ലേറ്റായാലും ലേറ്റസ്റ്റായി വന്നവർ ഇവർ, മ്യൂച്വൽഫണ്ടിൽ പുതു താരോദയങ്ങൾ
മുന്‍പെങ്ങുമില്ലാത്തപോലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്‍റെ കാര്യം പറയുമ്പോള്‍ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വല്‍ഫണ്ടിന്‍റെ തകർപ്പന്‍ പ്രകടനത്തിനു മുന്നില്‍ ബാങ്കുനിക്ഷേപം നിഷ്പ്രഭമായി
മുന്‍പെങ്ങുമില്ലാത്തപോലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്‍റെ കാര്യം പറയുമ്പോള്‍ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വല്‍ഫണ്ടിന്‍റെ തകർപ്പന്‍ പ്രകടനത്തിനു മുന്നില്‍ ബാങ്കുനിക്ഷേപം നിഷ്പ്രഭമായി
മുന്‍പെങ്ങുമില്ലാത്തപോലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്‍റെ കാര്യം പറയുമ്പോള്‍ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വല്‍ഫണ്ടിന്‍റെ തകർപ്പന്‍ പ്രകടനത്തിനു മുന്നില്‍ ബാങ്കുനിക്ഷേപം നിഷ്പ്രഭമായി
മുന്‍പെങ്ങുമില്ലാത്തപോലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്‍റെ കാര്യം പറയുമ്പോള്‍ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വല്‍ഫണ്ടിന്‍റെ തകർപ്പന്‍ പ്രകടനത്തിനു മുന്നില്‍ ബാങ്കുനിക്ഷേപം നിഷ്പ്രഭമായി പോവുന്നുവെന്നതും വാസ്തവമാണ്. ബാങ്കുകള്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫിക്സഡ് ഡിപ്പോസിറ്റിനൊന്നും ഇതുപോലെ ആകർഷണീയത കൊണ്ടുവരാനാകുന്നില്ല. അതേസമയം നിക്ഷേപനേട്ടം കൂടുന്നതനുസരിച്ച് മ്യൂച്വൽഫണ്ട് കമ്പനികളുടെ എണ്ണവും കൂടിയിട്ടുണ്ട്.
കുറച്ചു വർഷം മുൻപുവരെ ഇന്ത്യയിൽ മുപ്പതോളം അസറ്റ് മാനേജ്മെന്റ് കമ്പനികളാണുണ്ടായിരുന്നത്. അതില്‍ ഭൂരിഭാഗവും അവരുടെതന്നെ ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നവയും ആയിരുന്നു. ഇപ്പോൾ 45 കമ്പനികളിലേക്ക് ഈ വ്യവസായം വളർന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഹിന്ദുജാ ഗ്രൂപ്പിന്‍റെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും മ്യൂച്വല്‍ഫണ്ട് അനുമതി ലഭിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ വന്‍ജനസംഖ്യയും രാജ്യത്തിന്‍റെ വളർച്ചാസാധ്യതയും ഒരുമിച്ചു പരിഗണിക്കുമ്പോള്‍ കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്കു വരികതന്നെ ചെയ്യും. ഇപ്പോഴുള്ള കമ്പനികളെല്ലാംകൂടി നിലവിൽ 2,500 സ്കീമുകളാണു നടത്തുന്നത്. 2023ൽ 1,500 സ്കീമുകളുണ്ടായിരുന്ന സ്ഥാനത്താണ് ഒരു വർഷം തികയും മുന്‍പുള്ള ഈ വന്‍വർധന.
