ശ്രദ്ധിക്കുക; ഒക്‌റ്റോബര്‍ 1 മുതല്‍ ബാധകമാകുന്ന 6 ആദായനികുതി നിയമങ്ങള്‍ ഇവയാണ്
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്‌റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം... 1. വിവാദ് സെ
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്‌റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം... 1. വിവാദ് സെ
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്‌റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം... 1. വിവാദ് സെ
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്‌റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം.
1. വിവാദ് സെ വിശ്വാസ്
നിലവിലെ പെന്‍ഡിങ് നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കുന്നതാണ് പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട 'വിവാദ് സെ വിശ്വാസ്' സ്‌കീം. നികുതി, പലിശ, പിഴ, ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങി വിവിധ സംവിധാനങ്ങളില്‍ അടയ്‌ക്കേണ്ട ഫീസ് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. 2024 ജൂലൈ 22 വരെ പെന്‍ഡിങ്ങിലുള്ള ഇടപാടുകളാണ് പരിഗണിക്കപ്പെടുക.
ഈ സ്‌കീമിന് കീഴില്‍ ഓഫര്‍ ചെയ്യുന്ന സെറ്റില്‍മെന്റ് തുക, പേമെന്റ് നടത്തുന്ന സമയത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. 2024 ഒക്ടോബര്‍ 1-നും 2024 ഡിസംബര്‍ 31-നും ഇടയില്‍ തര്‍ക്കം തീര്‍പ്പാക്കാന്‍ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍, തര്‍ക്കമുള്ള നികുതി തുക മുഴുവനായോ അല്ലെങ്കില്‍ തര്‍ക്കത്തിലുള്ള പലിശയുടെയോ പിഴയുടെയോ ഫീസിന്റെയോ 25% അടയ്ക്കേണ്ടതുണ്ട്. അതേസമയം 2024 ഡിസംബര്‍ 31-ന് ശേഷം സെറ്റില്‍മെന്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍, തര്‍ക്കമുള്ള നികുതി തുകയുടെ 110% അല്ലെങ്കില്‍ പലിശ, പിഴ അല്ലെങ്കില്‍ ഫീസിന്റെ 30% അടയ്ക്കേണ്ടതുണ്ട്. വകുപ്പ് അപ്പീല്‍ നല്‍കിയ കേസുകളില്‍ സെറ്റില്‍മെന്റ് തുക പകുതിയായി കുറയും.
2. ആധാര്‍ കാര്‍ഡ്
ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്റോള്‍മെന്റ് ഐഡി നല്‍കാന്‍ അനുവദിക്കുന്ന വ്യവസ്ഥ നിര്‍ത്തലാക്കാന്‍ 2024 ലെ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാന്‍ ദുരുപയോഗം, ഡ്യൂപ്ലിക്കേഷന്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തീരുമാനം സഹായിക്കും. 2024 ഒക്ടോബര്‍ 1 മുതല്‍, പാന്‍ അലോട്ട്മെന്റിനുള്ള അപേക്ഷാ ഫോമിലും ആദായനികുതി റിട്ടേണുകളിലും വ്യക്തികള്‍ക്ക് അവരുടെ ആധാര്‍ എന്റോള്‍മെന്റ് ഐഡി നല്‍കാന്‍ കഴിയില്ല.
3. എസ്ടിടി
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷനുമായി ബന്ധപ്പെട്ട സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) വര്‍ധിപ്പിച്ച തീരുമാനം ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. .02 ശതമാനവും .1 ശതമാനവുമായാണ് ഇത് യഥാക്രമം വര്‍ധിപ്പിച്ചിരിക്കുന്നത്.
4. ഫ്‌ളോട്ടിങ് ടിഡിഎസ് നിരക്ക്
2024ലെ ബജറ്റില്‍, ഫ്ളോട്ടിങ് റേറ്റ് ബോണ്ടുകള്‍ ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ടിഡിഎസിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഈ ബോണ്ടുകള്‍ക്ക് 10 ശതമാനം ടിഡിഎസാണ് ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ബാധകമാകുക.
മാത്രമല്ല, പുതിയ ടിഡിഎസ് നിയന്ത്രണം ഫ്‌ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിനെ കൂടി ഉള്‍ക്കൊള്ളുന്നതുമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന വരുമാനം 10,000 രൂപയില്‍ താഴെയാണെങ്കില്‍, ടിഡിഎസ് പിടിക്കില്ല. വരുമാനം 10,000 രൂപ പരിധി കവിഞ്ഞാല്‍ മാത്രമേ ടിഡിഎസ് ബാധകമാകൂ.
5. ടിഡിഎസ് നിരക്കുകള്‍
19DA, 194H, 194-IB, 194M എന്നീ വകുപ്പുകള്‍ക്ക് കീഴിലെ പേമെന്റുകള്‍ക്കുള്ള ടിഡിഎസ് നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. അഞ്ച് ശതമാനത്തില്‍ നിന്ന് 2 ശതമാനത്തിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാരുടെ ടിഡിഎസ് നിരക്കില്‍ 1% മുതല്‍ 0.1% വരെ കുറവുണ്ടായിട്ടുണ്ട്.
16. ഓഹരി തിരിച്ചുവാങ്ങല്‍
ഓഹരി തിരിച്ചുവാങ്ങലുകളുടെ നികുതി സംബന്ധിച്ച് പുതിയ നിയന്ത്രണം ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരും. ഓഹരി തിരിച്ചുവാങ്ങല്‍ വരുമാനത്തിന് നികുതി അടയ്ക്കുന്നതിന് ഓഹരി ഉടമകള്‍ ഉത്തരവാദികളായിരിക്കും. ഈ മാറ്റത്തിലൂടെ കമ്പനികളില്‍ നിന്ന് ഓഹരി ഉടമകളിലേക്ക് നികുതി ഭാരം കൈമാറുകയാണ്.
നിലവില്‍ ബൈബാക്കുമായി ബന്ധപ്പെട്ട് കമ്പനികളാണ് 20 ശതമാനം നികുതി അടയ്‌ക്കേണ്ടത്. ഇത് ഇനിമുതല്‍ ഇല്ലാതാകും. മറിച്ച് വ്യക്തിഗത ടാക്‌സ് ബ്രാക്കറ്റ് അനുസരിച്ച് ലാഭവിഹിത വരുമാനത്തിന്മേല്‍ ഓഹരിയുടമകളായിരിക്കും നികുതിയടയ്‌ക്കേണ്ടി വരിക.