൽ നിക്ഷേപം മ്യൂച്ചൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തുന്നു. കൂടുതൽ ആദായം നൽകിയ മ്യൂച്ചൽ ഫണ്ടുകളാണ് എപ്പോഴും കൂടുതൽ നിക്ഷേപം ആകർഷിക്കുക. ചരിത്രപരമായ പ്രകടനം നോക്കി മ്യൂച്ചൽ ഫണ്ടുകൾ വിലയിരുത്തരുതെന്ന് വിദഗ്ധർ നിക്ഷേപകരോട് ഉപദേശിക്കാറുണ്ടെങ്കിലും, ആരും അത് ചെവി കൊള്ളാറില്ല. ഏറ്റവും കൂടുതൽ ആദായം നൽകുന്ന മ്യൂച്ചൽ ഫണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ മൽസരിച്ചു നല്‍കാറുണ്ടെങ്കിലും, കുറഞ്ഞ ആദായം നൽകുന്ന മ്യൂച്ചൽ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ സാധാരണ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരം ഫണ്ടുകളും ആകർഷകമായ നേട്ടം നിക്ഷേപകർക്ക് നൽകുന്നുണ്ട്. അതെങ്ങനെയെന്നറിയാൻ 2013 മുതൽ 2023 വരെ ഏറ്റവും കുറവ് ആദായം നൽകിയ മ്യൂച്ചൽ ഫണ്ടുകളുടെ പ്രകടനം നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കഴിഞ്ഞ 10 വർഷത്തിനിടയിൽ നല്ല ആദായം നൽകിയ മ്യൂച്ചൽ ഫണ്ടുകളിൽ നിന്നുമുള്ള വരുമാനം 11.7 ശതമാനം മുതൽ 30 ശതമാനം വരെയാണെങ്കിൽ, ഏറ്റവും മോശം പ്രകടനം നടത്തുന്ന 10 ഫണ്ടുകളുടെ വരുമാനം 11.7 ശതമാനം മുതൽ 13.5 ശതമാനം വരെയുണ്ട്. അതായത്, ഒരു ഫണ്ട് ഒഴികെ മോശം പ്രകടനം നടത്തുന്ന മറ്റെല്ലാ ഫണ്ടുകളും ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം12 ശതമാനം വരുമാനം നൽകുന്നുണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപം തുടർന്നാൽ മോശം ഫണ്ടും 12 ശതമാനമെങ്കിലും വാർഷിക വരുമാനം നൽകും എന്നാണിത് കാണിക്കുന്നത്. ഒരു ഫണ്ടിൽ വരുമാനം മോശമാണ് എന്നു കരുതി മറ്റൊന്നിലേക്ക് എടുത്ത് ചാടാതിരിക്കുന്നതാണ് ബുദ്ധി.
എന്നാൽ ഒരു മ്യൂച്ചൽ ഫണ്ട് കമ്പനിയിൽ തന്നെ എല്ലാ എസ്ഐപികളും (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) തുടങ്ങരുത്. കാരണം, മ്യൂച്ചൽ ഫണ്ട് കമ്പനിക്ക്(എ എം സി) എന്തെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാ നിക്ഷേപങ്ങളെയും അത് മോശമായി ബാധിക്കും. ചെലവ് കുറഞ്ഞ ഇൻഡക്സ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും പരിഗണിക്കാം. കാരണം കഴിഞ്ഞ 10 വർഷത്തെ വരുമാനം പരിശോധിച്ചാൽ 13.2 മുതൽ 13.8 ശതമാനം വരെ ആദായം ഇവ നൽകിയിട്ടുണ്ട്. ഹ്രസ്വകാല പ്രകടനം മാത്രം കണക്കിലെടുത്ത് ഫണ്ടുകൾ വിലയിരുത്തുന്നതും ശരിയല്ല. കാരണം രണ്ടോ, മൂന്നോ വർഷങ്ങൾക്ക് ശേഷം നല്ല ആദായത്തിലേക്ക് പല ഫണ്ടുകളും തിരിച്ചു വരാറുണ്ട്. അതുപോലെ ഓഹരി വിപണി ഇടിയുന്ന സമയം നോക്കി വാങ്ങാനും, ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ വിൽക്കാനും സാധാരണയായി ആർക്കും സാധിക്കാറില്ല. ചിട്ടയായ നിക്ഷേപം മാത്രമേ ദീർഘകാലത്തിൽ നല്ല ആദായം നൽകുകയുള്ളൂ.