നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെ ക്കുറിച്ചു പരാതികളുണ്ടോ? എങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു പോർട്ട് ചെയ്യാം. തികച്ചും സൗജന്യമായി തന്നെ. ഒരിക്കലെങ്കിലും മൊബൈൽ നമ്പർ പോർട്ട് ചെയ്തവരാണു നാമെല്ലാം. നിലവിലെ മൊബൈൽ നമ്പർ മാറാതെ മറ്റൊരു

നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെ ക്കുറിച്ചു പരാതികളുണ്ടോ? എങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു പോർട്ട് ചെയ്യാം. തികച്ചും സൗജന്യമായി തന്നെ. ഒരിക്കലെങ്കിലും മൊബൈൽ നമ്പർ പോർട്ട് ചെയ്തവരാണു നാമെല്ലാം. നിലവിലെ മൊബൈൽ നമ്പർ മാറാതെ മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെ ക്കുറിച്ചു പരാതികളുണ്ടോ? എങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു പോർട്ട് ചെയ്യാം. തികച്ചും സൗജന്യമായി തന്നെ. ഒരിക്കലെങ്കിലും മൊബൈൽ നമ്പർ പോർട്ട് ചെയ്തവരാണു നാമെല്ലാം. നിലവിലെ മൊബൈൽ നമ്പർ മാറാതെ മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെക്കുറിച്ചു പരാതികളുണ്ടോ? എങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു പോർട്ട് ചെയ്യാം. തികച്ചും സൗജന്യമായി തന്നെ.

ഒരിക്കലെങ്കിലും മൊബൈൽ നമ്പർ പോർട്ട് ചെയ്തവരാണു നാമെല്ലാം. നിലവിലെ മൊബൈൽ നമ്പർ മാറാതെ മറ്റൊരു കമ്പനിയുടെ സേവനം തിരഞ്ഞെടുക്കുകയാണ് അവിടെ നാം ചെയ്തത്. ആരോഗ്യ ഇൻഷുറൻസിലും ഇതു സാധ്യമാണ്. ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ (Irdai) യുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ എല്ലാ ആരോഗ്യ പോളിസികളിലും സൗജന്യ പോർട്ടിങ് സാധ്യമാണ്.

ADVERTISEMENT

അറിയേണ്ട കാര്യങ്ങൾ

നിലവിലുള്ള പോളിസിക്കു സമാനമായവയിലേക്കു മാത്രമേ പോർട്ടിങ് സാധ്യമാവൂ. ജനറൽ ഇൻഷുറൻസ് അല്ലെങ്കിൽ ഹെൽത്തിൽ സ്പെഷലൈസ് െചയ്തിരിക്കുന്ന കമ്പനികളിൽ ഏതു വേണമെങ്കിലും പോർട്ടിങ്ങിനു തിരഞ്ഞെടുക്കാം. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ മറ്റൊരു പ്ലാനിലേക്കു മാറാനും അവസരമുണ്ട്. പുതിയ കമ്പനിയിലേക്കു പോളിസി മാറ്റാൻ താമസം ഉണ്ടായാൽ നിലവിലെ കമ്പനിയിൽ നിന്നു 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഇതിനായി ഒരു നിശ്ചിത തുക നൽകണം (pro-rata premium).

പോർട്ടിങ്ങിന്റെ നേട്ടങ്ങൾ

ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല

ADVERTISEMENT

പഴയ പോളിസിയിലെ ആനുകൂല്യങ്ങളും നേട്ടങ്ങളും തുടർന്നും ലഭിക്കും എന്നതാണ് പോർട്ടിങ്ങിന്റെ ഗുണം. ഉദാഹരണത്തിന്, 20% നോ ക്ലെയിം ബോണസ് (NCB) നിങ്ങൾക്കുണ്ടെങ്കിൽ പോർട്ട് ചെയ്തു കിട്ടുന്ന പോളിസിയിലും ഇതു ലഭിക്കും. 

വെയ്റ്റിങ് പീരിയഡ് പഴയതിന്റെ തുടർച്ച

പോർട്ട് ചെയ്യുമ്പോൾ വെയ്റ്റിങ് പീരിയഡ് (pre existing diseases waiting period) പഴയ പോളിസിയുടെ തുടർച്ചയായി തന്നെ കണക്കാക്കും.‌ ഉദാഹരണത്തിന്, നാലു വർഷം വെയ്റ്റിങ് പീരിയഡ് ഉള്ള പോളിസി രണ്ടു വർഷമായപ്പോൾ പോർട്ട് ചെയ്തു എന്നിരിക്കട്ടെ. പുതിയ പോളിസിയിലും വെയ്റ്റിങ് പീരിയഡിൽ ആ രണ്ടു വർഷം കുറയ്ക്കും.അതുപോലെ വെയ്റ്റിങ് പീരിയഡ് കഴിഞ്ഞ പോളിസിയാണ് പോർട്ട് ചെയ്യുന്നതെങ്കിൽ പുതിയതിൽ വെയ്റ്റിങ് പീരിയഡ് ബാധകമല്ല. 

