ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം തൊഴിലുടമ ഇ പി എഫ് വിഹിതമായി അടക്കണമെന്നാണ് നിയമം. ജീവനക്കാരൻ സ്വന്തം ശമ്പളത്തിൽ നിന്നു അടയ്ക്കുന്ന പിഎഫ് വിഹിതത്തിനു പുറമെയാണിത്. പിഎഫ് തുക കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ ഓൺലൈൻ ആയി പരിശോധിക്കാം. നമ്മുടെ വിഹിതം ശമ്പളത്തിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം തൊഴിലുടമ ഇ പി എഫ് വിഹിതമായി അടക്കണമെന്നാണ് നിയമം. ജീവനക്കാരൻ സ്വന്തം ശമ്പളത്തിൽ നിന്നു അടയ്ക്കുന്ന പിഎഫ് വിഹിതത്തിനു പുറമെയാണിത്. പിഎഫ് തുക കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ ഓൺലൈൻ ആയി പരിശോധിക്കാം. നമ്മുടെ വിഹിതം ശമ്പളത്തിൽ നിന്നു നേരിട്ട് പിഎഫിലേക്ക് അടയ്ക്കുകയും തൊഴിലുടമയുടെ വിഹിതം അടയ്ക്കാതിരിക്കുകയും ചെയ്താൽ നമുക്ക് പരാതിപ്പെടാം.

Illustration by - 22 TREE HOUSE/Shutterstock

തൊഴിലുടമ കർശനമായും പാലിക്കേണ്ട വ്യവസ്ഥയായ പിഎഫ് വിഹിതം അടച്ചില്ലെങ്കിൽ നമുക്ക് പരാതിപ്പെടാം. ഇപിഎഫ്ഓ പരാതി പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. തൊഴിൽ ദാതാവ് വീഴ്ച വരുത്തിയാൽ ആ കുടിശ്ശിക വീണ്ടെടുക്കാൻ 'എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആൻഡ് മിസെലേനിയസ് പ്രൊവിഷൻ ആക്ട് (1952 ) പ്രയോഗിച്ച്‌ നടപടിയെടുക്കും.

ADVERTISEMENT

എങ്ങനെ പരാതിപ്പെടാം?

നിങ്ങളുടെ യു എ എൻ, പെൻഷൻ പേയ്‌മെന്റ് ഓർഡർ നമ്പർ അല്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമയുടെ സ്ഥാപന നമ്പർ എന്നിവ ഉപയോഗിച്ച് പരാതി ഫയൽ ചെയ്യാം.

> ഇതിനായി https://www.epfindia.gov.in/ സന്ദർശിക്കുക.

> പരാതി ഫയൽ ചെയ്യാൻ, 'ഗ്രീവൻസ് റജിസ്റ്റർ ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ADVERTISEMENT

> പരാതി ഫയൽ ചെയ്യുന്ന കാരണം തിരഞ്ഞെടുക്കുക. 

> വ്യക്തിഗത നമ്പറും മറ്റ് വിവരങ്ങളും നൽകുക.

> പി എഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ, യുഎഎൻ,  സുരക്ഷാ കോഡ് എന്നിവ നൽകണം 

> വിശദാംശങ്ങൾ  എന്നതിൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ  വ്യക്തിഗത വിശദാംശങ്ങൾ ഉറപ്പു വരുത്തുന്നതിനായി കാണിക്കും 

ADVERTISEMENT

> ഒ  ടി പി  ക്ലിക്ക് ചെയ്യുക. ഇ പി എഫ് ഒ ഡാറ്റാബേസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും ഒ ടി പി വരും.

> ഒടിപി നൽകി സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

> വ്യക്തിഗത വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ,  പരാതി നൽകേണ്ട പി എഫ്  നമ്പറിൽ ക്ലിക്ക് ചെയ്യുക.

> പരാതി വിഭാഗം തിരഞ്ഞെടുത്ത്  പരാതി വിവരണം നൽകുക. രേഖകളും തെളിവുകളും  എന്തെങ്കിലും ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക.

> 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക.

ഓരോരുത്തരുടെയും പി എഫ് അക്കൗണ്ട് ഓൺലൈൻ ആയി ഇടക്കിടക്ക് പരിശോധിച്ചാൽ എന്തെങ്കിലും വീഴ്ചകളുണ്ടായാൽ കണ്ടുപിടിക്കാൻ എളുപ്പമാണ്.അല്ലെങ്കിൽ  ഇടപാടുകൾ നടക്കുമ്പോൾ മൊബൈലിലേക്ക് അറിയിപ്പ് ലഭിക്കാനുള്ള ക്രമീകരണം അതിനായി സജ്ജീകരിക്കാം.

English Summary: What to do if employer does not pay PF contribution

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT