മൂന്നു വർഷം, ശരാശരി 30 ശതമാനത്തിലേറെ റിട്ടേണ്‍; പണം കൊയ്യാനൊരു ‘മ്യൂച്വൽ’ വഴി
2021 മ്യൂച്വല്‍ ഫണ്ടിന് തരക്കേടില്ലാത്ത വർഷമായിരുന്നു. കുറെ പേർ വീട്ടിലിരുന്നു ജോലി ചെയ്തതും ഡിജിറ്റലൈസേഷന്‍റെ വേഗതയുമെല്ലാം ഇണങ്ങി ചേർന്നപ്പോള്‍ താരതമ്യേന റിസ്ക് ഫ്രീ ആണെന്ന് കരുതപ്പെടുന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായം നേട്ടം കൊയ്തു. എന്നാല്‍, ആ വേഗത 2022ൽ നിലനിർത്താനായില്ല. റഷ്യ – യുക്രെയ്ന്‍
2021 മ്യൂച്വല്‍ ഫണ്ടിന് തരക്കേടില്ലാത്ത വർഷമായിരുന്നു. കുറെ പേർ വീട്ടിലിരുന്നു ജോലി ചെയ്തതും ഡിജിറ്റലൈസേഷന്‍റെ വേഗതയുമെല്ലാം ഇണങ്ങി ചേർന്നപ്പോള്‍ താരതമ്യേന റിസ്ക് ഫ്രീ ആണെന്ന് കരുതപ്പെടുന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായം നേട്ടം കൊയ്തു. എന്നാല്‍, ആ വേഗത 2022ൽ നിലനിർത്താനായില്ല. റഷ്യ – യുക്രെയ്ന്‍
2021 മ്യൂച്വല്‍ ഫണ്ടിന് തരക്കേടില്ലാത്ത വർഷമായിരുന്നു. കുറെ പേർ വീട്ടിലിരുന്നു ജോലി ചെയ്തതും ഡിജിറ്റലൈസേഷന്‍റെ വേഗതയുമെല്ലാം ഇണങ്ങി ചേർന്നപ്പോള്‍ താരതമ്യേന റിസ്ക് ഫ്രീ ആണെന്ന് കരുതപ്പെടുന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായം നേട്ടം കൊയ്തു. എന്നാല്‍, ആ വേഗത 2022ൽ നിലനിർത്താനായില്ല. റഷ്യ – യുക്രെയ്ന്‍
2021 മ്യൂച്വല്‍ ഫണ്ടിന് തരക്കേടില്ലാത്ത വർഷമായിരുന്നു. കുറെ പേർ വീട്ടിലിരുന്നു ജോലി ചെയ്തതും ഡിജിറ്റലൈസേഷന്‍റെ വേഗതയുമെല്ലാം ഇണങ്ങി ചേർന്നപ്പോള്‍ താരതമ്യേന റിസ്ക് ഫ്രീ ആണെന്ന് കരുതപ്പെടുന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായം നേട്ടം കൊയ്തു. എന്നാല്‍, ആ വേഗത 2022ൽ നിലനിർത്താനായില്ല. റഷ്യ – യുക്രെയ്ന്‍ പ്രശ്നം, വിലക്കയറ്റം തുടങ്ങിയവ വിപണിയെയും വ്യക്തിഗത സമ്പാദ്യത്തേയും ബാധിച്ചുവെന്ന് കാണാം.
പക്ഷേ, 2023 രണ്ടാം പകുതിയോടെ മൊത്തം ഓഹരിവിപണി ടോപ് ഗിയറിലേക്ക് മാറുന്ന സാഹചര്യം വന്നാല്‍ വീണ്ടും കളി മാറും. ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ പറ്റാത്തവർക്കായി വിവിധ കമ്പനികള്‍ തങ്ങളുടെ വിദഗ്ധ ടീമിനെക്കൊണ്ട് ഓഹരികള്‍ തിരഞ്ഞെടുത്ത് അത് ആ ഫണ്ടിന്‍റെ യൂണിറ്റുകളായി ഉപയോക്താവിന് നല്‍കുന്നതാണ് മ്യൂച്വല്‍ ഫണ്ട്.
