മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷം ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഉയര്‍ന്ന മൂല്യ മേഖലയിലാണ്. നിഫ്റ്റി 11000 എന്ന നിലയില്‍ പിഇ അനുപാതം 26നു മുകളിലാണ്. എന്നാല്‍ തിരിച്ചടികള്‍ക്കുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടിയ വിലകളേക്കാള്‍ ഉപരിയായി കമ്പനികളുടെ ലാഭത്തിലാണ് ശ്രദ്ധ

മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷം ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഉയര്‍ന്ന മൂല്യ മേഖലയിലാണ്. നിഫ്റ്റി 11000 എന്ന നിലയില്‍ പിഇ അനുപാതം 26നു മുകളിലാണ്. എന്നാല്‍ തിരിച്ചടികള്‍ക്കുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടിയ വിലകളേക്കാള്‍ ഉപരിയായി കമ്പനികളുടെ ലാഭത്തിലാണ് ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷം ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഉയര്‍ന്ന മൂല്യ മേഖലയിലാണ്. നിഫ്റ്റി 11000 എന്ന നിലയില്‍ പിഇ അനുപാതം 26നു മുകളിലാണ്. എന്നാല്‍ തിരിച്ചടികള്‍ക്കുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടിയ വിലകളേക്കാള്‍ ഉപരിയായി കമ്പനികളുടെ ലാഭത്തിലാണ് ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷം ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഉയര്‍ന്ന മൂല്യ മേഖലയിലാണ്. നിഫ്റ്റി 11000 എന്ന നിലയില്‍ പിഇ അനുപാതം 26നു മുകളിലാണ്. എന്നാല്‍ തിരിച്ചടികള്‍ക്കുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടിയ വിലകളേക്കാള്‍ ഉപരിയായി കമ്പനികളുടെ ലാഭത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒന്നാം പാദ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ എന്താണെന്നു നോക്കാം. 

ഐടി മേഖലയ്ക്ക് വ്യക്തമായ വിജയം

ADVERTISEMENT

ലോക്ഡൗണിനുശേഷവും പരിക്കൊന്നുമേല്‍ക്കാതെ വ്യക്തമായ വിജയം കൈവരിച്ചത് ഐടി മേഖലയാണ്. എല്ലാ വന്‍കിട ഐടി സ്ഥാപനങ്ങളിലും  ജീവനക്കാരില്‍ 95 ശതമാനത്തിലധികം വീടുകളിലിരുന്നു ജോലി ചെയ്യുന്നു. അതുകൊണ്ട് ലോക് ഡൗണ്‍ ഐടി കമ്പനികളെ ബാധിച്ചില്ല.  കോവിഡിന്റെ പിടിയലായ ലോകത്ത്  ക്‌ളൗഡിനും ഓട്ടേമേഷനും സൈബര്‍ സെക്യൂരിറ്റിയ്ക്കും ഡിമാന്റ് വര്‍ധിച്ചു. ഐടി മേഖലയിലെ എല്ലാ പ്രധാന കമ്പനികളും നല്ല പ്രകടനം കാഴ്്ച വെച്ചുവെങ്കിലും ഇന്‍ഫോസിസ് വിപണിയുടെ പ്രതീക്ഷകള്‍ക്കുപരിയായ വരുമാനവും ലാഭവും നേടി കൂട്ടത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. രണ്ടാം നിര ഐടി കമ്പനികളും സമാന വിജയങ്ങള്‍ നേടിയിട്ടുണ്ട്.  ഐടി മേഖലയിലെ വേറിട്ട പ്രകടനം തിരിച്ചറിഞ്ഞ വിപണിയില്‍ ജൂലൈയില്‍ മാത്രം ഐടി സൂചിക  22 ശതമാനം ഉയര്‍ന്നു. ഭാവിയിലും  ഈ നില തുടരാനാണ് സാധ്യത.

ഉയരത്തില്‍ ടെലികോം

പ്രതിസന്ധി അവസരമാക്കി മാറ്റിയത് ടെലികോം മേഖലയാണ്. വീടുകളില്‍ നിന്നു ജോലി ചെയ്യുന്ന സംവിധാനം വ്യാപകമായിത്തീര്‍ന്നതും ഡാറ്റാ ഉപയോഗം കൂടിയതും കോവിഡ് കാലത്തും ഉയര്‍ന്നു പറക്കാന്‍ ടെലികോം കമ്പനികളെ സഹായിച്ചു. ടെലികോം മേഖലയില്‍ രണ്ടു പ്രധാന ശക്തികള്‍ മാത്രം അവശേഷിച്ചതോടെ റിലയന്‍സും ഭാര്‍തി ടെലികോമും ജേതാക്കളായി. ആളോഹരി വരുമാനത്തില്‍ 7 ശതമാനം കുതിപ്പുമായി റിലയന്‍സ് ജിയോ മുന്നിട്ടു നില്‍ക്കുന്നു. ഐടി ഉള്‍പ്പടെ അനേകം വ്യവസായങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായിത്തീര്‍ന്നതിനാല്‍ ഈ രംഗത്തെ സാധ്യതകള്‍ തീര്‍ച്ചയായും ശോഭനമാണ്.