ക്വാണ്ട് മ്യൂച്വൽഫണ്ട്
2018ല്‍ എസ്കോർട്ട്സ് മ്യൂച്വല്‍ഫണ്ടിനെ ഏറ്റെടുത്തു രംഗത്തെത്തിയ ക്വാണ്ട് മ്യൂച്വല്‍ഫണ്ടാണ് (Quant MF) പെട്ടെന്നു വന്‍വളർച്ച നേടിയ ഒരു കമ്പനി. അവരുടെ പല ഫണ്ടുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഗൂഗിൾ ഉള്‍പ്പെടെയുളള ഡിജിറ്റല്‍ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പരസ്യംചെയ്ത് വന്‍ പ്രശസ്തി കൈവരിച്ചതിനാല്‍ ഇവിടെ അവരുടെ സ്കീമുകള്‍ പരാമർശിക്കുന്നില്ല. ഈയിടെ ഫ്രണ്ട് റണ്ണിങ് നടത്തിയതിനു കമ്പനി അന്വേഷണവും നേരിട്ടിരുന്നു (Quantum എന്ന പേരിൽ വേറെ ഒരു മ്യൂച്വല്‍ഫണ്ട് കമ്പനിയുമുണ്ട്).
തിരഞ്ഞെടുപ്പ് ദുഷ്കരമാവുംവിധം ആരാണ് മുന്‍പന്‍ എന്നതരത്തില്‍ എല്ലാ വിഭാഗങ്ങളിലും ഹൈ പെർഫോമിങ് ഫണ്ടുകള്‍ പലതുണ്ട്. ഇതിന്‍റെയിടയില്‍ സമീപകാലത്തു വന്ന ചില കമ്പനികളുടെ ഫണ്ടുകള്‍ ശ്രദ്ധിക്കപ്പെടാതെപോയി എന്നത് യാഥാർഥ്യമാണ്. ഏതൊക്കെയാണ് മറഞ്ഞു കിടക്കുന്ന ആ കമ്പനികള്‍. ഇത്തരം കമ്പനികളുടെ ഫണ്ടുകളുടെ പ്രകടനമെങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
360 വണ്‍
പഴയ ഇന്ത്യാ ഇന്‍ഫോലൈന്‍ അസറ്റ് മാനേജ്മെന്‍റ് ഇപ്പോൾ 360 വണ്‍ ആണ്. ബെയ്ന്‍ ക്യാപിറ്റൽ എന്ന പുതിയ പ്രമോട്ടറുടെ നേതൃത്വത്തിൽ മൂന്നു ഫണ്ടുകളാണ് സമീപകാലത്ത് അവതരിപ്പിച്ചത്. ഇതില്‍ രണ്ടെണ്ണം ഇതിനകം പ്രകടന മികവിനാല്‍ ശ്രദ്ധിക്കപ്പെട്ടു.
1. 360 വണ്‍ ക്വാണ്ട് ഫണ്ട്
2021 നവംബറിൽ കളത്തിലേക്കിറങ്ങിയ ഈ ഫണ്ട് ചുരുങ്ങിയ കാലംകൊണ്ടു ശ്രദ്ധേയമായ പ്രകടനം നടത്തി. മൊമന്‍റം റൈഡ് എടുക്കലാണ് ഫണ്ടിന്‍റെ പ്രമേയം. അതായത് ചടുലമായ നീക്കങ്ങളാൽ പെട്ടെന്നു നേട്ടമുണ്ടാക്കുന്ന രീതി. മികച്ച കമ്പനികളിലേ ഈ കളിയുള്ളൂവെന്നതിനാല്‍ അപകടം താരതമ്യേന കുറവാണെന്നാണു പറയുന്നത്. സാധാരണ ഒരു ഫണ്ടിന് ഒരു ഓഹരിയിൽ പരമാവധി പത്തു ശതമാനമേ നിക്ഷേപം നടത്താനാവൂ. പക്ഷേ, കോണ്‍സെന്‍ട്രേഷന്‍ റിസ്ക് കുറയ്ക്കാനായി എക്സ്ട്രീം പൊസിഷന്‍ എടുക്കുന്ന പ്രശ്നമില്ലെന്ന് ഫണ്ടിന്‍റെ പ്രോസ്പെക്ടസിൽ പറയുന്നു. മാനുഷിക ഇടപെടലില്ലാതെ, ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഫണ്ട് ഓഹരികൾ തിരഞ്ഞെടുക്കുന്നത്. പോർട്ട്ഫോളിയോയിലെ മുഴുവന്‍ ഓഹരികളും ആറുമാസത്തിലൊരിക്കല്‍ നിർബന്ധമായും അഴിച്ചുപണിയും. ഏതെങ്കിലും ഓഹരി നിശ്ചിത മാനദണ്ഡങ്ങളില്‍നിന്നും വ്യതിചലിച്ചാല്‍ അതു പൂർണമായും നീക്കംചെയ്യും.
