വേദാന്ത ഡീലിസ്റ്റിങ് ഓഹരിയുടമകൾ എന്തു ചെയ്യണം?
അനിൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും പുറത്തേക്ക് പോകാനുള്ള ഡീലിസ്റ്റിംഗ് പ്രക്രിയയിലൂടെ കടന്ന് പോകുകയാണ്. ഈ വർഷമാദ്യം ഡീലിസ്റ്റിംഗ് തീരുമാനം പ്രൊമോട്ടര്മാര് പുറത്ത് വിട്ടതെങ്കിലും കാരണം വെളിപ്പെടുത്തിയിട്ടില്ല. ഡീലിസ്റ്റിംഗിനെ കുറിച്ച് നിക്ഷേപകൻ

അനിൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും പുറത്തേക്ക് പോകാനുള്ള ഡീലിസ്റ്റിങ് പ്രക്രിയയിലൂടെ കടന്ന് പോകുകയാണ്. ഈ വർഷമാദ്യം ഡീലിസ്റ്റിങ് തീരുമാനം പ്രൊമോട്ടര്‍മാർ പുറത്ത് വിട്ടതെങ്കിലും കാരണം വെളിപ്പെടുത്തിയിട്ടില്ല. ഡീലിസ്റ്റിങിനെ കുറിച്ച് നിക്ഷേപകൻ അറിയേണ്ട കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഡീലിസ്റ്റിങ് പ്രക്രിയ
പബ്ലിക് ഇഷ്യു ലിസ്റ്റിങ് പോലെ തന്നെ സങ്കീർണവും കാലതാമസമുള്ളതുമാണ് ഡീലിസ്റ്റിങ് എസ്സാർ ഫ്യുവൽസ് ഡീലിസ്റ്റ് ചെയ്യാൻ നാലു വർഷമെടുത്തു. 90 ശതമാനം ഓഹരിയുടമകളുടെയും സമ്മതത്തോടെ മാത്രമേ ഡീലിസ്റ്റിങ് സാധ്യമാകൂ. എന്നാൽ പലപ്പോഴും ചെറുകിട നിക്ഷേപകർക്ക് ഈ തീരുമാനത്തിൽ വലിയ പ്രാധാന്യം ഉണ്ടാകില്ല. വേദാന്തയുടെ കാര്യത്തിലാകട്ടെ ചെറുകിടക്കാർ 7 ശതമാനമാണ്. അതിനാൽ ചെറുകിട നിക്ഷേപകരുടെ അഭിപ്രായം ഡീലിസ്റ്റിങിൽ പ്രസക്തമാകില്ല. എൽഐസി, വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികൾ തുടങ്ങിയ സ്ഥാപന നിക്ഷേപകരാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.
നിക്ഷേപകനെ എങ്ങനെ ബാധിക്കും?
നിക്ഷേപകരുടെ പക്കൽ നിന്നും ഓഹരി തിരികെ വാങ്ങിയാണ് ഡീലിസ്റ്റിങ് സാധ്യമാക്കുന്നത്. ഇതിനു കമ്പനി ഒരു ഫ്ലോർ പ്രൈസ് (തറ വില) നിശ്ചയിക്കുന്നു. നിക്ഷേപകർക്ക് കൈവശമുള്ള ഓഹരി ഈ തുകയ്‌ക്കോ വിലപേശി അതിന് മുകളിലോ പ്രൊമോട്ടർമാർക്ക് തിരികെ നൽകാം. ഫ്ലോർ പ്രൈസ് വിപണിവിലയുടെ അഞ്ചോ പത്തോ ശതമാനം കൂടുതലാകാം. എന്നാൽ തിരികെ വാങ്ങുന്ന കൃത്യം വില റിവേഴ്‌സ് ബുക് ബിൽഡിങ് പ്രക്രിയ കഴിഞ്ഞേ പറയാനാകൂ.
നിക്ഷേപതന്ത്രം
നക്ഷേപകരെ സംബന്ധിച്ച് ഡീലിസ്റ്റിങ് ശുഭവാർത്തയല്ല. ഓഹരി തിരികെ കൊടുക്കാതെ കമ്പനിയുടെ ഓഹരിയുടമയായി തുടരാൻ നിയമതടസ്സമൊന്നും തന്നെയില്ല. പക്ഷെ, ഡീലിസ്റ്റ് ചെയ്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാൽ പിന്നെ നിങ്ങളുടെ കൈവശമുള്ള ഓഹരികളുടെ വില്പന വിചാരിക്കുന്നത് പോലെ നടക്കണമെന്നില്ല. ലിസ്റ്റഡ് അല്ലാത്ത കമ്പനികളുടെ ഷെയറുകൾ വിൽക്കാൻ ഒട്ടേറേ ബ്രോക്കർമാരുണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് വിൽക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഭാവിയിൽ വൻ വളർച്ചയുണ്ടാകും എന്ന് ഉറപ്പുള്ള കമ്പനികളുടേതൊഴികെ ബാക്കിയൊക്കെയും ഡീലിസ്റ്റ് ചെയ്യുമ്പോൾ വിറ്റ് കാശാക്കുന്നതാണ് പോക്കറ്റിന് നല്ലത്.
(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സാർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)
English Summary : Vedantha Delisting Details