ബോസ്റ്റിക്കും രാജീവ് ജെയിനും ആഗോള, ഇന്ത്യൻ വിപണികളുടെ രക്ഷകരാകുമോ?
കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ ക്രമപ്പെട്ട ഇന്ത്യൻ വിപണി അവസാന ദിവസങ്ങളിലെ മുന്നേറ്റത്തിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലവും, 40000 പോയിന്റിൽ പിന്തുണ നേടി തിരിച്ചു വന്ന ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റവും, അമേരിക്കൻ ഫണ്ടിന്റെ നിർണായക നിക്ഷേപത്തിൽ
കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ ക്രമപ്പെട്ട ഇന്ത്യൻ വിപണി അവസാന ദിവസങ്ങളിലെ മുന്നേറ്റത്തിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലവും, 40000 പോയിന്റിൽ പിന്തുണ നേടി തിരിച്ചു വന്ന ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റവും, അമേരിക്കൻ ഫണ്ടിന്റെ നിർണായക നിക്ഷേപത്തിൽ
കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ ക്രമപ്പെട്ട ഇന്ത്യൻ വിപണി അവസാന ദിവസങ്ങളിലെ മുന്നേറ്റത്തിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലവും, 40000 പോയിന്റിൽ പിന്തുണ നേടി തിരിച്ചു വന്ന ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റവും, അമേരിക്കൻ ഫണ്ടിന്റെ നിർണായക നിക്ഷേപത്തിൽ
കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ ക്രമപ്പെട്ട ഇന്ത്യൻ വിപണി അവസാന ദിവസങ്ങളിലെ മുന്നേറ്റത്തിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലവും, 40000 പോയിന്റിൽ പിന്തുണ നേടി തിരിച്ചു വന്ന ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റവും, അമേരിക്കൻ ഫണ്ടിന്റെ നിർണായക നിക്ഷേപത്തിൽ തിരിച്ചു കയറിയ അദാനി ഓഹരികളുടെ മുന്നേറ്റവും രാജ്യാന്തര വിപണി പിന്തുണക്കൊപ്പം ഇന്ത്യൻ വിപണിയെ തിരിച്ചു വരവിന് സഹായിച്ചു. പൊതു മേഖല ബാങ്കിങ് സെക്ടർ കഴിഞ്ഞ വാരം 10% മുന്നേറിയപ്പോൾ ബാങ്ക് നിഫ്റ്റി 3.4% മുന്നേറ്റം കുറിച്ചതും, റിയാലിറ്റി സെക്ടറിന്റെ 8%വും, മെറ്റൽ സെക്ടറിന്റെ 4% മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി. എന്നാൽ വരും ആഴ്ചകളിലും ഈ നേട്ടം നിലനിർത്താനാകുമോ? വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.
ഡിസംബറിലും, ജനുവരിയിലും നഷ്ടം കുറിച്ച ഇന്ത്യൻ വിപണി ഫെബുവരിയിലും നഷ്ടം കുറിച്ചു. അദാനി ഓഹരികളുടെ വീഴ്ചയും, അദാനി പേടിയിൽ ബാങ്കിങ് സെക്ടറിൽ വില്പന സമ്മർദ്ദം വന്നതും, അമേരിക്കൻ വില്പന സമ്മർദ്ദത്തിൽ ഐടി സെക്ടർ വീണതുമാണ് ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിക്ക് വിനയായത്.
ചൊവ്വാഴ്ച ഹോളി അവധി ആഘോഷിക്കുന്ന ഇന്ത്യൻ വിപണിക്ക് വെള്ളിയാഴ്ച പുറത്ത് വരുന്ന വ്യവസായികോല്പാദന കണക്കുകളും അടുത്ത ആഴ്ച പ്രധാനമാണ്.
