വാഹനാപകടം മൂലമോ അല്ലാത്തതോ ആയ അപകടത്തിൽ മരിച്ചാൽ കുടുംബത്തിനു പത്തു ലക്ഷം രൂപ. കൂടാതെ, രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവിനായി ഒാരോ ലക്ഷം രൂപ വരെയും കിട്ടും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പാക്കുന്ന 10,00,000 രൂപയുടെ ‘ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ്' ഗാർഡ് പോളിസിയുടെ മരണാനന്തര ആനുകൂല്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനാപകടം മൂലമോ അല്ലാത്തതോ ആയ അപകടത്തിൽ മരിച്ചാൽ കുടുംബത്തിനു പത്തു ലക്ഷം രൂപ. കൂടാതെ, രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവിനായി ഒാരോ ലക്ഷം രൂപ വരെയും കിട്ടും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പാക്കുന്ന 10,00,000 രൂപയുടെ ‘ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ്' ഗാർഡ് പോളിസിയുടെ മരണാനന്തര ആനുകൂല്യങ്ങൾ ഇനിയുമുണ്ട്. കുടുംബാംഗങ്ങളുടെ യാത്രാചെലവിന് 25,000 രൂപ വരെയും സംസ്കാരക്രിയയ്ക്ക് 5,000 രൂപവരെയും ലഭിക്കും. അപകടം മൂലം പൂർണമോ ഭാഗികമോ ആയ സ്ഥിരവൈകല്യം സംഭവിച്ചാലും പത്തു ലക്ഷത്തിന്റെ കവറേജിന് അർഹതയുണ്ട്.

ചികിത്സയ്ക്ക് 60,000 രൂപ വരെ 

ADVERTISEMENT

ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വന്നാൽ 60,000 രൂപ വരെയുള്ള ചികിത്സാ ചെലവ്, അല്ലെങ്കിൽ യഥാർഥ ക്ലെയിം തുക, ഇതിൽ ഏതാണോ കുറവ് അതു ലഭിക്കും. ആശുപത്രിയിൽ കിടക്കുന്ന ഓരോ ദിവസവും 1,000 രൂപ വീതം (10 ദിവസം) ലഭിക്കും.കിടത്തി ചികിത്സ ആവശ്യമില്ലാത്തവർക്ക് 30,000 രൂപവരെ ലഭിക്കും. എന്നാൽ കായിക വിനോദം, ആത്മഹത്യ, യുദ്ധം, ബാക്ടീരിയ– അണുബാധ രോഗങ്ങൾ മൂലമുള്ള മരണങ്ങൾക്ക് കവറേജ് ഇല്ല

പ്രീമിയം 399 രൂപ 

ADVERTISEMENT

മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു വർഷം നികുതി ഉൾപ്പെടെ 396 രൂപയാണ് പ്രീമിയം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർ 200 രൂപ മുടക്കി അതെടുക്കേണ്ടിവരും. തുടർന്ന് ഓരോ വർഷവും പ്രീമിയം അടച്ച് പോളിസി നിലനിർത്താം. ആധാർ കാർഡ്, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ, നോമിനിയുടെ പേര്– ജനന ത്തീയതി എന്നിവ നൽകണം.

65 വയസ്സുവരെ ചേരാം

ADVERTISEMENT

18 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്കു ചേരാം. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, ടാറ്റ എഐജി ഇൻഷുറൻസ് എന്നിവയുമായി ചേർന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. 

പെരുകുന്ന അപകടം പോളിസി അനിവാര്യം

കേരള പൊലീസിന്റെ കണക്കു പ്രകാരം 2022ൽ കേരളത്തിൽ 49,307 റോഡ് അപകടങ്ങളാണ് ഉണ്ടായത്. അതിൽ 4,317 പേർ മരിച്ചു.  ഈ വർഷം ജൂലൈ വരെ 24,391 അപകടങ്ങളിലായി മരിച്ചത് 2,074 പേരും. ഇതിനു പുറമേയാണ് മറ്റു പലതരം അപകടങ്ങൾ. ഈ സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്ന ആക്സിഡന്റ് പോളിസികൾ ഓരോ വ്യക്തിക്കും അനിവാര്യമാണ്

299 രൂപയ്ക്കും നേടാം പത്തു ലക്ഷം കവറേജ്

ഈ പോളിസിയിൽ വർഷം 299 രൂപ അടച്ചും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുൻസ് നേടാൻ അവസരമുണ്ട്. മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, ആശുപത്രിയിലെ ചികിത്സയ്ക്ക് ദിവസം കിട്ടുന്ന ആയിരം രൂപ, കുടുംബാംഗങ്ങളുടെ യാത്രാ ചെലവ്, മരണാനന്തരചെലവ് എന്നിവ ഈ ഓപ്ഷനിൽ ലഭിക്കില്ല. ഇവ ഒഴികെ 399 രൂപയുടെ പോളിസിയിലെ ആനുകൂല്യങ്ങളെല്ലാം 299 രൂപ പ്രീമിയത്തിലും ലഭിക്കും. കൂടുതൽ വിവരങ്ങൾ അടുത്തുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽനിന്നു ലഭിക്കും. 

English Summary-India Post Offering Rs 10 Lakh Cover In Group Accident Guard Policy