പ്രീമിയം അമ്മായി അച്ഛന് അടച്ചാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ ക്ലെയിം കിട്ടുമോ?
ഭര്‍ത്താവ് എല്‍ ഐ സി പോളിസി എടുക്കുന്നു. പോളിസി എടുത്ത ഭര്‍ത്താവോ ഭാര്യയോ പ്രീമിയം അടയ്ക്കുന്നില്ല. പ്രീമിയം അടയ്ക്കുന്നത് എന്‍ ഇ എഫ് ടി വഴി ഭര്‍ത്താവിന്റെ അച്ഛന്‍. ഇത്തരം കേസില്‍ ഭര്‍ത്താവിന്റെ മരണശേഷം ക്ലെയിം തുക ആര്‍ക്ക് ലഭിക്കും? മരിച്ചു പോയ ഭര്‍ത്താവ് ഒരിക്കല്‍ പോലും പ്രീമിയം അടയ്ക്കാത്ത

ഭര്‍ത്താവ് എല്‍ഐസി പോളിസി എടുക്കുന്നു. പോളിസി എടുത്ത ഭര്‍ത്താവോ ഭാര്യയോ പ്രീമിയം അടയ്ക്കുന്നില്ല. പ്രീമിയം അടയ്ക്കുന്നത് എന്‍ ഇ എഫ് ടി വഴി ഭര്‍ത്താവിന്റെ അച്ഛന്‍. ഇത്തരം കേസില്‍ ഭര്‍ത്താവിന്റെ മരണശേഷം ക്ലെയിം തുക ആര്‍ക്ക് ലഭിക്കും? മരിച്ചു പോയ ഭര്‍ത്താവ് ഒരിക്കല്‍ പോലും പ്രീമിയം അടയ്ക്കാത്ത സാഹചര്യത്തില്‍ ഭാര്യയ്ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ നിയമപരമായ പങ്കിന് അവകാശമുണ്ടായിരിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ല സ്വദേശി ജി ആഷയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം ഇന്‍ഷുറന്‍സ് തുക തനിയ്ക്ക് ലഭിക്കണം എന്നതായിരുന്നു ആവലാതി.
കേസ് പരിഗണിച്ച ജസ്റ്റിസ് എ വൈദ്യനാഥന്‍ മരിച്ച ഗണേഷ് രാജയുടെ പോളിസിയില്‍ പ്രീമിയം അടച്ചത് ആരാണെന്ന് ആരാഞ്ഞു. മരിച്ച ഭര്‍ത്താവ് ഇതുവരെ പ്രീമിയത്തില്‍ ഒന്നും തന്നെ അടച്ചിട്ടില്ലെങ്കില്‍, അടച്ചത് അച്ഛനാണെങ്കില്‍ ഭാര്യയുടെ ക്ലെയിമിന് നീതികരണമില്ലെന്ന് കോടതി വ്യക്തമാക്കി. മരണപ്പെടുന്ന പൂരുഷന്‍മാരുടെ ക്ലാസ് -1 അവകാശികള്‍ ഭാര്യ, അമ്മ, കുട്ടികള്‍ എന്നിവരാണ്. അവിടെ അച്ഛന്‍ വരുന്നില്ല. നോമിനി ആരാണെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ പ്രീമിയത്തിന്റെ പൂര്‍ണ അടവ് നടത്തിയ അച്ഛന് പണം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇവിടെ പരാതിക്കാരിയുടെ ഭര്‍തൃപിതാവിന് പ്രീമിയം എന്‍ ഇ എഫ്ടി / ആര്‍ ടി ജി എസ് വഴി തന്റെ അക്കൗണ്ടില്‍ നിന്നാണ് പോയതെന്ന് തെളിയിക്കാനായാല്‍ ഭാര്യയുടെ വാദത്തിന് നീതികരണമില്ലെന്നും കോടതി വ്യക്തമാക്കി.
English Summary: Who will get the Life Insurance Claim