വനിതകളുടെ മുന്നേറ്റത്തെക്കുറിച്ചള്ള ചിന്താഗതി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവര്‍ 30 വയസിനു മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്തുന്നതിനും വലിയ പ്രാധാന്യമുണ്ട്. ഇതൊക്കെയാണെങ്കിലും ഏറ്റവും പുതിയ ടെക് ഡിവൈസുകള്‍ വാങ്ങാന്‍ കാട്ടുന്ന താല്‍പര്യം സ്വന്തം ആരോഗ്യ സംരക്ഷണത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതകളുടെ മുന്നേറ്റത്തെക്കുറിച്ചള്ള ചിന്താഗതി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവര്‍ 30 വയസിനു മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. പക്ഷേ ഏറ്റവും പുതിയ ടെക് ഡിവൈസുകള്‍ വാങ്ങാന്‍ കാട്ടുന്ന താല്‍പര്യം സ്വന്തം ആരോഗ്യ സംരക്ഷണത്തില്‍ പലപ്പോഴും ഇക്കൂട്ടർ കാണിക്കാറില്ല. അപ്രതീക്ഷിത മെഡിക്കല്‍ ബില്ലുകള്‍ നിങ്ങളുടെ കരിയര്‍ പദ്ധതികളെ തകിടം മറിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ.  ഇവിടെ 30 വയസിനു മുന്‍പ് പെൺകുട്ടികൾ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത് മികച്ചൊരു നീക്കമാകുന്നത് എന്തു കൊണ്ടാണെന്നു നോക്കാം

 1. ഭാവി സുരക്ഷിതമാക്കാന്‍ നേരത്തെയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും

ADVERTISEMENT

30 വയസിനു മുന്‍പേ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുന്നതിലൂടെ കുറഞ്ഞ പ്രീമിയം ലോക്കു ചെയ്യുകയും സമഗ്ര പരിരക്ഷ നേടുകയും നിരവധി ആരോഗ്യ ആശങ്കകള്‍ക്കെതിരെ സംരക്ഷണം നേടുകയും ചെയ്യാം എന്ന ത്രിതല നേട്ടമാണുള്ളത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു മുതല്‍ അടിയന്തര സേവനങ്ങള്‍ വരെ എല്ലാത്തിനും പരിരക്ഷ നേടി അപ്രതീക്ഷിത മെഡിക്കല്‍ ബില്ലുകള്‍ക്കെതിരെ പരിച തീര്‍ക്കാം. നേരത്തെ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ലോയല്‍റ്റിയും ഇളവുകളും നല്‍കുന്നതിനാല്‍ ഇതൊരു ദീര്‍ഘകാല നിക്ഷേപവുമാകും. ഇരുപതുകളുടെ അവസാന ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത് മികച്ചൊരു സാമ്പത്തിക തീരുമാനമാണ്.

ADVERTISEMENT

2. കരിയറിനേയും ആരോഗ്യപാതയേയും ശാക്തീകരിക്കാം

ശക്തമായ കരിയര്‍ കെട്ടിപ്പടുക്കാനുള്ള മുപ്പതുകളിലെ നിങ്ങളുടെ ശ്രമങ്ങൾക്ക് ശക്തി പകരുന്ന ഒന്നായിരിക്കും സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ്. ആശങ്കയില്ലാതെ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ പ്രൊഫഷണല്‍ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ആരോഗ്യ കാര്യങ്ങളില്‍ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കയുണ്ടാകില്ല. സ്ഥിരം വൈദ്യ പരിശോധനകളും കൃത്യമായ കണ്‍സള്‍ട്ടേഷനുകളും ഒപിയും എല്ലാം ലഭ്യമാകുന്നത് ആരോഗ്യ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനിശ്ചിതത്വങ്ങള്‍ക്കെതിരെ തയാറെടുക്കുക മാത്രമല്ല, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ കുതിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് നല്‍കുക. 

ADVERTISEMENT

3. വനിതകള്‍ക്ക് സമഗ്ര ആരോഗ്യ, കുടുംബ പരിരക്ഷ നല്‍കും

30 വയസിനു മുന്‍പ് വനിതകള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നതിലൂടെ മറ്റേണിറ്റി പരിരക്ഷ, കുട്ടിയുടെ ജനനത്തിനു മുന്‍പുള്ള പരിചരണം, അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ചികില്‍സ തുടങ്ങിയവയ്ക്കെല്ലാം പരിരക്ഷ ലഭിക്കും. വനിതാ കേന്ദ്രീകൃതമായ പല പോളിസികളിലും മാതൃത്വ പരിരക്ഷകള്‍, പരിശോധനകളും സ്ക്രീനിങും വഴിയുള്ള പ്രതിരോധ പരിചരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലോപതി, ആയുഷ് ചികില്‍സകളും ലഭ്യമാണ്.  ഇതിനു പുറമെ സ്ട്രെസ്, വെല്‍നെസ് തുടങ്ങിയവയും പരിരക്ഷയിൽ പെടുന്നു. 

സവിശേഷ പരിരക്ഷ നല്‍കുന്ന ക്യാഷ് ലെസ് ക്ലെയിമുകള്‍, വെല്‍നെസ് റിവാര്‍ഡുകള്‍, ടെലിമെഡിസിന്‍ സേവനങ്ങള്‍, നവജാത ശിശു പരിചരണ പരിരക്ഷ തുടങ്ങിയവ ലഭിക്കും. വനിതാ കേന്ദ്രീകൃതമായ ഹെല്‍ത്ത് പോളിസികളില്‍ മുപ്പതിനു മുന്‍പ് നിക്ഷേപിക്കുന്നത് ഭാവിയിലേക്കുള്ള സ്മാര്‍ട്ട് ആയ ഒരു തീരുമാനമായിരിക്കും.

ലേഖകൻ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറാണ്

English Summary:

Need of Health Insurance among Young Ladies to Secure a Healthy and Happy Life in Future

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT