കണക്കും സയൻസും പഠിച്ചതു കൊണ്ടായോ? പത്ത് കാശുണ്ടാക്കാനും പഠിപ്പിക്കേണ്ടേ
സ്കൂളുകളിൽ കുട്ടികളെ കണക്കും സയന്‍സുമെല്ലാം പഠിപ്പിക്കാറുണ്ട്. പക്ഷേ, നിക്ഷേപപാഠങ്ങള്‍ പഠിപ്പിക്കാറേയില്ല. സാമ്പത്തിക സാക്ഷരതയുടെ കുറവാണ് നമ്മുടെ സമ്പാദ്യകാര്യങ്ങളിൽ വില്ലനാകുന്നത്. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കുന്നുണ്ട്. ഫിന്‍ടെക് കമ്പനികളും മറ്റും
സ്കൂളുകളിൽ കുട്ടികളെ കണക്കും സയന്‍സുമെല്ലാം പഠിപ്പിക്കാറുണ്ട്. പക്ഷേ, നിക്ഷേപപാഠങ്ങള്‍ പഠിപ്പിക്കാറേയില്ല. സാമ്പത്തിക സാക്ഷരതയുടെ കുറവാണ് നമ്മുടെ സമ്പാദ്യകാര്യങ്ങളിൽ വില്ലനാകുന്നത്. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കുന്നുണ്ട്. ഫിന്‍ടെക് കമ്പനികളും മറ്റും
സ്കൂളുകളിൽ കുട്ടികളെ കണക്കും സയന്‍സുമെല്ലാം പഠിപ്പിക്കാറുണ്ട്. പക്ഷേ, നിക്ഷേപപാഠങ്ങള്‍ പഠിപ്പിക്കാറേയില്ല. സാമ്പത്തിക സാക്ഷരതയുടെ കുറവാണ് നമ്മുടെ സമ്പാദ്യകാര്യങ്ങളിൽ വില്ലനാകുന്നത്. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കുന്നുണ്ട്. ഫിന്‍ടെക് കമ്പനികളും മറ്റും
സ്കൂളുകളിൽ കുട്ടികളെ കണക്കും സയന്‍സുമെല്ലാം പഠിപ്പിക്കാറുണ്ട്. പക്ഷേ, നിക്ഷേപപാഠങ്ങള്‍ പഠിപ്പിക്കാറേയില്ല. സാമ്പത്തിക സാക്ഷരതയുടെ കുറവാണ് നമ്മുടെ സമ്പാദ്യകാര്യങ്ങളിൽ വില്ലനാകുന്നത്.
സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കുന്നുണ്ട്. ഫിന്‍ടെക് കമ്പനികളും മറ്റും ഇന്ന് ഉപയോഗിക്കാൻ എളുപ്പമുള്ള വിവരങ്ങള്‍ അടങ്ങിയ ഉള്ളടക്കങ്ങളും നിക്ഷേപ ടൂളുകളും നൽകുന്നു.
നിക്ഷേപകര്‍ക്കു മുന്നിലുള്ള നിരവധി അവസരങ്ങളില്‍ നിന്ന് കൃത്യമായ നിക്ഷേപ തീരുമാനം എങ്ങനെ എടുക്കും? അനുയോജ്യമായത് എന്താണെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? സമ്പത്തു സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന് നോക്കാം
∙തുക ചെറുതാണെങ്കിലും നിക്ഷേപം ആരംഭിക്കുക
ചെറിയ തുകകളാണെങ്കിലും നിക്ഷേപം തുടങ്ങുകയും തുടരുകയും ചെയ്യുന്നത് ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് നിങ്ങള്‍ പ്രതിമാസം 5000 രൂപയുടെ എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതു നിങ്ങള്‍ക്ക് 25 വര്‍ഷത്തില്‍ 13 ശതമാനത്തിലേറെ ശരാശരി വാര്‍ഷിക വരുമാനം നല്‍കും. ഒരു കോടി രൂപയിലേറെ വളര്‍ത്തിയെടുക്കാം. ഇത് കോമ്പൗണ്ടിങിന്‍റെ ശക്തിയല്ലാതെ മറ്റൊന്നുമല്ല.
∙തീരെ നിക്ഷേപിക്കാതിരിക്കരുത്
പണം നിക്ഷേപിച്ചില്ലെങ്കില്‍ പണം നഷ്ടമാക്കുകയാണ്. പണപ്പെരുപ്പമെന്നത് വിലവർധന മാത്രമല്ല. പണത്തിന്‍റെ മൂല്യത്തിലെ ഇടിവു കൂടിയാണ്. നിങ്ങള്‍ നിക്ഷേപം നടത്തിയില്ലെങ്കില്‍ ഇന്നത്തെ ഒരു ലക്ഷം രൂപ എന്നതു കൊണ്ട് 25 വര്‍ഷങ്ങള്‍ക്കു ശേഷം 22,000 രൂപയുടെ സാധനങ്ങള്‍ മാത്രമേ വാങ്ങാനാവു. (ആറു ശതമാനം വാര്‍ഷിക പണപ്പെരുപ്പം എന്നു കണക്കാക്കിയാല്‍). പണപ്പെരുപ്പത്തെ മറികടക്കാനായി പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മേഖലകളില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് 6 ശതമാനമെന്ന പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന 13 ശതമാനം വളര്‍ച്ചയാണ് മുകളിലെ എസ്ഐപി നല്‍കിയത്.
