ജോബ് ഇന്‍ഷുറന്‍സ് എടുക്കാന്‍ വൈകേണ്ട, ജോലി പോയാലും ഭാവിയിലേയ്ക്കൊരു സഹായമാകും
നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. ഏത് മേഖലയില്‍ ജോലി ചെയ്യണമെന്ന് മുന്നില്‍ കണ്ടാണ് പഠിക്കാന്‍ കോഴ്സ് പോലും തിരഞ്ഞടുക്കുന്നത്. ഇനി ജോലി കിട്ടിയാലോ പിന്നെ എല്ലാം സെറ്റായി എന്ന് വച്ച് മുന്നോട്ട് പോകും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ജോലിക്കൊപ്പം തന്നെ വേണ്ട ഒന്നാണ് ജോലിയിലെ സ്ഥിരത എന്നതും.

നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. ഏത് മേഖലയില്‍ ജോലി ചെയ്യണമെന്ന് മുന്നില്‍ കണ്ടാണ് പഠിക്കാന്‍ കോഴ്സ് പോലും തിരഞ്ഞടുക്കുന്നത്. ഇനി ജോലി കിട്ടിയാലോ പിന്നെ എല്ലാം സെറ്റായി എന്ന് വച്ച് മുന്നോട്ട് പോകും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ജോലിക്കൊപ്പം തന്നെ വേണ്ട ഒന്നാണ് ജോലിയിലെ സ്ഥിരത എന്നതും. ഇക്കാലത്ത് ജോലിയില്‍ സ്ഥിരത ഉണ്ടെന്ന് എത്രപേർക്ക് ഉറപ്പ് പറയാനാകും. അതു കൊണ്ട് തന്നെ ജോലിയുടെ കാര്യത്തിലും ഇൻഷുറൻസ് പരിരക്ഷ വളരെ അനിവാര്യമാണ്. അതായത് ജോലി പോയാലും ഇന്‍ഷുറന്‍സ് നമ്മളെ രക്ഷിക്കണം.
വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ മാത്രമല്ല, മഹാമാരി വന്നാലും നമ്മുടെ ജോലി പോകാന്‍ സാധ്യതയുണ്ട്. അപകടമോ മറ്റോ സംഭവിച്ചാലും തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിലൊക്കെ പുതിയ ജോലി ലഭിക്കണമെന്നും ഇല്ല. അതുകൊണ്ട് നമ്മുടെ ആരോഗ്യത്തിന് എടുക്കും പോലെ ജോലിക്കും ഒരു ഇന്‍ഷുറന്‍സ് എടുക്കണം. ഇത് ഭാവിയിലേയ്ക്ക് ഒരു സഹായം കൂടിയാണ്. ഐസിഐസിഐ ലൊംബാർഡ് പോലെയുള്ള പ്രമുഖ കമ്പനികളൊക്കെ ഇത്തരത്തിൽ ഇൻകം പ്രൊട്ടക്ഷൻ ഫണ്ടുകൾ അവതരിപ്പിക്കുന്നുണ്ട്.
എന്താണ് ജോബ് ഇന്‍ഷുറന്‍സ്?
ജോലി നഷ്ടപ്പെട്ടാലും ഒരു നിശ്ചിത കാലാവധി വരെ നമുക്ക് സാമ്പത്തിക സഹായമാണ് ഈ ജോബ് ഇന്‍ഷുറന്‍സ് വഴി ലഭിക്കുക. പെട്ടന്നുണ്ടാക്കുന്ന സാമ്പത്തിക ബുദ്ധുമുട്ടില്‍ നിന്ന് ഈ ജോബ് ഇന്‍ഷുറന്‍സ് നമ്മളെ രക്ഷിക്കും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇത്തരം ജോബ് ഇന്‍ഷുറന്‍സ് നല്‍കുന്നത്. ഇന്ത്യയിൽ ആരോഗ്യ ഇൻഷുറൻസിന്റെയോ, ഹോം ഇന്‍ഷുറൻസിന്റെയോ ഒപ്പം ആഡ് ഓൺ ആയിട്ടാണ് ഇത് എടുക്കാനാകുക.
ആര്‍ക്കൊക്കെ എടുക്കാം?
മാസ ശമ്പളമുള്ള വ്യക്തികള്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുക. ഇന്‍ഷുറന്‍സ് എടുക്കുന്ന വ്യക്തി ജോലി ചെയ്യുന്ന സ്ഥാപനം റജിസ്റ്റര്‍ ചെയ്തതായിരിക്കണം. നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതുമാകണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജോബ് ഇന്‍ഷുറന്‍സ് ലഭ്യമല്ല. പ്രധാനമായും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ജോബ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുക. ഐ ടി കമ്പനികളില്‍ പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്താല്‍ കൃത്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.
പ്രീമിയം അടവ്
പ്രീമിയം തുക ഉപഭോക്താവ് തന്നെയാണ് തീരുമാനിക്കേണ്ടത്. പോളിസി എടുക്കുന്ന സമയം ഇന്‍ഷുറന്‍സ് കമ്പനിയുമായി സംസാരിച്ചു വേണം തുക തിരഞ്ഞെടുക്കാന്‍. സാധാരണ പോളിസി തുകയുടെ 3 മുതല്‍ 5 ശതമാനം വരെ പ്രീമിയം തുകയായി അടയ്ക്കാവുന്നതാണ്. നിലവില്‍ ലഭിക്കുന്ന സാലറിയുടെ 50 ശതമാനം വരെ ജോബ് ഇന്‍ഷുറന്‍സ് വഴി നേടാം.
അപേക്ഷകരുടെ യോഗ്യത
മാസശമ്പളമുള്ള വ്യക്തിയായിരിക്കണം
പ്രൊബേഷന്‍ കാലയളവില്‍ ജോലി നഷ്ടപ്പെട്ടാലോ സ്വമേധയാ വിരമിക്കുകയോ ചെയ്താലും ജോബ് ഇന്‍ഷുറന്‍സ് ലഭിക്കുകയില്ല.
സസ്‌പെന്‍ഷന്‍, പിരിച്ച് വിടല്‍ തുടങ്ങിയ സാഹചര്യങ്ങളിലും ഈ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കില്ല. നിലവില്‍ അസുഖമുള്ള ആള്‍ ആണെങ്കിൽ കിട്ടില്ല. എന്തെന്നാല്‍ ഈ അസുഖം മൂലം ജോലി നഷ്ടപ്പെട്ടാല്‍ കവറേജ് കമ്പനി നല്‍കില്ല.
ആവശ്യമായ രേഖകള്‍
ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെടുന്ന രേഖകളെല്ലാം സമര്‍പ്പിക്കേണ്ടതാണ്. ഇതില്‍ പ്രധാനമായും വേണ്ടത്,
∙ക്ലെയിം ഫോം
∙ജോലി നഷ്ടപ്പെട്ടതിന്റെ കാരണം കാണിക്കുന്ന രേഖകള്‍
∙തിരിച്ചറിയല്‍ രേഖകള്‍
∙മൂന്ന് മാസത്തെ സാലറി സ്ലിപ്
∙ഫോം 16
∙തൊഴിലുടമയുടെ വിവരങ്ങള്‍