വിദേശത്തോ, അന്യ സംസ്ഥാനത്തോ കുടുംബാംഗങ്ങൾ ഇല്ലാത്ത ഒരു വീട് പോലും കേരളത്തിൽ ഉണ്ടാകില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ മലയാളികളുടെ കുടിയേറ്റത്തോത് അത്രയധികമാണ്. മലയാളികൾ എന്തുകൊണ്ടാണ് കുടിയേറുന്നത്? കുടിയേറ്റമാണോ കേരളത്തെ വികസന നിലവാര സൂചികകളെ മുന്നിലെത്തിക്കുന്നത്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തുകൊണ്ട് കുടിയേറുന്നു?

ADVERTISEMENT

പഠനവും, ജോലിയും മാത്രമല്ല മറ്റു പല കാരണങ്ങളും മലയാളികളുടെ കുടിയേറ്റത്തിന് പിന്നിൽ ഉണ്ട്.

സെന്റർ ഫോർ പബ്ലിക് പോളിസി  റിസർച്ചിന്റെ യൂത്ത് ലീഡർഷിപ്പ് ഫെല്ലോഷിപ്പിന്റെ (വൈഎൽഎഫ്) ഭാഗമായി 104 വിദ്യാർത്ഥി കുടിയേറ്റക്കാരെ ഉൾപ്പെടുത്തി 2023ൽ നടത്തിയ "കേരളത്തിൽ നിന്നുള്ള യുവജന കുടിയേറ്റം" എന്ന പഠനം കുടിയേറ്റത്തിന് പിന്നിലെ പല കാരണങ്ങളിലേക്കും വെളിച്ചം വീശുന്ന റിപ്പോർട്ട് ആണ്. കുടിയേറ്റത്തിനുള്ള പ്രേരണ, ആണും,പെണ്ണും കുടിയേറാൻ ശ്രമിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളിൽ വ്യത്യാസമുണ്ട്, കുടുംബ വരുമാന നിലവാരത്തിന്റെ പങ്ക്, യുവാക്കളെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ, കുടിയേറ്റം വ്യക്തിയിൽ ചെലുത്തുന്ന ആഘാതം തുടങ്ങിയ കാര്യങ്ങൾ ഈ റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

വിദ്യാർത്ഥി കുടിയേറ്റക്കാരുടെ പ്രചോദനത്തിന്റെ 45 ശതമാനവും വിദ്യാഭ്യാസം മാത്രമല്ല എന്ന് പഠനം എടുത്തുകാണിക്കുന്നു. വിദ്യാഭ്യാസം കുടിയേറ്റത്തിനുള്ള ഒരു വഴിയായി തിരഞ്ഞെടുക്കുന്നതാണ്. ആരും ആരെയും ശ്രദ്ധിക്കാത്ത, മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാത്ത ഒരു സമൂഹത്തിലേക്ക് എത്തണം എന്ന കാഴ്ചപ്പാട് മൂലവും പലരും കുടിയേറാൻ താൽപ്പര്യപ്പെടുന്നു എന്നും ഈ റിപ്പോർട്ടിലുണ്ട്. സർവേയിലെ 78 ശതമാനം പേരും ഈ ആശയം പങ്കുവെച്ചു. അതായത് ചെറുപ്പക്കാർ കുടിയേറ്റത്തെ വ്യക്തിപരമായ വളർച്ചയ്ക്കുള്ള ഒരു യാത്രയായി മാത്രമല്ല, സമത്വവും അവസരവും വാഗ്ദാനം ചെയ്യുന്ന കൂടുതൽ ലിബറൽ ചിന്താഗതിയുള്ള ഒരു സമൂഹത്തിലേക്ക് എത്താനുള്ള  വഴിയായാണ് കാണുന്നത്. തുറന്ന സമൂഹവും മെച്ചപ്പെട്ട വേതനവും പരമ്പരാഗത രീതികളിൽ ജീവിക്കാൻ ഇഷ്ടമില്ലാത്തതും പലരും കേരളം വിടുന്നതിന് പിന്നിലുണ്ട്. മുൻ കാലങ്ങളിലെ കുടിയേറ്റത്തിന്റെ കാരണങ്ങൾ തന്നെയല്ല യുവതലമുറ കുടിയേറുന്നതിനു പിന്നിലുള്ളത് എന്ന് ചുരുക്കം. അനുയോജ്യമായ തൊഴിൽ അവസരങ്ങളുടെ അഭാവം മൂലമാണ് പൊതുവെ പലരും വിദേശങ്ങളിലേക്ക് കുടിയേറുന്നത് എന്ന കാര്യം എല്ലാ കാലഘട്ടത്തിലും ഏതു സർവേകളിലും എടുത്ത് പറയുന്ന കാര്യമാണ്.

