അതീവ ഹൃസ്വ കാലത്തേക്ക് അതായത് ഒരു ദിവസത്തേക്ക് മാത്രമോ, ഒരു രാത്രിക്കു മാത്രമായോ നിക്ഷേപം നടത്താവുന്ന ഫണ്ടുകൾ ലഭ്യമാണ്. ഓവർ നൈറ്റ് ഫണ്ടുകൾ അത്തരത്തിലുള്ളതാണ്. ഒരു ദിവസത്തേക്കുമാത്രം വൻ കമ്പനികൾക്ക് വായ്പ നൽകുന്ന ഡെബ്റ് ഫണ്ടുകളാണ് ഓവർ നൈറ്റ് ഫണ്ടുകൾ.ബാങ്കുകൾ, മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് ഉപയോഗമില്ലാത്ത കുറച്ചു പണം നിങ്ങളുടെ പക്കലുണ്ടോ? എന്നാൽ അവയുപയോഗിച്ച്  ഹ്രസ്വ കാലത്തേക്ക് അതായത്  ഒരു ദിവസത്തേക്ക് മാത്രമോ, ഒരു രാത്രിക്കു മാത്രമായോ നിക്ഷേപം നടത്താവുന്ന ഫണ്ടുകൾ ലഭ്യമാണ്. ഓവർ നൈറ്റ് ഫണ്ടുകൾ അത്തരത്തിലുള്ളതാണ്. ഒരു ദിവസത്തേക്കുമാത്രം വൻ കമ്പനികൾക്ക് വായ്പ നൽകുന്ന ഡെറ്റ് ഫണ്ടുകളാണ് ഓവർ നൈറ്റ് ഫണ്ടുകൾ. ബാങ്കുകൾ, മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ,എൻബിഎഫ്സി എന്നിവകൾക്ക് സർക്കാർ നിയന്ത്രണങ്ങൾക്കു വിധേയമായി  ഓവർ നൈറ്റ് ഫണ്ടുകളിൽ നിന്നും കടമെടുക്കുവാൻ സാധിക്കും. 

ഓവർനൈറ്റ് ഫണ്ടിന്റെ മെച്ചങ്ങൾ 

ADVERTISEMENT

നിഷ്ക്രിയമായി ഇരിക്കുന്ന പണത്തിനെ  ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഒരു മാർഗമാണ് ഓവർനൈറ്റ് ഫണ്ട് നിക്ഷേപം. ഓവർനൈറ്റ് ഫണ്ടുകൾ നഷ്ടസാധ്യത കുറവുള്ള മേഖലകൾ  മാത്രമേ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുകയുള്ളൂ എന്നതിനാൽ സുരക്ഷിത നിക്ഷേപമാർഗമാണ്. ഓഹരി വിപണിയിൽ ചാഞ്ചാട്ടമുള്ള സമയങ്ങളിൽ ഓവർ നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കാവുന്നതാണ്.

അത്യാവശ്യങ്ങൾക്കായി കരുതിയിരിക്കുന്ന 'എമർജൻസി ഫണ്ട് ' എപ്പോഴും എടുക്കുവാൻ സാധിക്കുന്ന വിധത്തിൽ ഓവർനൈറ്റ് ഫണ്ടുകളിൽ സൂക്ഷിച്ചാൽ, വിചാരിക്കുന്ന രീതിയിൽ പിൻവലിക്കുവാനും അതേസമയം ആദായം ഉറപ്പുവരുത്തുവാനും സാധിക്കും. ഓവർ നൈറ്റ് വായ്പ നിരക്കിനനുസരിച്ചാണ് ഈ ഫണ്ടുകൾ ആദായം നൽകുന്നത്. സെബി നിഷ്കർഷിക്കുന്ന  നിയന്ത്രണങ്ങൾക്കനുസരിച്ചു ഫണ്ടുകളിൽ വ്യത്യാസങ്ങൾ വരും. ഓവർനൈറ്റ് ഫണ്ടുകളുടെ പോർട്ഫോളിയോ ഓരോ  ദിവസവും മാറിക്കൊണ്ടിരിക്കും. ഓരോരുത്തരുടെയും നിക്ഷേപ കാലാവധി,  താല്പര്യത്തിനനുസരിച്ചു തിരഞ്ഞെടുക്കുവാനും, മാറ്റം വരുത്തുവാൻ  ഇത്തരം ഫണ്ടുകളിൽ  സ്വാതന്ത്ര്യം ഉണ്ട്. ചിട്ടയായുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്ക്, ഓവർ നൈറ്റ്ഫണ്ടുകളിൽനിന്നും പണം മാറ്റുവാനുള്ള സൗകര്യവും ഉണ്ട്. മറ്റു മ്യൂച്ചൽ ഫണ്ടുകളുടേതുപോലെ വിറ്റഴിയുമ്പോഴുള്ള എക്സിറ്റ് ലോഡ് നിബന്ധനകൾ ഓവർ നൈറ്റ് ഫണ്ടുകൾക്കില്ല. 

ADVERTISEMENT

മ്യൂച്ചൽ ഫണ്ടുകളേക്കാൾ മെച്ചമാണോ?

മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ചു ഓവർ നൈറ്റ് ഫണ്ടുകൾക്ക്‌ ആദായം കുറവായിരിക്കും. കുറഞ്ഞ ചിലവും, കൂടുതൽ ആദായവുമുള്ള ഫണ്ടുകളെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. നിക്ഷേപ കാലാവധി മൂന്ന് മാസത്തിനു മുകളിൽ ആണെങ്കിൽ ഓവർ നൈറ്റ് ഫണ്ടുകളേക്കാൾ ആദായം നൽകുന്ന മ്യൂച്ചൽ  ഫണ്ടുകളിലോ, ഓഹരികളിലോ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്  നിക്ഷേപകർക്ക് പലിശ, ഡിവിഡണ്ട്, മൂലധന നേട്ടം എന്നിവ ഓവർ നൈറ്റ്  ഫണ്ടുകളിൽ നിന്ന് ലഭിക്കാം. ഡിവിഡണ്ടിനു നികുതി നല്കേണ്ടിവരില്ലെങ്കിലും, മൂലധന നേട്ടത്തിന് നികുതിയുണ്ടായിരിക്കും. 

ADVERTISEMENT

താഴെ തന്നിരിക്കുന്ന ടേബിളിൽ നിന്നും 5സ്റ്റാർ ഉള്ള ഓവർ നൈറ്റ് ഫണ്ടുകളുടെ പേരുവിവരവും, റാങ്കിങ്ങും മനസിലാക്കാം.

English Summary: Know more about Overnight Funds