ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
ഫെഡ് മിനുട്സ് അനുകൂലമായതിനെ തുടർന്ന് ഇന്നലെ അമേരിക്കൻ വിപണി നേട്ടത്തിൽ അവസാനിച്ചതിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഏഷ്യൻ വിപണികളും ഇന്ന് മികച്ച നേട്ടത്തോടെ തുടങ്ങി. എസ്ജിഎക്സ് നിഫ്റ്റി 18330 പോയിന്റിന് സമീപമാണ് വ്യാപാരം തുടരുന്നത്. ഫെഡ് മിനുട്സ്

ഫെഡ് മിനുട്സ് അനുകൂലമായതിനെ തുടർന്ന് ഇന്നലെ അമേരിക്കൻ വിപണി നേട്ടത്തിൽ അവസാനിച്ചതിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഏഷ്യൻ വിപണികളും ഇന്ന് മികച്ച നേട്ടത്തോടെ തുടങ്ങി. എസ്ജിഎക്സ് നിഫ്റ്റി 18330 പോയിന്റിന് സമീപമാണ് വ്യാപാരം തുടരുന്നത്.
ഫെഡ് മിനുട്സ് അനുകൂലം
നവംബർ ഫെഡ് മീറ്റിങ്ങിന്റെ മിനുട്സ് പ്രകാരം ഭൂരിപക്ഷം അംഗങ്ങളും ‘വളരെ പെട്ടെന്ന്’ തന്നെ ഫെഡ് റിസർവിന്റെ നിരക്കുയർത്തലിന്റെ തോത് കുറയ്ക്കണമെന്ന് അഭിപ്രായപ്പെട്ടത് ഇന്നലെ അമേരിക്കൻ വിപണിക്ക് മികച്ച ക്ളോസിങ് നൽകി. ഡിസംബറിൽ 50 ബേസിസ് പോയിന്റുകളും ജനുവരിയിൽ 25 ബേസിസ് പോയിന്റുകളുമായിരിക്കും ഫെഡ് നിരക്കുയർത്തലെന്നും, ശേഷം ഫെഡ് നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്നും വിപണി കണക്ക് കൂട്ടൂന്നു. അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ച ശോഷണത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് ഫെഡ് കണക്കിലെടുക്കുന്നതും വിപണിക്ക് പ്രതീക്ഷയാണ്. അമേരിക്കയുടെ ജോബ് ഡേറ്റയും, പിഎംഐ ഡേറ്റയും മോശമായപ്പോൾ യൂറോപ്യൻ പിഎംഐ ഡേറ്റകൾ ഒക്ടോബറിൽ മുന്നേറ്റം നേടി.
അമേരിക്കൻ വിപണി താങ്ക്സ് ഗിവിങ് അവധി ആഘോഷിക്കുന്ന ഇന്ന് ഇസിബി അംഗങ്ങളുടെ പ്രസ്താവനകൾ വിപണിയെ സാധീനിച്ചേക്കാം. ഇന്നലെ വീണ അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ ഇന്ന് വിപണിക്ക് വളരെ നിർണായകമാണ്.
നിഫ്റ്റി
ഇന്നത്തെ രാജ്യാന്തര വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഒരു ഫ്ലാറ്റ് ക്ലോസിങ് നടത്തി. മെറ്റൽ സെക്ടറിനൊപ്പം ഐടി സെക്ടറും നേരിയ നഷ്ടം കുറിച്ച ഇന്നലെയും പൊതു മേഖല ബാങ്കുകൾ മികച്ച നേട്ടം കുറിച്ചു. നാസ്ഡാകിന്റെ മുന്നേറ്റം ഇന്ന് ഇന്ത്യൻ ഐടി സെക്ടറിന് പ്രതീക്ഷയാണ്.
ഇന്നലെ 23 പോയിന്റ് നേട്ടത്തിൽ 18267 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 18230 പോയിന്റിലും 18180 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18330 പോയിന്റ് പിന്നിട്ടാൽ 18380 പോയിന്റിലും 18480 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
ഇന്നലെയും 272 പോയിന്റുകൾ മുന്നേറി 42729 എന്ന പുതിയ റെക്കോർഡ് ഉയരം സ്വന്തമാക്കിയ ബാങ്ക് നിഫ്റ്റി 42550 പോയിന്റിലും 42400 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 42880 പോയിന്റിലും 43030 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ക്രൂഡ് ഓയിൽ
ജി7 രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് ലഭിക്കാവുന്ന പരമാവധി വില 65-70 ഡോളറായി നിശ്ചയിച്ചത് ഇന്നലെ ക്രൂഡിന് 4% വീഴ്ച നൽകി. ജി7 രാജ്യങ്ങളുടെ ‘ഉദാരത’ റഷ്യൻ എണ്ണയുടെ നിരോധനം നീങ്ങുന്നതിന്റെ ലക്ഷണമായും വിപണി കാണുന്നു. അമേരിക്കൻ എണ്ണക്കമ്പനിയായ ഷെവറോണിന് വെനിസ്വേലയിൽ എണ്ണ ഉല്പാദനത്തിനും കയറ്റുമതിക്കും ഈയാഴ്ച തന്നെ അനുമതി ലഭ്യമാകുമെന്ന വാർത്തയും ക്രൂഡിന് ക്ഷീണമായേക്കാം.
സ്വർണം
ഫെഡ് നിരക്കുയർത്തലിന്റെ തോത് കുറയ്ക്കുമെന്ന ഫെഡ് മിനുട്സിലെ സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് വീഴ്ച നൽകിയത് സ്വർണ വില 1750 ഡോളർ കടത്തി. ബോണ്ട് യീൽഡ് ഇനിയും കുറഞ്ഞേക്കാമെന്നത് സ്വർണത്തിന് പ്രതീക്ഷയാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക