എൽഐസിയുടെ 3 ടേം പോളിസി; കുറഞ്ഞ ചെലവിൽ വലിയ കവറേജ്
പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകള്‍ക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം
പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകള്‍ക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം
പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകള്‍ക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം
പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകള്‍ക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം കുത്തനെ കുറയും. പകരം പരമാവധി ലൈഫ് കവറേജ് എടുത്ത്, സ്വന്തം അഭാവത്തിലും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കുന്ന, ശുദ്ധ ഇൻഷുറൻസുകൾ വാങ്ങാൻ കൂടുതൽ പേർ മുന്നോട്ടു വരും.
എന്താണ് ടേം പോളിസി?
നിക്ഷേപലക്ഷ്യങ്ങളുമായി കൂട്ടിക്കലർത്താതെ പരമാവധി പരിരക്ഷ ഉറപ്പാക്കുന്ന ശുദ്ധ ലൈഫ് ഇൻഷുറൻസ് പോളിസികളാണ് ടേം പോളിസികൾ. നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, പ്യുവർ റിസ്ക് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ടേം പോളിസികളിൽ കാണാം. നിക്ഷേപവുമായി ബന്ധപ്പെടുത്താതെ, കമ്പനിയുടെ ലാഭവിഹിതം ബോണസ് ആയും മറ്റും നൽകാത്ത, പരിരക്ഷ മാത്രം നൽകുന്ന പോളിസി എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പോളിസിയുടമ മരണമടഞ്ഞാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. അതായത്, പോളിസി കാലയളവിനു ശേഷം പോളിസിയുടമ ജീവിച്ചിരുപ്പുണ്ടെങ്കിൽ ആനുകൂല്യം ഒന്നും ലഭിക്കില്ല. അടച്ച പ്രീമിയം തുക പോലും.
ഇക്കാരണത്താൽ പുതിയ നികുതി ക്രമത്തിൽ ടേം പ്ലാനിന്റെ തുകയ്ക്ക് ആദായനുകുതി ബാധകമാകുന്നില്ല. പരമ്പരാഗത പോളിസികളെപ്പോലെ സറണ്ടർ വാല്യു, മെച്യൂരിറ്റി ബെനിഫിറ്റ്, അടച്ച പ്രീമിയം തിരികെ നൽകുക, പോളിസികളിൽ വായ്പ എന്നിവയൊന്നും ടേം പോളിസികളിൽ ലഭ്യമല്ല. ഇത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോളിസികളിൽ പല മടങ്ങ് അധികം പ്രീമിയം അടയ്ക്കേണ്ടിവരും. അല്ലെങ്കിൽ കവറേജ് തുക വളരെ കുറവായിരിക്കും. അതേസമയം ടേം പോളിസികളുടെ പ്രീമിയം വളരെ കുറവാണ്. ഓൺലൈനായി എടുക്കാവുന്ന ടേം പോളിസികൾക്കാണ് ഇപ്പോൾ പ്രചാരം. വിവിധ പ്രായക്കാർക്ക് പ്രീമിയം ചെലവ്, പോളിസി നിബന്ധനകൾ തുടങ്ങിയവ താരതമ്യം ചെയ്ത് ഓരോരുത്തർക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാം
എന്തുകൊണ്ട് എൽഐസി ?
ലൈഫ് ഇൻഷുറൻസ് മേഖലയിലെ പാരമ്പര്യം, അതിശക്തമായ സാമ്പത്തിക അടിത്തറ എന്നിവ പരിഗണിക്കുമ്പോൾ ദീർഘകാല പോളിസികൾ വാങ്ങുന്നവർ എൽഐസിക്കു തന്നെയാണ് പ്രഥമ പരിഗണന നൽകേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇത്തരത്തിൽ മൂന്നു ടേം പോളിസികളാണ് നിലവിൽ ലഭ്യമാക്കുന്നത്.
