സ്ത്രീകൾക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയില്ലേ? ആരാണവരെ തടയുന്നത് ?
കുടുംബങ്ങളിൽ പണം കൈകാര്യം ചെയ്യുന്ന സ്ത്രീകൾ, സമ്പാദിക്കുകയും, സൂക്ഷിക്കുകയും മാത്രമേ ചെയ്യുന്നുള്ളോ ? സ്ത്രീകൾക്ക് നിക്ഷേപിക്കാൻ അറിയില്ലേ? ബാങ്ക് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നത് നിക്ഷേപമല്ലെന്ന കാര്യം സ്ത്രീകൾ ബോധപൂർവം മറന്നു പോകാറുണ്ടോ? സ്ത്രീകളുടെ ഇടയിൽ നടത്തിയ ചില സാമ്പത്തിക സർവ്വേ

കുടുംബങ്ങളിൽ പണം കൈകാര്യം ചെയ്യുന്ന സ്ത്രീകൾ സമ്പാദിക്കുകയും സൂക്ഷിക്കുകയും മാത്രമേ ചെയ്യുന്നുള്ളോ? സ്ത്രീകൾക്ക് നിക്ഷേപിക്കാൻ അറിയില്ലേ? ബാങ്ക് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നത് നിക്ഷേപമല്ലെന്ന കാര്യം സ്ത്രീകൾ ബോധപൂർവം മറന്നു പോകാറുണ്ടോ? സ്ത്രീകളുടെ ഇടയിൽ നടത്തിയ ചില സാമ്പത്തിക സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് ഒന്നുകിൽ പണം കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുന്നില്ല. അല്ലെങ്കിൽ അവസരം ലഭിച്ചാൽ പോലും അത് വിനിയോഗിക്കുന്നില്ല. അല്ലെങ്കിൽ സ്ത്രീകൾ പണം നിക്ഷേപങ്ങളിലേക്ക് എത്തിക്കുന്നില്ല എന്നുള്ളതാണ്. അഭിപ്രായങ്ങളിലും, തീരുമാനങ്ങളിലും സമത്വം വേണമെന്ന് വാദിക്കുന്ന സ്ത്രീകൾ പോലും സാമ്പത്തിക കാര്യങ്ങളിലേക്ക് വരുമ്പോൾ ഒതുങ്ങി കൂടുന്നത് കാണാം. സാമ്പത്തിക സ്വാതന്ത്ര്യം കൂടി ഉണ്ടായാൽ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് എത്തുകയുള്ളൂ എന്ന കാര്യം സ്ത്രീകൾ ബോധപൂർവം മറക്കാറുണ്ടോ? ഇന്ത്യയിൽ കണക്കുകൾ നോക്കുമ്പോൾ തൊഴിൽ രംഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം തുലോം കുറവാണ്. അതും അവരെ കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നുണ്ടോ?
മ്യൂച്ചൽ ഫണ്ട് മേഖല
വീടുകളിലെ കണക്കുകൾ മാത്രമല്ല ഔപചാരിക സാമ്പത്തിക മേഖലകളിലും സ്ത്രീകൾ അധികമില്ല. മ്യൂച്ചൽ ഫണ്ട് മേഖലയിലെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിൽ വെറും 9 ശതമാനം മാത്രമേ സ്ത്രീ ഫണ്ട് മാനേജർമാരുള്ളു. സ്ത്രീകൾ കൈകാര്യം ചെയ്യുന്ന 82 ശതമാനം മ്യൂച്ചൽ ഫണ്ടുകൾ നല്ല ആദായം നല്കുന്നുണ്ടന്ന് കണക്കുകൾ കാണിക്കുമ്പോഴും സ്ത്രീകളുടെ സാന്നിധ്യം ഈ മേഖലയിൽ വളരെ കുറവാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ കൂടി വരുമ്പോഴും സ്ത്രീകൾ പണം കൈകാര്യം ചെയ്യുന്നതിൽ പുറകോട്ടാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എങ്ങനെ മറികടക്കാം?
∙സാമ്പത്തിക അറിവ് നേടുക
∙മനസ്സിലാക്കിയ കാര്യങ്ങൾ പതുക്കെ പ്രാവർത്തികമാക്കുക
∙പഴയ തലമുറയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ അല്ല ഇന്നുള്ളതെന്ന് തിരിച്ചറിയുക
∙വീട് പോലുള്ള കൂടുതൽ തുകക്കുള്ള മുടക്കുമുതൽ ആദ്യമേ തുടങ്ങാതെ ചെറിയ ലക്ഷ്യങ്ങൾ മുന്നിൽ കാണുക
∙അറിവും, പരിചയവും ആത്മവിശ്വാസവും നൽകും
∙ചെറിയ രീതിയിൽ തുടങ്ങി കൂടുതൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഉണ്ടാക്കുക
∙ആരും നിങ്ങളെ വളർത്താനില്ല, എപ്പോഴും സ്വയം വളരാനുള്ള ഊർജം സംഭരിക്കുക
∙പണം നേടുമ്പോഴും, കൈകാര്യം ചെയ്യുമ്പോഴും, നിക്ഷേപിച്ചു ആദായം വളർത്തുമ്പോഴുമുള്ള സന്തോഷം അനുഭവിച്ചറിയുക
ഇന്ന് സാമ്പത്തിക സാക്ഷരത നേടാൻ യുട്യൂബ് ചാനലുകൾ മുതൽ ആപ്പുകൾ വരെ വ്യത്യസ്ത മാർഗങ്ങൾ നിലവിലുണ്ട്. ചെയ്തു കാര്യങ്ങൾ നേടിയെടുക്കുന്നതാണ് ചെയ്യാതെ പേടിച്ചിരിക്കുന്നതിലും നല്ലത് എന്ന ബോധ്യം സ്ത്രീകൾ തങ്ങളിൽ തന്നെ വളർത്തിയെടുക്കണം. എനിക്ക് സമ്പാദിക്കണം, എനിക്ക് പണം കൈകാര്യം ചെയ്യണം എന്നൊരു പ്രതിജ്ഞ ഇന്ന് നമുക്ക് ഒരുമിച്ചെടുക്കാം. അമ്മമാരുടെ തീരുമാനങ്ങളും, ഊർജവും പെണ്മക്കൾക്കും വഴികാട്ടികളാകട്ടെ.
English Summary : Change Financial Habits of Women from Today