സർക്കാർ ജീവനക്കാരും പെൻഷൻകാരും മെഡിസെപ്പിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. പദ്ധതി തുടങ്ങുന്നതിലെ അനിശ്ചിതത്വം ജീവനക്കാരിലും പെൻഷൻകാരിലും ആശങ്കയുളവാക്കുന്നുണ്ട്. പെൻഷൻ വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമാണ്. സംസ്ഥാന ജീവനക്കാർ / പെൻഷൻകാർ പലരും മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ ജീവനക്കാരും പെൻഷൻകാരും മെഡിസെപ്പിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. പദ്ധതി തുടങ്ങുന്നതിലെ അനിശ്ചിതത്വം ജീവനക്കാരിലും പെൻഷൻകാരിലും ആശങ്കയുളവാക്കുന്നുണ്ട്. പെൻഷൻ വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമാണ്.

പോളിസിയുടെ കാലാവധി തീരാറാകുന്നു

ADVERTISEMENT

സംസ്ഥാന ജീവനക്കാർ / പെൻഷൻകാർ പലരും മറ്റ് ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ വാങ്ങിയിട്ടുള്ളവരാണ്. പ്രീമിയം മുടങ്ങാതെ അടച്ച് പോളിസി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലരുടെയും നിലവിലുള്ള പോളിസിയുടെ കാലാവധി തീരാറായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മെഡിസെപ്പിന്റെ കടന്നുവരവ്. താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ നൽകുന്ന മെഡിസെപ്പിനെ എല്ലാവരും മനസ്സാ സ്വാഗതം ചെയ്യുന്നുമുണ്ട്. പക്ഷേ അവർ ഒന്നടങ്കം ചോദിക്കുന്നു. മെഡിസെപ്പിനു വേണ്ടിയുള്ള കാത്തിരിപ്പിൽ നിലവിലുള്ള പോളിസി എന്തു ചെയ്യണം?

ഈ സാമ്പത്തിക വർഷം തുടങ്ങിയേക്കും

ADVERTISEMENT

മെഡിസെപ് ഇൻഷൂറൻസ് പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ തുടങ്ങാനുള്ള ഊർജിത ശ്രമത്തിലാണ് സർക്കാർ.ഇതിനിടെ കോവിഡ് വീണ്ടും വില്ലനായാൽ പദ്ധതി  ആരംഭിക്കുന്നത് അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നീണ്ടുപോയാലും കുറ്റം പറയാനാവില്ല. അതിനാൽ നിലവിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്ത ഗുരുതരരോഗമുള്ള ജീവനക്കാരും പെൻഷൻകാരും അതു പുതുക്കുന്നതാകും ഉചിതം. കാരണം പോളിസി നഷ്ടപ്പെട്ടാൽ പിന്നീട് എടുക്കാൻ ഉയർന്ന പ്രീമിയം നൽകേണ്ടി വരുമെന്നു മാത്രമല്ല നിലവിലുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിയും വരും. പ്രായം കൂടിയവർക്ക് മെഡിക്കൽ പരിശോധന നടത്തിയാലും പുതിയ പോളിസി ലഭിക്കണമെന്നുമില്ല.

അതേ സമയം മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുള്ളവർ ആദായനികുതി ഇളവിനു വേണ്ടിയോ കരുതലിനു വേണ്ടിയോ പോളിസി എടുത്തിട്ടുള്ളവർ അല്പകാലം കാത്തിരിക്കുന്നതിൽ തെറ്റില്ല. ഭാരിച്ച പ്രീമിയം നൽകി മറ്റ് പോളിസികൾ എടുത്താലും മെഡിസെപ് പദ്ധതി ജീവനക്കാർക്കും പെൻഷർക്കാർക്കും ഒഴിവാക്കാനാവില്ലല്ലോ. അതിനാൽ മെഡിസെപ്പിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.

ADVERTISEMENT

English Summary: When Medisep will come? Wait for it or Continue Existing Health Policy?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT