പോക്കറ്റ് ചോരാതെ പോളിസി എടുക്കാൻ മൂന്ന് മാർഗങ്ങൾ
കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വരും മാസങ്ങളില്‍ ഉയരാനാണ് സാഹചര്യം.അതുകൊണ്ട് നിങ്ങള്‍ പുതിയ പോളിസിയില്‍ നിക്ഷേപിക്കാനോ നിലവിലുള്ള പോളിസി പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനവിന് കാരണമാകും. ഈ അസുഖങ്ങളുടെ കാലഘട്ടത്തില്‍, ഓരോ

കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വരും മാസങ്ങളില്‍ ഉയരാനാണ് സാഹചര്യം.അതുകൊണ്ട് നിങ്ങള്‍ പുതിയ പോളിസിയില്‍ നിക്ഷേപിക്കാനോ നിലവിലുള്ള പോളിസി പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് ഇന്‍ഷുറന്‍സ് പ്രീമിയം ഉയരാൻ കാരണമാകും. ഈ അസുഖങ്ങളുടെ കാലഘട്ടത്തില്‍, ഓരോ ദിവസവും ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണം വര്‍ദ്ധിച്ചിവരുകയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തികാവസ്ഥക്ക് അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.
പോളിസികൾ തിരെഞ്ഞെടുക്കുമ്പോൾ ചിലവ് കുറക്കാൻ ഇവ ശ്രദ്ധിക്കാം
1. ഫാമിലി ഫ്ലോട്ടർ പോളിസി
ഒറ്റ പോളിസികൊണ്ട് കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസിയാണ് ഫാമിലി ഫ്‌ളോട്ടര്‍ പോളിസി. അതുകൊണ്ട് തന്നെ ഒരേ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിങ്ങള്‍ കുടുംബത്തിലെ രണ്ടോ അതിലധികമോ ആളുകളെ ചേര്‍ത്താല്‍ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയത്തില്‍ ഗണ്യമായ കിഴിവ് നല്‍കുന്നു.
2. വെൽനെസ് ഇനിഷ്യേറ്റീവുകളുടെ കൃത്യമായ ഉപയോഗം
സാധാരണയായി കണ്ടുവരുന്ന ജീവിതശൈലീ, ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകള്‍ക്കായി കമ്പനികൾ വെല്‍നസ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം പോളിസികൾ തിരഞ്ഞെടുക്കുന്നവർക്കായി കുറഞ്ഞ പ്രീമിവും ക്യഷ്ബാക്കും ലഭിക്കുന്ന വെൽനെസ് ഇനിഷ്യേറ്റീവുകളും കമ്പനികൾ നടപ്പിലാക്കുന്നുണ്ട്. ഇതനുസരിച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രവര്‍ത്തികമാക്കിയാല്‍ കുറഞ്ഞ പ്രീമിയവും ക്യഷ്ബാക്കും ഇത്തരം വെല്‍നസ് ഇന്‍ഷുറന്‍സ് പോളിസിലൂടെ പോളിസിയുടമയ്ക്ക് ലഭിക്കും
3. സൂപ്പർ ടോപ് അപ്പ്
നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി താരതമ്യേന കൂടുതല്‍ ചെലവ് കുറഞ്ഞതാക്കാന്‍ ടോപ്പ് അപ്പ് പ്ലാനുകള്‍ ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള പോളിസിക്കുപരിയായി കവറേജ് നല്‍കുന്ന പദ്ധതിയാണിത്. കൂടുതല്‍ കവറേജ് നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍. ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി എടുത്ത്, ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതിലും നിങ്ങള്‍ക്ക് ഇപ്പോഴുള്ള പോളിസിയില്‍ ടോപ്പ് അപ്പ് പ്ലാന്‍ ചെയ്താല്‍ കുറഞ്ഞ പ്രീമിയവും കൂടുതല്‍ കവറേജും ലഭിക്കുന്നു.
ലേഖകൻ ടാറ്റ ക്യാപ്പിറ്റൽ ലിമിറ്റഡിന്റെ വെൽത്ത് മാനേജ്മെന്റ് വിഭാഗം മേധാവിയാണ്
English Summary :Three Things to slash Health Insurance Premium