പ്രവാസി പണമൊഴുക്ക്

ADVERTISEMENT

കഴിഞ്ഞ വർഷം, മലയാളി എൻആർഐകൾ 2.16 ലക്ഷം കോടി രൂപ വീടുകളിലേക്ക് അയച്ചതായി കണക്കുകൾ കാണിക്കുന്നു. ആഗോള തലത്തിലെ പ്രശ്നങ്ങൾക്കിടയിൽ പോലും വർഷങ്ങളായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ എൻആർഐ നിക്ഷേപങ്ങളിൽ കേരളത്തിന്റെ വിഹിതം താരതമ്യേന സ്ഥിരത നിലനിർത്തുന്നുണ്ട് എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. സ്ഥിരത നിലനിർത്തുന്നുവെന്ന് മാത്രമല്ല കേരളത്തിലെ എൻ ആർ ഐ നിക്ഷേപങ്ങളിലും പണമയയ്ക്കലുകളിലും സ്ഥിരമായ വർദ്ധനവും ഉണ്ടാകുന്നുണ്ട്. കേരളത്തിന്റെ ബാങ്കുകൾക്ക് മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് വിദേശ മലയാളികൾ നൽകുന്ന പങ്ക് വളരെ വലുതാണ്.

കേരളത്തിന്റ വികസനത്തിന് പിന്നിലെ ശക്തി

ക്രിസ്ത്യൻ മിഷനറിമാരും ശ്രീനാരായണ ഗുരുവും മാർക്‌സിസ്റ്റുകളും സാമൂഹിക മണ്ഡലത്തിൽ ഉണ്ടാക്കിയതുപോലെ ഗൾഫ് കുടിയേറ്റം മലയാളികൾക്ക് വലിയ സാമ്പത്തിക വിമോചന ശക്തിയായിരുന്നു എന്ന കാര്യം അംഗീകരിക്കാതെ തരമില്ല. കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ ചോദ്യത്തിന്റെ പ്രസക്തി ഇവിടെയാണ്. കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ കേരളം മറ്റൊരു ബീഹാർ ആകുമായിരുന്നു എന്ന അഭിപ്രായവും തള്ളി കളയാനാകില്ല."ഗൾഫ് കുടിയേറ്റം ഇല്ലായിരുന്നെങ്കിൽ, ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയും ദാരിദ്ര്യവും കേരളത്തെ തീവ്രവാദത്തിന്റെയും വർഗീയതയുടെയും സാമൂഹിക സംഘർഷങ്ങളുടെയും കേന്ദ്രമാക്കി മാറ്റുമായിരുന്നു,” എന്ന് പ്രൊഫ.ഇരുദയ രാജൻ പറയുന്നു.

കേരളത്തിലെ പ്രാദേശിക ബിസിനസുകൾ വളർത്തുന്നതിലും കുടിയേറ്റക്കാരുടെ സമ്പാദ്യത്തിനു നല്ലൊരു പങ്കുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് പണമയക്കുന്നതിന്റെ സ്ഥിരമായ വർധന കേരളത്തിലെ ഗണ്യമായ സാമ്പത്തിക വളർച്ചയുമായി ഇഴപിരിഞ്ഞു കിടക്കുന്ന കാര്യമാണ്. വീട് വയ്ക്കാനും കടം തിരിച്ചടവിനും വിദ്യാഭ്യാസത്തിനും സമ്പാദ്യത്തിനുമായാണ് ഏറ്റവും കൂടുതൽ തുക കുടിയേറ്റക്കാർ കേരളത്തിൽ ചെലവാക്കുന്നത്.അന്യ ദേശത്ത് അധ്വാനിച്ച് കേരളത്തിലെ കുടുംബാംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലും സമ്പാദ്യം വളർത്താൻ ശ്രമിക്കുമ്പോഴും കുടിയേറ്റക്കാർ വഴി കേരളം വളർന്നതിനെക്കുറിച്ച് ഇന്ന് കേരള പിറവിയിൽ നമുക്കോർക്കാം.

സംഘർഷഭൂമികളിൽ പോലും പിടിച്ചു നിൽക്കാനുള്ള ധൈര്യം

Gujarati NRI

നിത്യ ഹരിത ഭൂപ്രദേശങ്ങൾ മാത്രമല്ല, സംഘർഷഭരിതമായ സ്ഥലങ്ങൾ പോലും മലയാളികൾക്ക് ഇഷ്ടമാണ്. പലസ്തീൻ, സിറിയ, യുക്രെയ്ൻ, റഷ്യ, ഇസ്രായേൽ തുടങ്ങിയ യുദ്ധമേഖലകളിലും ആഭ്യന്തര കലാപങ്ങളും പ്രശ്നങ്ങളും നിറഞ്ഞ  സൊമാലിയ, സിയറ ലിയോൺ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്യാൻ മലയാളിക്ക് മടിയില്ല. അത് തന്നെയാണ് കേരളവും മലയാളികളും വളർന്നതിന്റെ പിന്നിലുള്ള ഒരു രഹസ്യവും. അതിസമ്പന്നനായ ലുലുവിന്റെ ഉടമസ്ഥനായ യൂസഫലി ഗൾഫ് യുദ്ധത്തിനിടയിലും അബുദാബിയിൽ പിടിച്ചു നിന്നതിൽ നിന്നാണ് ലുലു എന്ന ആഗോള ശൃംഖല കെട്ടിപൊക്കിയത്. ഇത് ഒരു അറിയപ്പെടുന്ന കഥയാണെങ്കിൽ, അറിയപ്പെടാത്ത എത്രയോ മലയാളികളുടെ കഥകളാണ് കേരളം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളിലേക്ക് മലയാളികളെ  എത്തിച്ചത്.

English Summary:

Understand the impact of migration on Kerala's economy and society. Read now to discover the factors driving this phenomenon and its lasting consequences.