ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൈവിടാതെ പുതിയൊരു പോളിസിയിലേക്ക് മാറാനാകുമോ?
നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയി്ല് നിങ്ങള്‍ തൃപ്തരല്ലെങ്കില്‍ പുതിയ ഒന്നിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേ ഇന്‍ഷുറന്‍സ് കമ്പനിയുടെ കൂടുതല്‍ മെച്ചപ്പെട്ട ഒന്നിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനികളുടെ പോളിസിയിലേക്കോ ഇങ്ങനെ മാറാം. എന്നാല്‍ മാറുമ്പോള്‍

നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിൽ നിങ്ങള്‍ തൃപ്തരല്ലെങ്കില്‍ പുതിയ ഒന്നിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേ ഇന്‍ഷുറന്‍സ് കമ്പനിയുടെ കൂടുതല്‍ മെച്ചപ്പെട്ട പോളിസിയിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനികളുടെ പോളിസിയിലേക്കോ ഇങ്ങനെ മാറാം. എന്നാല്‍ മാറുമ്പോള്‍ നിലവിലുണ്ടായിരുന്നതും വര്‍ഷങ്ങളായി തുടരുന്നതുമായ പോളിസികള്‍ക്കുള്ള നോ ക്ലെയിം ബോണസ് അടക്കമുള്ള അനുകൂല്യങ്ങള്‍ പുതിയ പോളിസികളിലും തുടരുമോ?
ബോണസും പോര്‍ട്ട് ചെയ്യാം
നിലവിലുള്ള പോളിസിയുടെ സമയബന്ധിതമായ ഒഴിവുകള്‍ പുതിയ പോളിസിയിലും തുടരും. അതായത് പുതിയ പോളിസിയെടുക്കുമ്പോള്‍ 30 ദിവസം കഴിഞ്ഞാകും ഇത് അക്ടിവേറ്റ് ആകുക. കൂടാതെ നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള വെയിറ്റിങ് പീരിയഡ്, പ്രത്യേക അസുഖങ്ങള്‍ക്കുള്ള വെയിറ്റിങ് പീരിയഡ് ഇവയെല്ലാം പുതിയ പോളിസിയിലേക്ക് പോര്‍ട്ട് ചെയ്യാം. അതായത് വെയിറ്റിങ് പീരിയഡ് സംബന്ധിച്ച് നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ തുടരും എന്നര്‍ഥം. കൂടാതെ പഴയ പോളിസിയില്‍ നോ ക്ലെയിം ബോണസിന് അര്‍ഹതയുണ്ടായിരുന്നുവെങ്കില്‍ അതും പോര്‍ട്ട് ചെയ്യപ്പെടും.
സമയം പ്രധാനം
പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം. നിലവിലുള്ള പോളിസി കാലാവധി അവസാനിക്കുന്നതിന് മുമ്പേ തന്നെ പോര്‍ട്ടിങ് നടത്തണം. നിലവിലുള്ളതിന്റെ കാലാവധി അവസാനിച്ചാല്‍ പിന്നെ മാറ്റം നടക്കില്ല.
ആവശ്യമായ രേഖകള്‍
∙പോളിസി പുതുക്കുന്നതിന് ലഭിച്ച നോട്ടീസിന്റെ കോപ്പി. അല്ലെങ്കില്‍ മുന്‍ വര്‍ഷത്തെ പോളിസി ഷെഡ്യൂള്‍ നിര്‍ബന്ധമായും വേണം.
∙ക്ലെയിം ചെയ്തിട്ടില്ലാത്തവര്‍ ഇതിനോടൊപ്പം സത്യവാങ്മൂലം നല്‍കണം.
∙ക്ലെയിം ഉണ്ടായിട്ടുണ്ടെങ്കില്‍ ഡിസ്ചാര്‍ജ് സമ്മറി, വിവിധ പരിശോധനകള്‍, അസുഖത്തിന്റെ തുടര്‍ റിപ്പോര്‍ട്ടുകള്‍ ഇവയുടെ കോപ്പികള്‍ നിര്‍ബന്ധമാണ്.
∙നേരത്തെ അസുഖങ്ങളുള്ള ആളാണെങ്കില്‍ അതിന്റെ ചരിത്രം, ചികിത്സ, റിപ്പോര്‍ട്ട് എന്നിവയുടെ കോപ്പിയും നല്‍കേണ്ടതുണ്ട്.
രേഖകള്‍ എല്ലാം ലഭിക്കുന്നതോടെ പുതിയ സ്ഥാപനം ഐ ആര് ഡി എ ഐ യുടെ സൈറ്റില്‍ കയറി നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു. ഇത് ലഭ്യമാകുന്ന മുറയ്ക്ക് പോര്‍ട്ടിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പോളിസി ഉടമയെ അറിയിക്കുകയും രേഖകള്‍ കൈമാറുകയും ചെയ്യുന്നു.
English Summary: Know These Things Before Porting Your Health Insurance Policy