വിപണിയിലെ ഡാര്‍വിനിസം 

ADVERTISEMENT

കോളിളക്കവും വിക്ഷോഭവും അനുഭവപ്പെടുന്ന ഇക്കാലത്തെ വ്യക്തമായ പ്രവണത വലിയവര്‍ കൂടുതല്‍ വലുതാവുകയും മെച്ചപ്പെടുകയും ചെയ്യുന്നു എന്നതാണ്. വന്‍കിട സ്വകാര്യ കമ്പനികളും വിപണി നായകരും ദുര്‍ബ്ബലരുടെ ചെലവില്‍ കൂടുതല്‍ വിപണി വിഹിതം കൈവശപ്പെടുത്തുന്നു. ഒന്നാം പാദത്തില്‍ നിക്ഷേപങ്ങളില്‍ 20.9 ശതമാനം വളര്‍ച്ചയും വായ്പാ വിതരണത്തില്‍ 24.6 ശതമാനം പുരോഗതിയും രേഖപ്പെടുത്തിയ എഛ് ഡി എഫ് സി ബാങ്ക് നല്ലൊരു ഉദാഹരണമാണ്.  മൂലധന ക്ഷാമം അനുഭവിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമായി പിന്തള്ളപ്പെട്ടു. ചെറുകിട, ഇടത്തരം ബാങ്കുകള്‍ ബുദ്ധിമുട്ടിലാണ്.  വലിയവര്‍ വീണ്ടും വലുതാകുന്ന പ്രവണത കൂടുതല്‍ വ്യക്തമായി കാണപ്പെടുന്ന മേഖലകള്‍  ടെലികോം, എഫ്എംസിജി, പെയിന്റ് കമ്പനികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ്. 

മുന്നേറുന്ന സിമന്റ് വ്യവസായം

വിലയിലും വില്‍പനയിലും വരുമാനത്തിലും കാര്യക്ഷമതയിലും മുന്നേറ്റവുമായി അത്ഭുതപ്പെടുത്തിയിരിക്കയാണ് സിമെന്റ് വ്യവസായം. ഗ്രാമീണ മേഖലയില്‍ നിന്നുള്ള വന്‍ ഡിമാന്റ് ഈ വ്യവസായത്തെ നന്നായി പിന്തുണച്ചു. മിക്കവാറും കമ്പനികള്‍ നല്ല പുരോഗതി രേഖപ്പെടുത്തിയെങ്കിലും വന്‍കിട കമ്പനിയായ അള്‍ട്രാ ടെക്് മറ്റുഉള്ളവയെ ബഹുദൂരം പിന്നിലാക്കി. 

ആരോഗ്യത്തോടെ  ഫാര്‍മ കമ്പനികള്‍ 

ADVERTISEMENT

ജൂലൈ ് മാസത്തില്‍ മാത്രം 13 ശതമാനം ഉയര്‍ന്ന ഫാര്‍മ സൂചിക  ഫാര്‍മ മേഖലയുടെ ശക്തിയെ സൂചിപ്പിക്കുന്നു.  ചെറുതും വലുതുമായ മിക്കവാറും കമ്പനികള്‍ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.  മാര്‍ച്ചിലെ താഴ്ചയില്‍ നിന്ന്  185 ശതമാനം കുതിപ്പു നടത്തിയ അരബിന്ദോ ഫാര്‍മ ഓഹരി മിന്നുന്ന പ്രകടനത്തോടെ ഈ രംഗത്തെ അത്ഭുതമായി. 

എഫ്എംസിജി രംഗത്ത് ഗതി മാന്ദ്യം 

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചതിനാല്‍ നല്ല പ്രകടനം നടത്തിയ എഫ്എംസിജി സ്ഥാപനങ്ങളുടെ ഡിമാന്റ്  മുന്നോട്ടു പോകുന്തോറും കുറയാനാണ് സാധ്യത. ഒന്നാം പാദത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ബ്രിട്ടാനിയയും നെസ്്‌ലെയുമാണ്. ചുരുങ്ങുന്ന സമ്പദ്ഘടനയും വളരുന്ന തൊഴിലില്ലായ്മയും 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ രംഗത്തിന്റെ പ്രതീക്ഷകളുമായി ഒത്തുപോകുമെന്നു  തോന്നുന്നില്ല.

പെട്ടെന്നുള്ള ബ്രേക്കിംഗിനു ശേഷം വാഹന വിപണി മുന്നേറുന്നു

മാരുതിക്ക് 2001 നു ശേഷം ആദ്യമായുണ്ടായ ഏക പാദ നഷ്ടം ലോക് ഡൗണ്‍ ഈ മേഖലയ്ക്ക് അടിച്ചേല്‍പിച്ച ആഘാതത്തിന്റെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. ആളുകള്‍ സ്വകാര്യവാഹനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങുന്നതോടെ  കാറുകളുടേയും ഇരു ചക്ര വാഹനങ്ങളുടേയും വില്‍പന വര്‍ധിക്കും. ഈ പ്രവണതയുടെ പ്രതിഫലനങ്ങള്‍ രണ്ടാം പാദത്തില്‍ ദൃശ്യമാകും. വിപണി ഇപ്പോള്‍ തന്നെ ഇതു സംബന്ധിച്ച പ്രതീക്ഷയുടെ സൂചനകള്‍ നല്‍കുന്നു.

ഫലങ്ങള്‍ പലതും ഇനിയും വരാനിരിക്കുന്നുണ്ടെങ്കിലും പ്രധാന സൂചനകള്‍ ഇവയാണ്: ഐടി മേഖലയുടെ ഗംഭീര പ്രകടനം, ടെലികോം മേഖലയിലെ മുന്നേറ്റം, സ്വകാര്യ ബാങ്കുകളുടെ വര്‍ധിക്കുന്ന വിപണി പങ്കാളിത്തം, വലിയ സ്ഥാപനങ്ങള്‍ കൂടുതല്‍ വലുതാകുന്ന പ്രതിഭാസം.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

English Summery : Know Your Stock's Performance