ക്വാണ്ട് എന്ന വിഭാഗത്തില്‍ കഴിഞ്ഞ ഒരു വർഷം ഏറ്റവുമധികം റിട്ടേണ്‍ (62.4%) കൊടുത്ത ഫണ്ടും ഇതാണ്. 20.47 ആണ് ഉയർന്ന എന്‍എവി. അല്‍ഗോരിതം മേഖലയിലെ സ്റ്റോക് പിക്കിങ്ങിൽ വിദഗ്ധനായ പാരിജാത് ഗാർഗ് ആണ് ഫണ്ട് മാനേജർ.
2. 360 വണ്‍ ഫ്ലക്സിക്യാപ് ഫണ്ട്
2023 ജൂണിൽ 10 രൂപയിൽ ന്യൂഫണ്ട് ഓഫറായിവന്ന ഈ ഫ്ലക്സിക്യാപ് ഫണ്ടിന്റെ വില 15.74 വരെയെത്തിയിരുന്നു. ഡിഎസ്പി ബ്ലാക്ക് റോക്കിലുണ്ടായിരുന്ന പ്രശസ്ത ഫണ്ട് മാനേജർ മയൂർ പട്ടേലിനാണ് ഫണ്ടിന്‍റെ ചുമതല. ലാർജ്ക്യാപിൽ 47ഉം മിഡ്ക്യാപിൽ 26ഉം സ്മോള്‍ക്യാപിൽ 23ഉം ശതമാനം വീതമാണ് നിക്ഷേപം. ഈ മൂന്നു കാറ്റഗറി ഓഹരികളും ഒരുമിച്ചു നിക്ഷേപിക്കാം എന്നതിനാൽ പൊതുവെ ഫ്ലക്സിയോടു പുതിയ നിക്ഷേപകർക്ക് ആഭിമുഖ്യം കൂടുതലാണ്. ഇതു പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകരെ ആകർഷിക്കാന്‍ ഫണ്ടിനു കഴിയുന്നു. കർശന പരിശോധനയും കരുതലും ഈ ഫണ്ടിനുണ്ടെന്നു പിന്നണിപ്രവർത്തകർ അവകാശപ്പെടുന്നു.
മഹീന്ദ്ര മനുലൈഫ്
കനേഡിയന്‍ കമ്പനിയായ മനുലൈഫും മഹീന്ദ്രയും ചേർന്നുള്ള സംയുക്തസംരംഭം. ഈ കമ്പനി വന്നിട്ട് ദശകങ്ങളായെങ്കിലും ഇവരുടെ മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ വന്നിട്ട് അഞ്ചാറു വർഷമേ ആയിട്ടുള്ളൂ. 11 ഇക്വിറ്റി സ്കീമുകളിൽ ഭൂരിഭാഗവും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒരു വർഷം മുന്‍പ് അവതരിപ്പിച്ച സ്മോള്‍ക്യാപ് ഫണ്ട് 67.4 ശതമാനത്തോളം റിട്ടേൺ നല്‍കി. ഒൻപതു മാസം മാത്രം പ്രായമായ ബിസിനസ് സൈക്കിള്‍ഫണ്ടും ശ്രദ്ധ നേടുന്നുണ്ട്.
