കുറഞ്ഞ പ്രീമിയമേയുള്ളു, കുട്ടികളുടെ ജീവിത സുരക്ഷയ്ക്ക് വേണം ഈ പോളിസി
കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് വേണോ എന്ന് പലരും ചിന്തിക്കും. എന്നാല്‍ ഒരു അസുഖം വന്നാല്‍ മുന്നോട്ട് പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത സാചര്യമാണ് ഇപ്പോള്‍. കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ പോസ്‌റ്റോഫീസ് അവതരിപ്പിച്ച പദ്ധതിയാണ്

കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് വേണോ എന്ന് പലരും ചിന്തിക്കും. എന്നാല്‍ ഒരു അസുഖം വന്നാല്‍ മുന്നോട്ട് പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍. കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ പോസ്‌റ്റോഫീസ് അവതരിപ്പിച്ച പദ്ധതിയാണ് ബാല്‍ ജീവന്‍ ഭീമ. കുറഞ്ഞ പ്രീമിയമാണ് പദ്ധതിയുടെ സവിശേഷത. അതിനാല്‍ സാധാരണക്കാരനും എളുപ്പം എടുക്കാവുന്നതാണ്.
പ്രായ പരിധി
അഞ്ച് വയസ് മുതല്‍ 20 വയസ് വരെയുള്ള വര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. പോളിസിയുടമയുടെ രണ്ട് കുട്ടികള്‍ക്ക് വരെയാണ് നേട്ടം ലഭിക്കുക. പോളിസി ഉടമകളുടെ പ്രായം 45 വയസ് വരെയാണ്. മൂന്ന് ലക്ഷം രൂപയാണ് പരമാവധി സം അഷ്വേര്‍ഡ് തുക. കുട്ടികള്‍ക്ക് പോളിസി എടുക്കാന്‍ വൈദ്യപരിശോധന ആവശ്യമില്ല. എന്നാല്‍ കുട്ടി ആരോഗ്യവാനായിരിക്കണം.
അഞ്ച് വര്‍ഷം വരെ അടവ്
കുട്ടികളുടെ പോളിസി ആണെങ്കിലും പ്രീമിയം അടയ്ക്കേണ്ടത് രക്ഷിതാവാണ്. അഞ്ച് വര്‍ഷത്തേക്ക് തുടര്‍ച്ചയായി പ്രീമിയം അടയ്ക്കണം. പിന്നീട് ഇത് പെയ്ഡ്-അപ്പ് പോളിസിയായി മാറും.
പോളിസി കാലാവധിക്ക് മുമ്പ് രക്ഷിതാവ് മരിച്ചാല്‍ പ്രീമിയം ഒഴിവാക്കും. എന്നാല്‍, കുട്ടി മരിച്ചാല്‍ ബോണസിനൊപ്പം നോമിനിക്ക് സം അഷ്വേര്‍ഡ് ലഭിക്കും.
പോളിസിയില്‍ ലോണ്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. മാത്രമല്ല പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കില്ല.
പ്രീമിയം
20 രൂപയിൽ താഴെയേ 5 വർഷ പോളിസിയുടെ പ്രീമിയം ആകൂ. അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി പദ്ധതിയില്‍ നേരിട്ട് ചേരാം.