1. ന്യൂ ടെക് ടേം പോളിസി
18 നും 65 വയസ്സിനും ഇടയിലുള്ളവർക്കു ചേരാവുന്ന ടേം പോളിസിയാണ് ടെക് ടേം. 10 മുതൽ 40 വർഷം വരെയുള്ള കാലാവധി തിരഞ്ഞെടുക്കാം. പക്ഷേ, പരിരക്ഷ നൽകുന്ന പരമാവധി പ്രായം 80 ആണ്. ചുരുങ്ങിയ കവറേജ് 50 ലക്ഷം രൂപ. കമ്പനിയുടെ തീരുമാന പ്രകാരം പരമാവധി തുക നിർണയിക്കുന്ന രീതിയിൽ സം അഷ്വേഡ് എടുക്കാം. ഒരേ കവറേജ് കാലാവധി മുഴുവൻ തുടരുകയോ ആറാം വർഷം മുതൽ 10% സം അഷ്വേഡ് ഉയർത്തി പരിരക്ഷ ഇരട്ടിയാക്കുകയോ ചെയ്യുന്ന രീതിയിൽ പോളിസി എടുക്കാം. കാലാവധി മുഴുവൻ വാർഷിക പ്രീമിയം അടയ്ക്കുന്ന റെഗുലർ രീതിയും കാലാവധിയിൽ നിന്ന് അഞ്ചോ പത്തോ വർഷം കുറച്ചുള്ള കാലത്തേക്കു പ്രീമിയം അടയ്ക്കുന്ന രീതിയുമുണ്ട്. നിബന്ധനകളോടെ അപകട ആനുകൂല്യം അധിക റൈഡറായി കൂട്ടിച്ചേർക്കാം. പോളിസിയുടമ മരിച്ചാൽ ആനുകൂല്യം ഒന്നിച്ചോ ഘട്ടങ്ങളായോ രണ്ടും കൂടി കലർന്ന രീതിയിലോ തിരിച്ചുകിട്ടും. ഓൺലൈനായി മാത്രമേ ടെക് ടേം പോളിസി എടുക്കാനാകൂ. എൽഐസിയുടെ വെബ്സൈറ്റിൽ നടപടികൾ പൂർത്തിയാക്കി പ്രീമിയം അടയ്ക്കാം. വാർഷിക പ്രീമിയ വിവരങ്ങൾ മുകളിൽ ചേർക്കുന്നു. ഒരു കോടിയിൽ കൂടുതൽ സം അഷ്വേഡ് വരുന്ന പോളിസികൾക്ക് പ്രീമിയത്തിൽ റിബേറ്റും ഉണ്ട്.
2. ന്യൂ ജീവൻ അമർ
എൽഐസി ഏജന്റുമാർ മുഖാന്തരം മാത്രം എടുക്കാവുന്ന ടേം പോളിസിയാണ് പുതിയ ജീവൻ അമർ. 80 വയസ്സുവരെ പരിരക്ഷ തുടരാവുന്ന പോളിസിയിൽ 25 ലക്ഷം രൂപയാണ് ചുരുങ്ങിയ സം അഷ്വേഡ്. ഉയർന്ന പരിധിയില്ല. സം അഷ്വേഡ് ക്രമമായി ഉയർത്തി ഇരട്ടിപ്പിക്കുക, റെഗുലർ പ്രീമീയം, ഒരു ക്ലിപ്ത കാലാവധിക്കു മാത്രം പ്രീമിയം തുടങ്ങി ടെക് ടേം പോളിസിയിൽ ലഭ്യമായ സവിശേഷതകൾ ജീവൻ അമർ പോളിസിയിലും ലഭിക്കുന്നു. വാർഷിക പ്രീമിയം വിവരങ്ങൾ മുകളിലെ പട്ടികയിൽ കാണുക. 50 ലക്ഷത്തിൽ ഉയർന്ന സം അഷ്വേഡിന് പ്രീമിയത്തിൽ റിബേറ്റ് അനുവദിക്കുന്നുണ്ട്
3. സരൾ ജീവൻ ബീമ
സാധാരണക്കാരെ ഉദ്ദേശിച്ച് 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സം അഷ്വേഡ് നൽകുന്ന ടേം പോളിസിയാണിത്. പോളിസി കാലാവധിക്ക് പരിമിതി ഇല്ലെങ്കിലും 70 വയസ്സുവരെയേ പരിരക്ഷ ലഭിക്കുന്നുള്ളൂ. കാലാവധി മുഴുവൻ പ്രീമിയം അടയ്ക്കേണ്ട റെഗുലർ, അഞ്ചോ പത്തോ വർഷം പ്രീമിയം അടയ്ക്കേണ്ട ലിമിറ്റഡ് പ്രീമിയം, ഒറ്റത്തവണയായി അടയ്ക്കാവുന്ന പ്രീമിയം തുടങ്ങിയവ തിരഞ്ഞെടുക്കാം. എൽഐസി വെബ്സൈറ്റിൽനിന്ന് ഓൺലൈനായും ഏജന്റുമാർ മുഖാന്തരവും ഈ പോളിസി വാങ്ങാം. വാർഷിക പ്രീമിയം സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ ചേർക്കുന്നു. 10 ലക്ഷത്തിനു മുകളിൽ സം അഷ്വേഡ് പോളിസികൾക്ക് പ്രീമിയത്തിൽ റിബേറ്റ് ഉണ്ട്. 25 ലക്ഷം രൂപയുടെ പോളിസിക്കു വാർഷിക പ്രീമിയത്തിൽ പരമാവധി 6,250 രൂപ റിബേറ്റ് ലഭിക്കും. 15 വർഷത്തിനു മുകളിൽ പ്രീമിയം അടയ്ക്കുന്ന രീതിയിൽ ഓൺലൈനായി പോളിസി വാങ്ങുമ്പോൾ പ്രീമിയം തുകയിൽ 7% വരെ റിബേറ്റ് ലഭിക്കും.
English Summary: Best Term Insurance Plans From LIC