അമേരിക്കൻ വിപണിയെ രക്ഷിച്ച് ബോസ്റ്റിക്
മികച്ച അമേരിക്കൻ ഡേറ്റകൾ ഫെഡ് നിരക്ക് വീണ്ടും ‘’ഉയർന്ന’’ തോതിൽ ഉയർത്താൻ കാരണമാകുമെന്ന ഭീതി മുൻ ആഴ്ചകളിലെന്ന പോലെ കഴിഞ്ഞ ആഴ്ചയിലും അമേരിക്കൻ വിപണിയിൽ വില്പന സമ്മർദ്ദം ഉയർത്തി. എന്നാൽ അടുത്ത ഫെഡ് യോഗത്തിലും 0.25% മാത്രം നിരക്കുയർത്തലിനായി നിലകൊള്ളുമെന്ന അറ്റ്‌ലാന്റ ഫെഡ് ഗവർണർ റാഫേൽ ബോസ്റ്റികിന്റെ പ്രസ്താവന അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ തിരിച്ചു വരവ് നൽകി.
ഫെബ്രുവരിയിലെ അമേരിക്കൻ മാനുഫാക്ച്ചറിങ് വിലക്കയറ്റത്തിൽ റെക്കോർഡ് മുന്നേറ്റം നടത്തിയ അമേരിക്കൻ ബോണ്ട് യീൽഡ് ബോസ്റ്റിക്കിന്റെ പ്രസ്താവനക്ക് ശേഷം തിരിച്ചിറങ്ങിയത് വെള്ളിയാഴ്ച നാസ്ഡാകിന് 2% മുന്നേറ്റം നൽകിയപ്പോൾ എസ്&പി 1.61% മുന്നേറി വീണ്ടും 40000 പോയിന്റിന് മുകളിലെത്തി. റാഫേൽ ബോസ്റ്റിക്കിന്റെ പ്രസ്താവനയുടെ പിന്തുണയിൽ യൂറോപ്യൻ, ഏഷ്യൻ വിപണികളും വെള്ളിയാഴ്ച മികച്ച മുന്നേറ്റം കുറിച്ചു. മികച്ച ചൈനീസ് പിഎംഐ ഡേറ്റകളും, ടോക്കിയോ പണപ്പെരുപ്പത്തിൽ കുറവ് റിപ്പോർട്ട് ചെയ്തതും ഏഷ്യൻ വിപണിക്ക് അനുകൂലമാണ്.
ജെറോം പവലിന്റെ വിശദീകരണങ്ങൾ
ചൊവ്വ, ബുധൻ ദിവസങ്ങളിലായി അമേരിക്കൻ ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിക്ക് മുൻപാകെ ഫെഡ് റിസർവിന്റെ നടപടികളുടെ ഫങ്ങളെക്കുറിച്ചും, ഭാവി നയപരിപാടികളെക്കുറിച്ചും വിശദീകരിക്കുന്നത് ലോക വിപണിക്ക് തന്നെ വളരെ പ്രധാനമാണ്. ഫെഡിന്റെ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള സൂചനകളും പവലിന്റെ വിശദീകരണങ്ങളിൽ വിപണി പ്രതീക്ഷിക്കുന്നു.
ലോക വിപണിയിൽ അടുത്ത ആഴ്ച പവലിന്റെ വിശദീകരണങ്ങൾക്ക് പിന്നാലെ ബുധനാഴ്ച വരുന്ന എഡിപി എംപ്ലോയ്‌മെന്റ് കണക്കുകളും, വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും, നോൺ ഫാം പേ റോൾ കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
നാളെ വരുന്ന യൂറോസോൺ റീറ്റെയ്ൽ വില്പന കണക്കുകളും, ബുധനാഴ്ച വരുന്ന യൂറോ സോൺ ജിഡിപി കണക്കുകളും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും. വെള്ളിയാഴ്ച വരുന്ന ബ്രിട്ടീഷ് ജിഡിപി കണക്കുകളും, ജർമൻ സിപിഐയും യൂറോപ്യൻ വിപണിക്കും നിർണായകമാണ്.
നാളെ പുറത്ത് വരുന്ന ഫെബ്രുവരിയിലെ കൊറിയൻ പണപ്പെരുപ്പ കണക്കുകളും, മറ്റന്നാൾ പുറത്ത് വരുന്ന കൊറിയൻ ജിഡിപി കണക്കുകളും ഏഷ്യൻ വിപണിയെ സ്വാധീനിച്ചേക്കാം. വ്യാഴാഴ്ച വരാനിരിക്കുന്ന ജാപ്പനീസ് ജിഡിപി കണക്കുകളും, ചൈനീസ് പണപ്പെരുപ്പക്കണക്കുകളും ഏഷ്യൻ വിപണിക്ക് നിർണായകമാണ്.
രാജീവ് ജെയിൻ എന്ന ‘രക്ഷകൻ’
കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും, രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങളുടെ വിശ്വാസം ആർജിക്കാനുമായി അദാനി ഗ്രൂപ് റോഡ് ഷോ നടത്തുന്നതിനിടയിൽ ജിക്യുജി പാർട്നേഴ്സിന്റെ അദാനി ഓഹരികളിലെ 15446 കോടി രൂപയുടെ ‘അതി പ്രധാന’ നിക്ഷേപം അദാനി ഓഹരികൾക്കും ഇന്ത്യൻ വിപണിക്കും ഊർജ്ജമായി. ഒരു ഗോൾഡ് മാൻ സാക്സ് ഫണ്ടും എസ്ബി അദാനി ഫാമിലി ട്രസ്റ്റിൽ നിന്നും അദാനി ഓഹരികൾ വാങ്ങി.
രാജീവ് ജെയിൻ നേതൃത്വം നൽകുന്ന അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ ലിസ്റ്റഡ് ഫണ്ട് അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ ഓഹരികളിലാണ് നിക്ഷേപം നടത്തിയതെങ്കിലും അദാനി ഈ സാമ്പത്തിക വർഷത്തിൽ സ്വന്തമാക്കിയ എൻഡിടിവിയും, എസിസിയും, അംബുജ സിമെന്റുമടക്കമുള്ള ഓഹരികളും ഇന്നലെ നിർണായക മുന്നേറ്റം സ്വന്തമാക്കി. കഴിഞ്ഞ നാല് സെഷനുകളിലായി അദാനി ഗ്രൂപ് ഓഹരികൾ 1.73 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം തിരിച്ചു പിടിച്ചു.
ഓഹരികളും സെക്ടറുകളും
ഫെബ്രുവരിയിലെ ഇന്ത്യയുടെ സർവീസ് പിഎംഐ ഡേറ്റ 59.4ലേക്ക് ഉയർന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ജനുവരിയിൽ 5.72 പോയിന്റിലെത്തിയ സർവീസ് പിഎംഐ 56.2 ലേക്കിറങ്ങുമെന്നായിരുന്നു വിപണി പ്രതീക്ഷ.
ഫെബ്രുവരിയിൽ 54.3 പ്രതീക്ഷിച്ച ഇന്ത്യൻ മാനുഫാക്ച്ചറിങ് പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് 55.3 ലേക്ക് ഉയർന്നത് ഇന്ത്യൻ വ്യാവസായിക മേഖലക്കും അനുകൂലമാണ്.
ഇന്ത്യൻ ഇൻഫ്രാസ്ട്രക്ച്ചർ മേഖല ജനുവരിയിൽ 7.8% വളർച്ച സ്വന്തമാക്കി. ഡിസംബറിൽ 7% ആയിരുന്നു ഇന്ത്യൻ നിർമാണ മേഖലയുടെ വളർച്ച.
എസ്ബി അദാനി ഫാമിലി ട്രസ്റ്റ് 21000 കോടി രൂപയുടെ ഓഹരി വില്പന നടത്തിയതിനെ തുടർന്ന് അദാനി കമ്പനികൾക്ക് നൽകിയിരുന്ന വലിയ വായ്പകളുടെ പേരിൽ വില്പന സമ്മർദ്ദം നേരിട്ടിരുന്ന ഇന്ത്യൻ പൊതുമേഖല ബാങ്കുകളും ഇന്നലെ വലിയ മുന്നേറ്റം കരസ്ഥമാക്കി. 40000 പോയിന്റിൽ ശക്തമായ പിന്തുണ ഉറപ്പിച്ച ബാങ്ക് നിഫ്റ്റി മുന്നേറ്റ പ്രതീക്ഷയിലാണ്.
∙നാസ്ഡാക് വെള്ളിയാഴ്ച 2% മുന്നേറ്റം നേടിയത് നാളെ ഇന്ത്യൻ ഐടി സെക്ടറിനും പ്രതീക്ഷയാണ്.
∙വെള്ളിയാഴ്ച 5% മുന്നേറ്റം കുറിച്ച എസ്ബിഐയുടെ അടുത്ത ലക്‌ഷ്യം 600 രൂപയാണ്.
∙പൊതുമേഖല, സ്വകാര്യ ബാങ്കിങ് സെക്ടറുകളിൽ അടുത്ത തിരുത്തലും നിക്ഷേപ അവസരമാണ്.
∙അദാനി ഓഹരികളിലും അടുത്ത തിരുത്തൽ ദീർഘകാല നിക്ഷേപ അവസരമായി പരിഗണിക്കാവുന്നതാണ്, അദാനി വിൽമർ, അദാനി എന്റർപ്രൈസ്, അംബുജ സിമന്റ്, എസിസി, എൻഡിടിവി ഓഹരികൾ നിലവിലെ വിലകളിൽ പരിഗണിക്കാം.
∙ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഇക്ര അദാനി പോർട്സ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ റേറ്റിങ് കുറച്ചത് ഓഹരികൾക്ക് ക്ഷീണമായേക്കാം. രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ ലഭ്യമാകുന്നതിൽ തടസം നേരിട്ടേക്കാമെന്നത് കണക്കിലെടുത്താണ് റേറ്റിങ് ഏജൻസി സ്റ്റേബിൾ വിഭാഗത്തിൽ നിന്നും നെഗറ്റീവിലേക്ക് അദാനി ഓഹരികളെ നീക്കിയത്.
∙രാജ്യത്തെ തുറമുഖ ശേഷിയുടെ 25%വും കയ്യാളുന്ന അദാനി പോർട്സിന്റെ അടുത്ത രാജ്യാന്തര ബോണ്ട് തിരിച്ചടവ് 2025ൽ മാത്രമാണ് വരാനിരിക്കുന്നതെന്നതും ഓഹരിക്കനുകൂലമാണ്.
∙അടുത്ത പൊതു തെരഞ്ഞെടുപ്പിന് ശേഷം ബിപിസിഎലിന്റെ സ്വകാര്യവൽക്കരണ നടപടികൾ പുനരാരംഭിക്കുമെന്ന വാർത്തകൾ ഓഹരിക്കനുകൂലമാണ്.
∙സംസ്ഥാനാന്തര ട്രാന്സിമിഷൻ സിസ്റ്റം നിര്‍മാണത്തിനായുള്ള രണ്ട് കോൺട്രാക്ടുകൾ ലഭ്യമായത് പവർ ഗ്രിഡിന് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
മുൻ ആഴ്ചയിൽ 80 ഡോളർ വരെ വീണ ബ്രെന്റ് ക്രൂഡ് ഓയിൽ ചൈനയുടെ മികച്ച പിഎംഐ ഡേറ്റയുടെയും, മികച്ച അമേരിക്കൻ സാമ്പത്തിക കണക്കുകളുടെയും പിൻബലത്തിൽ 86 ഡോളറിലേക്ക് മുന്നേറി. അടുത്ത ആഴ്ചകളിലെ പണപ്പെരുപ്പ-ജിഡിപി കണക്കുകളും, ഫെഡ് ചെയർമാന്റെ പ്രസംഗവും, അമേരിക്കൻ എണ്ണ ശേഖര കണക്കുകളും ക്രൂഡിന് നിർണായകമാണ്.
സ്വർണം
വ്യാഴാഴ്ച 4.091% വരെ മുന്നേറിയ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 3.95%ലേക്ക് വീണത് സ്വർണത്തിന് മുന്നേറ്റം നൽകി. 1862 ഡോളറിലേക്ക് കയറിയ രാജ്യാന്തര സ്വർണ വിലയുടെ അടുത്ത റെസിസ്റ്റൻസ് 1880 ഡോളറിലാണ്.
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
English Summary : Global Share Market this Week