ഇതിഹാസ യുദ്ധത്തിനു വിത്തു പാകിയ പകിട കളിയിൽ യുധിഷ്ഠിരൻ ഓരോ മൂല്യവും പണയം വെയ്ക്കുമ്പോൾ തിരിച്ചു പിടിക്കാൻ മോഹിച്ചിരുന്ന മൂല്യം പല മടങ്ങുകളുടേത് ആയിരുന്നു. ദ്രൗപദിയെ പണയം വെക്കുമ്പോഴേക്കും അവളുടെ മൂല്യം പ്രായോഗിക ഫലത്തിൽ നിസ്സാരമായി കാണപ്പെട്ടു. പിന്നീട് അവളുടെ ധർമ്മാധിഷ്ഠിതമായ ചോദ്യത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിഹാസ യുദ്ധത്തിനു വിത്തു പാകിയ പകിട കളിയിൽ യുധിഷ്ഠിരൻ ഓരോ മൂല്യവും പണയം വെയ്ക്കുമ്പോൾ തിരിച്ചു പിടിക്കാൻ മോഹിച്ചിരുന്ന മൂല്യം പല മടങ്ങുകളുടേത് ആയിരുന്നു. ദ്രൗപദിയെ പണയം വെക്കുമ്പോഴേക്കും അവളുടെ മൂല്യം പ്രായോഗിക ഫലത്തിൽ നിസ്സാരമായി കാണപ്പെട്ടു. പിന്നീട് അവളുടെ ധർമ്മാധിഷ്ഠിതമായ ചോദ്യത്തിനു ആർക്കും ഉത്തരം ഇല്ലാതെ ആയി. ധർമ്മബോധം പുത്രവാത്സല്യത്തിനു മുൻപിൽ തല കുനിച്ചു.

ഓഹരി കമ്പോളത്തിലും പലർക്കും വില കുറഞ്ഞ ഓഹരികൾ വാങ്ങി പതിൻമടങ്ങു ലാഭം കൊയ്യാമെന്ന ആശയം പലപ്പോഴും ഉദിക്കും. സൗകര്യപൂർവം നഷ്ടം വകവെക്കാതെ നിക്ഷേപിക്കുന്നു. ഇരുപതു രൂപയിലേക്ക് കൂപ്പു കുത്തിയ യെസ് ബാങ്കിന്റെ ഓഹരികൾ (5/3/2020) അറുപതു രൂപയിലേക്ക് ഉയർന്നത് രണ്ട് ആഴ്ചക്കുള്ളിൽ (18/3/2020). സമീപ കാലത്തെ ഈ ദൃഷ്ടാന്തം ഇവരുടെ ആശയത്തിനു ശക്തി കൂട്ടും. വിലയും മൂല്യവും തമ്മിലുളള അന്തരം മനസ്സിലാക്കാത്തതിനാൽ തോന്നുന്ന ആശയം ആണ് ഇത്. മൂല്യം ഉളള ഓഹരികളുടെ വില താരതമ്യേന കൂടുതൽ ആയിരിക്കും. 

ADVERTISEMENT

നഷ്ടസാദ്ധ്യതയും ലാഭസാദ്ധ്യതയും തമ്മിലുള്ള ഈ വിനോദോത്തലകം (സീ-സോ) വ്യക്തമാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന അക്കങ്ങൾ ശ്രദ്ധിക്കുക. 