നിക്ഷേപം മാസം തോറും
രാജ്യപുരോഗതിയില്‍ ഓരോ കുടുംബത്തിനുമുള്ള നിക്ഷേപ മുന്നേറ്റം വളരെ നിർണായകമാണ്. അവിടെയാണ് മ്യൂച്വല്‍ ഫണ്ടിന്‍റെയും ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന എസ്.ഐ.പി (സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാന്‍) യുടെയും പ്രസക്തി. ഓരോ പൗരനും മികച്ച ഫണ്ടുകളില്‍ ഇന്ന് മാസം തോറും കേവലം 1000 രൂപ മുതല്‍ (100 രൂപയ്ക്കുമുള്ളതുണ്ട്) ആരംഭിക്കുന്ന എസ്.ഐ.പി ഇട്ട് ദീർഘകാലത്തേക്ക് നിക്ഷേപം നടത്തേണ്ടതാണ്. ഇന്ത്യന്‍ കുടുംബങ്ങളുടെ മസ്റ്റ് കാറ്റഗറിയിലേക്ക് പക്ഷേ, പല കാരണങ്ങള്‍ കൊണ്ടും മ്യൂച്വല്‍ ഫണ്ട് കയറുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അമേരിക്ക ഉള്‍പ്പെടുന്ന മുന്‍നിര രാജ്യങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് വ്യാപനം വളരെ കൂടുതലാണ്.
2021ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ പുതിയ നികുതി നയം വന്നതോടെ സുതാര്യത കൂടി. ഗ്രാമീണമേഖലയുള്‍പ്പെടെ, കൂടുതല്‍ പേർക്ക് എളുപ്പത്തില്‍ കടന്നു വരാനായി ഏജന്‍റുമാരുടെ ശൃംഖല പല കമ്പനികളും നിർമിച്ചു. ഈ മേഖലയിലെ പ്രുഡന്‍റ് എന്ന കമ്പനി ഓഹരിവിപണിയില്‍ കഴിഞ്ഞ വർഷം ലിസ്റ്റ് ചെയ്യുകയും ചെയ്തു. ചുരുക്കത്തില്‍ പ്ളാറ്റ്ഫോം പണിതു കഴിഞ്ഞു. ഇനി മടിച്ചു നില്‍ക്കാതെ ഗ്രാമ, നഗരഭേദമില്ലാതെ ആളുകള്‍ വന്നാല്‍ മാത്രം മതി. ലംപ്സം ആയി ഒരുമിച്ച് പണമിടുന്നതിനേക്കാള്‍ സ്ഥിരമായി ദീർഘകാലത്തേക്ക് ഒരു നിശ്ചിത സംഖ്യ ഇട്ടുപോവുന്നത് വളരെ ഗുണപ്രദമാവുമെന്ന സന്ദേശം പകരുന്ന പരസ്യങ്ങളും നമുക്ക് കാണാനാവും. നഷ്ടസാധ്യത തീരെ കുറവാണ് എന്നത് ഓരോരുത്തരും മനസിലുറപ്പിക്കേണ്ടതുണ്ട്.
പതിനാലു കോടി നിക്ഷേപകർ മാത്രം
2023 കഴിയുമ്പോഴേക്കും 44 ലക്ഷം കോടിയുടെ അസറ്റ് അണ്ടർ മാനേജ്മെന്‍റ് (AUM) മ്യുച്വല്‍ ഫണ്ടുകളിലെല്ലാം കൂടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
നിലവില്‍ പതിനാലു കോടി ആളുകള്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടിലുള്ളൂ. മാർക്കറ്റ് ഉയരുന്നതിനനുസരിച്ച് ഇതിലേക്ക് പുതിയ ഉപയോക്താക്കള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫണ്ട് കമ്പനികളുടെ എണ്ണം 44 ആയി ഉയർന്നതും അവബോധത്തിലെ മുന്നേറ്റവും വഴിയാണ് നിക്ഷേപകരുടെ എണ്ണം കൂടുക.
മൂന്നു വർഷത്തിനിടയില്‍ ശരാശരി 30 ശതമാനത്തിലേറെ റിട്ടേണ്‍ തരുന്ന അതിഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഫണ്ടുകള്‍ ഇവിടെയുണ്ട്. തീർച്ചയായും ഗൂഗ്ള്‍ വഴി ഏതൊരു വ്യക്തിക്കും മികച്ച നേട്ടം തരുന്ന മ്യൂച്വല്‍ ഫണ്ടുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുകയും അതില്‍ എസ്.ഐ.പി വഴി നിക്ഷേപിക്കാന്‍ സാധിക്കുകയും ചെയ്യും. അതുമല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഏജന്‍റുമാർ വഴിയോ ബ്രോക്കിങ് സ്ഥാപനങ്ങളിലെ സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റ് വഴിയോ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഈ വർഷം ഓരോ വ്യക്തിയും ചെറുതെങ്കിലും ഒരു എസ്.ഐ.പി തുടങ്ങിവയ്ക്കുക. പല തുള്ളി പെരുവെള്ളം.
English Summary : Mutual Fund Investment 2023