1. മഹീന്ദ്ര മനുലൈഫ് മിഡ്ക്യാപ്
2018ൽ അവതരിപ്പിച്ച ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിൽ 63.9% നേട്ടം നൽകി. മൂന്നു വർഷത്തിൽ 29.6ഉം അഞ്ചു വർഷത്തിൽ 30.2ഉം ശതമാനമാണ് റിട്ടേൺ. നാളെയുടെ ലാർജ്ക്യാപുകളെ ഇന്നേ കണ്ടെത്തുന്നു എന്നതാണ് പ്രമേയം. വളർച്ചയ്ക്കൊപ്പം ബാലന്‍സ് ഷീറ്റിന്‍റെ സ്ഥിരതയും പ്രധാനമാണെന്ന് പ്രോസ്പെക്ടസ് പറയുന്നു. ഫിനാന്‍ഷ്യല്‍ സർവീസസ്, ക്യാപിറ്റല്‍ ഗുഡ്സ്, ഹെല്‍ത്ത്കെയർ, ഓട്ടോമോട്ടിവ്, ഐടി എന്നിവയാണ് പ്രധാന സെക്ടറുകള്‍. 2024 ജൂലൈ 31ലെ കണക്കനുസരിച്ച് പ്രധാന ഓഹരികളില്‍ പെർസിസ്റ്റന്‍റ് സിസ്റ്റംസ്, ഇന്‍ഡസ് ടവർ, എസ്ബിഐ, സൊമാറ്റോ എന്നിവ കാണാം. അഭിനവ് ഖണ്ഡേല്‍വാളാണ് ഫണ്ട് മാനേജർ. ഇദ്ദേഹംതന്നെയാണ് ഇവരുടെ സ്മോള്‍ക്യാപ് ഫണ്ടും നോക്കുന്നത്.
2. മഹീന്ദ്ര മനുലൈഫ് മള്‍ട്ടിക്യാപ്
2017ൽ തുടങ്ങിയ ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിൽ 51.5% റിട്ടേണ്‍ നൽകി. മൂന്നു വർഷത്തിൽ 26ഉം അഞ്ചു വർഷത്തിൽ 27.5ഉം ശതമാനമാണ് റിട്ടേണ്‍. മനീഷ് ലോധയാണ് ഫണ്ട് മാനേജർ. ലീഡർഷിപ്പ് സ്വഭാവമുള്ളതും ഉയർന്ന വളർച്ചയ്ക്കു ചാലകമാവുന്ന ഘടകങ്ങളുള്ളതുമായ കമ്പനികളാണ് സ്കീമിന്റെ പ്രമേയം. പുതിയ വാങ്ങലുകളില്‍ മണപ്പുറം, ഗ്രാന്യൂള്‍സ് ഇന്ത്യ, ഐടിസി എന്നിവയുണ്ട്. ഡിക്സണ്‍ ടെക്, ജിയോ എന്നിവ വിറ്റുമാറിയതും ശ്രദ്ധേയമായി.
3. മഹീന്ദ്ര ഫോക്കസ്ഡ് ഫണ്ട്
2020ൽ വന്ന ഈ ഫണ്ട് മാനേജ് ചെയ്യുന്നത് കൃഷ്ണ സംഘവിയാണ്. മള്‍ട്ടി സെക്ടറിലുള്ള ഫ്ലക്സി സ്വഭാവമുള്ള 30 ഓഹരികളുടെ കൂട്ടായ്മയാണ് സ്കീമെന്ന് പ്രോസ്പെക്ടസ് പറയുന്നു. ഹൈ കണ്‍വിക്‌ഷന്‍ ഡൈവേഴ്സിഫൈഡ് സ്കീമെന്നതാണ് ഹൈലൈറ്റ്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവർ, ഗ്രാസിം എന്നിവ യിലെല്ലാം നിക്ഷേപമുണ്ട്. കഴിഞ്ഞ വർഷം 54.7ഉം മൂന്നു വർഷത്തിൽ 27.3ഉം ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
വൈറ്റ് ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ഫണ്ട്
2021ലാണ് വൈറ്റ് ഓക്ക് ക്യാപിറ്റല്‍ ഗ്രൂപ്പ് യെസ് ബാങ്കിന്‍റെ മ്യൂച്വല്‍ഫണ്ടിനെ വാങ്ങി വൈറ്റ് ഓക്ക് ക്യാപിറ്റൽ തുടങ്ങുന്നത്. ഗോള്‍ഡ്മാന്‍ സാക്സ് അസറ്റ് മാനേജ്മെന്‍റിലുണ്ടായിരുന്ന പ്രശാന്ത് ഖേംകയാണ് സ്ഥാപകന്‍. മോട്ടിലാല്‍ ഓസ്വാള്‍ മ്യൂച്വൽഫണ്ടിന്റെ എംഡിയും സിഇഒയുമായിരുന്ന ആശിഷ് പി. സോമയ്യയാണ് സിഇഒ അശോക ക്യാപിറ്റല്‍ അഡ്വൈസേഴ്സ് എന്ന കമ്പനിയുടെ സ്ഥാപകനും ചാർട്ടേഡ് അക്കൗണ്ടന്‍റുമായ രമേഷ് മന്ത്രിയാണ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസർ.