ADVERTISEMENT

ഒരു രൂപ വിലയുള്ള പതിനായിരം ഓഹരികളിലും പതിനായിരം രൂപ വില ഉളള ഒരു ഓഹരിയിലും പതിനായിരം രൂപ വിവിധ രീതിയിൽ നിക്ഷേപിക്കുമ്പോൾ വരാവുന്ന മൂല്യശോഷണം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഒരു രൂപ വിലയുള്ള ഓഹരി അൻപതു പൈസയിലേക്കു കുറയുവാനുള്ള സാദ്ധ്യത വളരെ അധികം ആകുന്നു. പതിനായിരം രൂപ വിലയുള്ള ഓഹരി സാധാരണ ഗതിയിൽ 500-600 രൂപയുടെ മാറ്റം ആണ് കാഴ്ച വെക്കാറുള്ളത്. നിക്ഷേപകൻ വകവെക്കാത്ത അൻപതു പൈസയുടെ വിലക്കുറവ് നിക്ഷേപത്തിന്റെ മൂല്യത്തിനു അൻപതു ശതമാനം ശോഷണം ഏൽപിക്കുമ്പോൾ വില കൂടുതൽ നൽകിയ പതിനായിരം രൂപയുടെ ഓഹരിയിൽ വരാവുന്ന മൂല്യശോഷണം ആറു ശതമാനം ആകുന്നു. ഈ അന്തരം മനസിലാക്കിയാൽ വില കുറഞ്ഞ ഓഹരി എന്ന ആശയത്തിൽ കൂടുതലും മനഃശാസ്ത്രമാണെന്നും മൂല്യ നിർണ്ണയം അല്ല എന്നും തിരിച്ചറിയാം.

പത്തു രൂപ വിലയുള്ള ആലോക് ഇൻഡസ്ട്രീസിലും വോഡഫോണിലും ഏക അക്കത്തിലുള്ള ഓഹരികളിലും നിക്ഷേപിച്ച് ബമ്പർ നേടുവാനുള്ള മോഹ വാഗ്ദാനങ്ങളുമായി സന്ദേശങ്ങൾ അനുസ്യൂതം ലഭിച്ചു കൊണ്ടേയിരിക്കും. അമിതോത്സാഹാധിഷ്ഠിത നിക്ഷേപകന് ഇതു അഭികാമ്യമായി അനുഭവപ്പെടും. ആത്മരക്ഷാധിഷ്ഠിത നിക്ഷേപകൻ മൂല്യം ഉൾക്കൊണ്ട ഓഹരികൾ അവയ്ക്കു അർഹമായ വില നൽകി നിക്ഷേപിക്കുവാനുള്ള സമീപനം സ്വീകരിക്കും. അവർക്കു പതിനാറായിരം  രൂപയ്ക്കു ആബോട്ടും പതിനാറായിരത്തി അഞ്ഞൂറു രൂപയ്ക്ക് നെസ്ലെയും അറുപത്തിമൂവായിരം രൂപയ്ക്കു എംആർഎഫും ഓഹരികൾ വിലയല്ല, മൂല്യമാണ്. 

ADVERTISEMENT

ഓഹരികളുടെ വിലയിലെ ചാഞ്ചാട്ടം പഠിക്കുന്നതിനേക്കാൾ ആ കമ്പനികളുടെ ലാഭത്തിലുള്ള വ്യതിയാനം പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ചക്രവ്യൂഹത്തിൽ നിന്നും പുറത്തു കടക്കുവാനുള്ള ചുവടുകളും ചടുലതയോടെ വെക്കുവാൻ സാധിക്കും. 

തനിക്കു ആവശ്യമായ സംഖ്യകൾ നൽകുന്ന ശകുനിയുടെ പകിടകൾ അദ്ദേഹത്തിന്റെ പിതാവിന്റെ തുട എല്ലുകളിൽ നിന്നും മിനുക്കി എടുത്തവയാണ് എന്നു നിക്ഷേപകൻ മനസ്സിലാക്കുന്നത് അഭികാമ്യം.  

 (അവലംബം: സെൻചൂറിയൻ ഫിൻടെക് ജൂൺ 13ന് ബിൽഡിങ് പോർട്ഫോളിയോ എന്ന വെബിനാറിൽ പ്രതിപാദിച്ച ആശയങ്ങൾ) 

ലേഖകന്‍ സെൻചൂറിയൻ ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ കൺസൾട്ടന്റും വിവിധ ബാങ്കിങ് ചുമതല വഹിച്ചിരുന്ന സീസൺഡ് ബാങ്കറും ബാങ്കിങ് കോളമിസ്റ്റുമാണ്. ഫോൺ: 9994126430, 9790211780

English Summery: Make Benefit from Shares