മികച്ച പോളിസിയിലേക്കു മാറാം

ADVERTISEMENT

പോർട്ടിങ്ങിലൂടെ സമാനനേട്ടങ്ങൾ നൽകുന്ന, പ്രീമിയം കുറഞ്ഞ പോളിസിയിലേക്കു മാറാനാകും. നിലവിലെ പോളിസിയിലെ ക്ലെയിം മൂലം പ്രീമിയം ഉയർന്നവർക്കും ഇതു പ്രയോജനപ്പെടുത്താം. പോളിസി എടുത്ത ശേഷമാകും പലപ്പോഴും കമ്പനിയുടെ പോരായ്മകൾ തിരിച്ചറിയുക. ഈ സാഹചര്യത്തിൽ പോർട്ടിങ് ആശ്വാസമാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പ്രീമിയത്തിലെ വ്യത്യാസത്തിലുപരി പുതിയ പോളിസിയുടെ ആനുകൂല്യങ്ങൾ, സേവനങ്ങൾ നിലവിലുള്ളതുമായി താരതമ്യം ചെയ്യണം. തുക ഉയർന്നതാണെങ്കിൽ നേട്ടങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കുക.

∙ ഇൻഷുറൻസ് ലഭ്യമാകുന്ന ആശുപത്രി ശൃംഖലകളെക്കുറിച്ചും ധാരണ വേണം.

∙ പുതിയ കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റെക്കോർഡ് പരിശോധിക്കുക. 70–90 % ഐസിആർ (Incurred Claims Ratio)) കമ്പനികളാണ് ഉചിതം. 

ആവശ്യമായ രേഖകൾ 

പ്രപ്പോസൽ ഫോം, ഐആർ‍ഡിഎഐ പോർട്ടബിലിറ്റി ഫോം, നിലവിലുള്ള ഇൻഷുറൻസ് പോളിസി, മെഡിക്കൽ രേഖകൾ, തിരിച്ചറിയൽ രേഖകൾ.

എങ്ങനെ അപേക്ഷിക്കാം?

മാറാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ ശാഖയിലോ വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. അപേക്ഷ ലഭിച്ചാൽ കമ്പനി പോർട്ടബിലിറ്റി ഫോമും വിവിധ പോളിസികളുടെ വിശദാംശങ്ങളും നൽകും. അതിൽ നിന്ന് അനുയോജ്യമായതു തിരഞ്ഞെടുക്കാം. 

നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പിച്ചശേഷമാകും പോർട്ടിങ് അനുവദിക്കുക. പുതിയ കമ്പനിക്ക് ആവശ്യമായ വിവരങ്ങളല്ലാം നിലവിലെ കമ്പനി ഐആർഡിഎഐയുടെ പോർട്ടലിലൂടെ 7 ദിവസത്തിനുള്ളിൽ നൽകണമെന്നാണു ചട്ടം.

നിങ്ങളുടെ വിവരങ്ങൾ എല്ലാം ലഭിച്ച ശേഷം പോർട്ടിങ് സ്വീകരിക്കണോ വേണ്ടയോ എന്നു 15 ദിവസത്തിനുള്ളിൽ കമ്പനി തീരുമാനിക്കണം. അല്ലാത്തപക്ഷം പോർട്ടിങ് അപേക്ഷ നിർബന്ധമായും അംഗീകരിക്കേണ്ടിവരും. 

പോർട്ടിങ് നിരസിക്കാം

പോർട്ടിങ് അപേക്ഷ തള്ളിക്കളയാനുള്ള അധികാരം ഇൻഷുറൻസ് കമ്പനികൾക്കുണ്ട്. തള്ളിയാൽ മറ്റു വഴികളില്ല. അപേക്ഷകൻ നിലവിലെ പോളിസിയിൽ തുടരേണ്ടിവരും. 

കൃത്യമായ വിവരങ്ങൾ നൽകാതിരിക്കൽ, പഴയതിലെ ആനുകൂല്യങ്ങളുമായുള്ള വലിയ അന്തരം, പോളിസി കൃത്യമായി പുതുക്കാതിരിക്കൽ, മോശം ക്ലെയിം ഹിസ്റ്ററി എന്നിവ മൂലമെല്ലാം പോർട്ടിങ് നിരസിക്കപ്പെടാം. പോളിസി പുതുക്കുന്നതിൽ വീഴ്ച വരുത്തിയ ഉപയോക്താക്കൾക്കു പോർട്ടിങ് നിരസിക്കപ്പെടാം. എന്നാൽ, കമ്പനിയുടെ വീഴ്ച മൂലമാണു വൈകിയതെങ്കിൽ ഇതു ബാധകമല്ല 

ഗ്രൂപ്പ് പോളിസിയും പോർട്ട് ചെയ്യാം 

ഫാമിലി/ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളും പോർട്ട് ചെയ്യാം. അത്തരം പോളിസികൾ ഉള്ളവർ വ്യക്തിഗത ഇൻഷുറൻസിലേക്കു പോർ‍ട്ട് ചെയ്യാൻ ആദ്യം നിലവിലെ കമ്പനിയുടെ തന്നെ വ്യക്തിഗത പ്ലാനിലേക്കു മാറണം. ശേഷം ഇഷ്ടപ്പെട്ട കമ്പനിയുടെ പോളിസിയിലേയ്ക്ക് പോർട്ടിങ്ങിനു അപേക്ഷിക്കാം.  

English Summary : How to Port Your Health Insurance Policy