ഒൻപത് ഇക്വിറ്റി ഫണ്ടുകളും മൂന്നു ഹൈബ്രിഡ് സ്കീമുകളും രണ്ട് ഡെറ്റ് സ്കീമുകളുമാണ് നിലവിലുള്ള്. ഇക്വിറ്റി വിഭാഗത്തിൽ ഫ്ലക്സി, മിഡ്ക്യാപ്, മള്‍ട്ടിക്യാപ് എന്നീ ഫണ്ടുകളുണ്ട്. ഇവരുടെ ഫ്ലക്സിഫണ്ട് കഴിഞ്ഞ ഒരു വർഷം 40.2% നേട്ടം നൽകി. മിഡ്ക്യാപിന്‍റേത് 53.1ഉം.
സമീപകാലത്ത് ആരംഭിച്ചതിനാല്‍ വൈറ്റ് ഓക്കിന്‍റെ എല്ലാ സ്കീമുകളിലും സമഗ്രമായ വിലയിരുത്തലിലേക്ക് എത്താനാവില്ല. എങ്കിലും, റഡാറില്‍ വയ്ക്കാവുന്ന രണ്ടു ഫണ്ടുകള്‍ ഇവയാണ്:
1. വൈറ്റ് ഓക്ക് സ്പെഷ്യല്‍ ഓപ്പർച്യൂനിറ്റീസ് ഫണ്ട്
ഇക്കഴിഞ്ഞ ജൂണിൽ അവതരിപ്പിച്ച ഈ ഫണ്ടിന്റെ നയം പ്രത്യേക സാഹചര്യങ്ങള്‍ അനുകൂലമാക്കിയെടുക്കുക എന്നതാണ്. പല കാരണങ്ങള്‍കൊണ്ട് ഇപ്പോൾ പ്രകടനമികവ് പുറത്തെടുക്കാനാകാത്ത കമ്പനികള്‍ കോർപ്പറേറ്റ് റീസ്ട്രക്ച്ചറിങ്ങിന് ഒരുങ്ങിയാൽ ഈ ഫണ്ട് അത്തരം കമ്പനികള്‍ വാങ്ങും. കമ്പനികളുടെ പുതിയ ഏറ്റെടുക്കലും പേരുമാറ്റവും സർക്കാർ നയത്തിലെ മാറ്റവും പുതിയ ട്രെന്‍റുകളുമൊക്കെ പരിഗണിച്ചാണിത്. ഇത്തരമൊരു ഫണ്ടിന് നല്ല കോർപ്പറേറ്റ് ആക്‌ഷന്‍ നടക്കുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് വന്‍സാധ്യതകളാണെന്നാണ് മാനേജ്മെന്‍റ് ഭാഷ്യം. 2024 ജൂണിലെ കണക്കുപ്രകാരം അറുപതിലേറെ ഓഹരികള്‍ ഫണ്ട് വാങ്ങിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കും റിലയന്‍സുമാണ് കൂടുതലുള്ളത്. സൊമാറ്റോ, കോഫോർജ് തുടങ്ങിയവയും ലിസ്റ്റിലുണ്ട്.
