ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കാനും പുതുക്കാനും കമ്പനികൾ മടിക്കുന്നു. ആരോഗ്യ ഇൻഷൂറൻസ് മേഖലയിൽ കോവിഡ് ക്ലെയിമുകൾ യഥാസമയം നൽകാതെ 3.06 ലക്ഷം ക്ലെയിമുകളാണ് കെട്ടികിടക്കുന്നത്. പോളിസി ഉടമകൾക്ക് ലഭിക്കേണ്ട 10703 കോടി രൂപയാണ് ഇതുമൂലം നിഷേധിക്കപ്പെട്ടിരിക്കുന്നത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കാനും പുതുക്കാനും കമ്പനികൾ മടിക്കുന്നു. ആരോഗ്യ ഇൻഷൂറൻസ് മേഖലയിൽ യഥാസമയം നൽകാതെ 3.06 ലക്ഷം കോവിഡ് ക്ലെയിമുകളാണ് കെട്ടികിടക്കുന്നത്. പോളിസി ഉടമകൾക്ക് ലഭിക്കേണ്ട 10703 കോടി രൂപയാണ് ഇതുമൂലം നിഷേധിക്കപ്പെട്ടിരിക്കുന്നത്.  കോവിഡ് വന്ന ശേഷം ഇതുവരെയായി 23.06 ലക്ഷം പോളിസികളിൽ നിന്നായി 29341 കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനികൾക്ക് ലഭിച്ചിട്ടുളളത്. അതിൽ 17813 കോടിയുടെ ക്ലെയിമുകൾ മാത്രമാണ് തീർപ്പാക്കിയിരിക്കുന്നത്.  

ക്ലെയിമുകൾ 400% വരെ

ADVERTISEMENT

ക്ലെയിമുകളുടെ ക്രമാതീതമായ വർദ്ധനയും, ചികിത്സാ ചിലവുകളുടെ ആധിക്യവും മൂലം മിക്ക കമ്പനികളും വിപണിയിൽ നിന്നും പിൻമാറുകയോ, പോളിസി പുതുക്കാൻ  താൽപര്യം കാണിക്കുകയോ ചെയ്യുന്നില്ല. ക്ലെയിമുകൾ 400% വരെ എത്തിയ കമ്പനികളും  ഇക്കൂട്ടത്തിലുണ്ട്. 

ചികിത്സാ ചിലവുകളുമായി ബന്ധപ്പെട്ട ക്ലെയിം ഫോം,ഡിസ്ചാർജ് കാർഡ്, മരുന്നുകൾ, രോഗ നിർണയത്തിന് ചിലവഴിച്ചതുക, മുറിവാടക, ഐ.സി.യു. തുടങ്ങിയ ചിലവുകളാണ് സാധാരണയായി നൽകുക. പക്ഷെ പല  കമ്പനികളും തുടക്കത്തിൽ കാണിച്ച ആവേശവും ഉത്സാഹവും പോളിസി നൽകുന്നതിലും ക്ലെയിം കൊടുക്കുന്നതിലും കാണിക്കുന്നില്ല എന്ന പരാതികൾ ധാരാളമുണ്ട്. ഇൻഷൂറൻസ് ഒരു കരാർ ആയതിനാൽ പോളിസി പ്രകാരമുളള ക്ലെയിം വൈകിക്കുന്നത് കുറ്റകരമാണ്.  

ADVERTISEMENT

കോവിഡ് ചികിൽസയ്ക്കായി ആശുപത്രിയിലും കോവിഡ് സെന്ററുകളിലും പോകുന്നവരുണ്ട്. വളരെ കുറച്ചു മരുന്നു മാത്രം കഴിച്ചവർക്ക് ആക്ടിവ് ലൈൻ ഓഫ് ട്രീറ്റ്മെന്റ് ചെയ്തിട്ടില്ല എന്ന പേരിൽ ആണ് ക്ലെയിം നിഷേധിക്കുന്നത്. മാത്രമല്ല ബെനഫിറ്റ് പോളിസിയായ കൊറോണ രക്ഷക് മുഖേന ചികിത്സ തേടിയവരുടെ ക്ലെയിമുകളാണ് കമ്പനികൾ ഏറ്റവുമധികം നൽകാതിരിക്കുന്നത്. 

ലൈഫിലും മാറ്റമില്ല

ADVERTISEMENT

ലൈഫ് റിസ്കുകൾ കവർ ചെയ്യുന്ന ടേം ഇൻഷൂറൻസിന്റെ കാര്യത്തിലും പോളിസി ഉടമകൾക്ക് നീതി ലഭിക്കുന്നില്ല. മിക്ക ഗ്രൂപ്പ് ടേം പോളിസിയും പുതുക്കാൻ  കമ്പനികൾ വിസമ്മതിക്കുന്നു. കാരണം ക്ലെയിമിന്റെ ആധിക്യം തന്നെ. മാത്രമല്ല റീ ഇൻഷൂറൻസ് കമ്പനികളിൽ നിന്നും ലഭിക്കേണ്ട കവറേജ് ഇൻഷുറൻസ് കമ്പനികൾക്ക്  ലഭ്യമല്ലാത്തതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു. ടേം ഇൻഷൂറൻസ് വിപണനം തന്നെ മെല്ലെയാണെന്ന് വേണം കരുതാൻ. നിബന്ധനകൾക്ക് അനുസരിച്ച് പോളിസികൾ വാങ്ങാനുളള കസ്റ്റമറുടെ അവകാശം  ഇൻഷൂറൻസ് കമ്പനികൾ ഇവിടെ നിഷേധിക്കുകയാണ്. 

ഇക്കാര്യത്തിൽ വിപണി റെഗുലേറ്ററായ ഐആർഡിഎയും ബന്ധപ്പെട്ട അധികൃതരും ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം .

ലേഖകൻ എയിംസ് ഇൻഷുറൻസ് ബ്രോക്കിങിന്റെ മാനേജിങ്ങ് ഡയറക്ടറാണ്. ഫോൺ:9895768333 Email: odatt@aimsinsurance.in

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT