ഇൻഷുറൻസ് രംഗത്ത് പ്രത്യേകിച്ച് ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വൻതോതിൽ വിപണനം നടക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് IRDAl മുന്നറിയിപ്പു നൽകുന്നു. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെതിരെയാണ് വൻതോതിൽ പരാതി ഉയരുന്നത്. IRDAI യുടെ 2020ലെ വാർഷിക റിപ്പോർട്ട് പ്രകാരം സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഷുറൻസ് രംഗത്ത് പ്രത്യേകിച്ച് ലൈഫ് ഇൻഷുറൻസിൽ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വൻതോതിൽ വിപണനം നടക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഇൻഷുറന്‍സ് റെഗുലേറ്റി അതോറിറ്റി (ഐആർഡിഎ) യുടെ മുന്നറിയിപ്പ്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെതിരെയാണ് വൻതോതിൽ പരാതി ഉയരുന്നത്. ഐആർഡിഎയുടെ 2020ലെ വാർഷിക റിപ്പോർട്ട് പ്രകാരം സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെതിരെ 39,450 ഉം എൽഐസിയ്ക്ക് എതിരെ 3,994 ഉം പരാതികൾ ലഭിച്ചിട്ടുണ്ട്. 

ഉത്തരവാദിത്വം ഉപഭോക്താവിന്

ADVERTISEMENT

പ്രധാനമായും ഏജന്റുമാർ നിയന്ത്രിക്കുന്ന വിപണിയാണ് ഇൻഷുറൻസ്. കമ്മീഷൻ അടിസ്ഥാനത്തിലാണ് ഏജന്റുമാർക്ക് പ്രതിഫലം ലഭിക്കുക. ടേം ഇൻഷുറൻസ്, യുലിപ്, എൻഡോവ്മെൻ്റ് എന്നു തുടങ്ങി പലതരം പ്ലാനുകൾ ഉണ്ട്. ഓരോ പ്ലാനുകൾക്കുമുള്ള കമ്മീഷൻ വ്യത്യസ്തമായിരിക്കും. മിനിമം മൂന്നു ശതമാനം മുതൽ 30% വരെ കിട്ടുന്ന പ്ലാനുകൾ ഉണ്ട്. സ്വാഭാവികമായും കൂടുതൽ കമ്മീഷൻ കിട്ടുന്ന പ്ലാൻ ആയിരിക്കുമല്ലോ ഏജന്റ് വിൽക്കാൻ ശ്രമിക്കുക. ഉപഭോക്താവിനെ സംബന്ധിച്ച് പ്രസ്തുത പ്ലാൻ അത്ര ആകർഷകമായിരിക്കില്ല.

അതു കൊണ്ട് ഏതെങ്കിലും ഇൻഷുറൻസ് പ്ലാൻ എടുക്കുവാൻ തീരുമാനിച്ചാൽ ഒരു സാമ്പത്തിക വിദ്ഗ്ധന്റെ അഭിപ്രായം തേടുന്നത് ഉചിതമാണ്. പോളിസി ഡോക്യുമെന്റിൽ നേട്ടങ്ങളെ കുറിച്ചും ചെലവുകളെ കുറിച്ചും നിയമങ്ങളെ കുറിച്ചുമെല്ലാം വിശദമായി എഴുതിയിട്ടുണ്ടാകും. ഓരോ പോയിന്റും സ്വയം വായിച്ച് വിലയിരുത്തി സ്വന്തം ആവശ്യത്തിന് യോജിച്ച പോളിസിയാണെങ്കിൽ മാത്രം എടുത്താൽ മതി. പോളിസി ഡോക്യുമെന്റ് ഒപ്പിട്ടു നൽകുന്നതോടൊപ്പം ആദ്യഗഡു പ്രീമിയം അടയ്ക്കുന്നതോടെ നിങ്ങൾ പോളിസി ഉടമയായി. എന്നിരുന്നാലും പോളിസി റദ്ദാക്കണമെന്നു തോന്നിയാൽ 15 ദിവസത്തിനകം കമ്പനിയെ രേഖാമൂലം അറിയിക്കാവുന്നതാണ്. പോളിസി ഉടമകൾ ഒരു കാര്യം ഓർക്കുക. പോളിസി ഡോക്യുമെന്റിൽ 'ഉപഭോക്താവ് ജാഗ്രത പാലിക്കുക' (Caveat emptor) എന്ന ഒരു ഭാഗമുണ്ട്. വാങ്ങുന്ന സാധനത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ചുമതല ഉപഭോക്താവിനാണെന്നാണിത് അർത്ഥമാക്കുന്നത്. ഒപ്പിട്ടു നൽകുന്നതോടെ പൂർണ ഉത്തരവാദിത്വം ഉപഭോക്താവിന്റെ മേൽ ആകുന്നു.

ADVERTISEMENT

ക്ലെയിം സെറ്റിൽമെന്റ് വിവരങ്ങൾ

ഒരു ഇൻഷുറൻസ് പ്ലാൻ നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് ആ കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ. ഓരോ വർഷവും വന്നിരിക്കുന്ന ആകെ ക്ലെയിമുകളിൽ എത്ര എണ്ണത്തിൽ നടപടി സ്വീകരിച്ചു, അതിൽ എത്ര പേർക്ക് ഇൻഷുറൻസ് തുക നൽകി എന്നതാണ് പരിശോധിക്കേണ്ടത്. പലപ്പോഴും സെറ്റിൽമെന്റിന്റെ സമയത്ത് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് തുക നൽകാതെ ക്ലെയിം നിരസിക്കുന്ന കമ്പനികൾ ഉണ്ട്. ഐആർഡിഎയുടെ വെബ്സൈറ്റിൽ കയറിയാൽ കമ്പനികളുടെ ക്ലെയിം സെറ്റിൽമെന്റ് വിവരങ്ങൾ പരിശോധിക്കാനാകും. ഇൻഷുറൻസ് തുക നൽകാതെ ക്ലെയിം നിരസിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളുടെ പ്ലാനുകൾ വാങ്ങാതിരിക്കുക. അവകാശപ്പെട്ട ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകി ക്ലെയിമുകൾ കൃത്യമായി സെറ്റിൽ ചെയ്യുന്നതിൽ എൽഐസിയും ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികളും മുന്നിലാണ്.

ADVERTISEMENT

English Summary: Keep These Things in Mind Before Buying Insurance Policy