2. വൈറ്റ് ഓക്ക് ക്യാപിറ്റല്‍ ലാർജ്ക്യാപ്
പൂർണമായും ലാർജ്ക്യാപില്‍ നിക്ഷേപം നടത്തുന്ന സ്കീം. ഒരുവർഷത്തെ റിട്ടേണ്‍ 37.4 ശതമാനമാണ് (അടുത്ത കാലത്തു വന്ന വൈറ്റ് ഓക്ക് ലാർജ് ആന്‍റ് മിഡ്ക്യാപ് ഫണ്ട് വേറെയുണ്ട്). 2024 ജൂണ്‍ 30ലെ കണക്കുപ്രകാരം എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് എന്നിവയാണ് പോർട്ട്ഫോളിയോയില്‍ കൂടുതലുള്ളത്. വരുണ്‍ ബവ്റിജസ്, നെസ്‌ലെ, ബജാജ് ഫിനാന്‍സ്,
അംബുജ സിമന്‍റ്, ഹിന്‍ഡാല്‍കോ എന്നിവയും പട്ടികയിലുണ്ട്.
ബജാജ് ഫിന്‍സർവ് എഎംസി
ഏറെ കൗതുകമുണർത്തിയ മ്യൂച്വല്‍ഫണ്ട് എന്‍ട്രിയായിരുന്നു ബജാജ് ഫിന്‍സർവ് എന്ന എന്‍ബിഎഫ്സിയുേടത്. ഈയിടെ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ നിക്ഷേപം (എയുഎം) 14,000 കോടി രൂപയിലേക്കെത്തി. 12 ഫണ്ടുകൾ അവതരിപ്പിച്ചതിൽ അഞ്ചെണ്ണം ഇക്വിറ്റി സ്കീമുകളാണ്. 40,000 വിതരണക്കാരെ എംപാനല്‍ ചെയ്തിട്ടുണ്ടെന്നതിനാല്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്താനാവുമെന്ന് സിഇഒ ഗണേഷ് മോഹന്‍ അവകാശപ്പെടുന്നു. എല്ലാ സ്കീമുകളുടെയും ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസർ നിമേഷ് ചന്ദനാണ്.
ഫ്ലക്സിക്യാപാണ് പ്രധാന ഫണ്ട്. മെഗാട്രെന്‍റുകളിലാണ് കണ്ണുവയ്ക്കുന്നതെന്ന് പ്രോസ്പെക്ടസ് പറയുന്നു. ഈയിടെ എത്തിയ ലാർജ്ക്യാപ് ഫണ്ടിന് തരക്കേടില്ലാത്ത പ്രതികരണം കിട്ടി. ‘ഫോക്കസിങ് ഓണ്‍ ചാംപ്യന്‍സ് ഓഫ് കോർപ്പറേറ്റ് ഇന്ത്യ’ എന്നതായിരുന്നു തലവാചകം.
താരതമ്യേന പുതുമുഖങ്ങളെന്നു പറയാവുന്ന മറ്റ് മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ സാംകോ, ഹീലിയോസ്, ട്രസ്റ്റ് എന്നിവയാണ്. ഇവയോടൊപ്പം ഈയടുത്ത്
എത്തിയ ഡിസ്കൗണ്ട് ബ്രോക്കറായ ഗ്രോയുമുണ്ട്. ഗ്രോ, ഇന്ത്യാബുള്‍സ് മ്യൂച്വല്‍ഫണ്ട് കമ്പനിയെ 2023ല്‍ ഏറ്റെടുക്കുകയായിരുന്നു. മറ്റൊരു ഡിസ്കൗണ്ട് ബ്രോക്കറായ സിറോദായും ഇന്‍ഡക്സ് ഫണ്ടുകളുമായി എത്തിയിട്ടുണ്ട് •
സെപ്റ്റംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.