∙സൂചികകളെ പിന്തുടരുക
വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങളെ പിന്തുടരാതിരിക്കുക. ഇതിനു പകരം ദീര്‍ഘകാല നേട്ടത്തിനായി അടിസ്ഥാന പ്രവണതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലെ 50 മുന്‍നിര കമ്പനികളുടെ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 50-ല്‍ നിക്ഷേപിക്കുക. വിപണിയിലേതിനു സമാനമായ നേട്ടം നല്‍കുന്ന നിക്ഷേപം വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗമാണ് ഇന്‍ഡെക്സ് ഫണ്ടുകള്‍ എന്ന പാസീവ് പദ്ധതികള്‍. ഈ പദ്ധതികളിലൂടെ കുറഞ്ഞ ചെലവില്‍ വൈവിധ്യവല്‍ക്കരണവും സാധ്യമാകും.
∙നഷ്ടസാധ്യതകളിലും ശ്രദ്ധിക്കുക
വരുമാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് പലരും നിക്ഷേപിക്കുക. എന്നാല്‍ നഷ്ട സാധ്യതകളും തുല്യ പ്രാധാന്യമുള്ളതാണ്. എങ്ങനെയാണ് നഷ്ടസാധ്യതകള്‍ കൈകാര്യം ചെയ്യുക. കുറഞ്ഞ നഷ്ടസാധ്യതയുള്ള ഉയര്‍ന്ന വരുമാനം നല്‍കുന്ന പദ്ധതി തെരഞ്ഞെടുക്കാനല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിക്ഷേപം ലളിതമാക്കുന്ന മുന്‍നിരയിലുള്ള ഫണ്ടുകളുടെ പട്ടിക അപ്സ്റ്റോക്സ് തയാറാക്കിയിട്ടുണ്ട്.
∙വൈവിധ്യവല്‍ക്കരണം
നഷ്ടസാധ്യതകള്‍ ഒഴിവാക്കുന്നതില്‍ പ്രധാനമാണ് വൈവിധ്യവല്‍ക്കരണം. പല നിക്ഷേപ വിഭാഗങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്തമായ രീതികളിലാണ് മുന്നോട്ടു പോകുക. അതുകൊണ്ട് ഒരൊറ്റ ഓഹരിയിലോ വിഭാഗത്തിലോ ആസ്തി വിഭാഗത്തിലോ നിക്ഷേപിക്കരുത്. നിങ്ങളുടെ പണം സ്ഥിര വരുമാന പദ്ധതികള്‍ പോലുള്ള ഡെറ്റ് വിഭാഗത്തിലും സര്‍ക്കാറിന്‍റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലുമെല്ലാം നിക്ഷേപിക്കണം. ഇത് വിപണി ചാഞ്ചാട്ടങ്ങളുടെ കാലത്ത് പരിരക്ഷയേകും.
∙എന്തിന് അധികം ചെലവഴിക്കണം?
ഡയറക്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതി വാങ്ങുക എന്നത് കമ്പനിയില്‍ നിന്നു സാധനങ്ങള്‍ നേരിട്ടു വാങ്ങുന്നതു പോലെയാണ്. ഇടനിലക്കാരന് പണം നല്‍കാതെ കുറഞ്ഞ ചെലവില്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയര്‍ന്ന ഫീസും കമ്മീഷനും ഉള്ളത് നിക്ഷേപകര്‍ക്ക് കുറഞ്ഞ അറ്റ വരുമാനത്തിനിടയാക്കും. അതുകൊണ്ട് നേരിട്ടുള്ള പദ്ധതികള്‍ ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന മൊത്തം നേട്ടത്തിനു സഹായകമാകും. ചെലവുകളും ഫീസുകളും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക.
നിക്ഷേപിക്കാതിരിക്കുന്നത് നഷ്ടമേ നൽകൂ. അതുകൊണ്ട് ഇപ്പോള്‍ തന്നെ നിക്ഷേപമാരംഭിച്ചാൽ ദീര്‍ഘകാല സമ്പത്ത് കെട്ടിപ്പടുക്കാം. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെന്നതും വരുന്ന 25 വര്‍ഷങ്ങളില്‍ അമേരിക്കന്‍ സമ്പദ്ഘടനയെ മറികടക്കും എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ദീര്‍ഘകാല കാഴ്ചപ്പാടോടെ ഇന്ത്യയുടെ വളര്‍ച്ചാ നീക്കങ്ങള്‍ക്കൊപ്പം നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് സമ്പത്ത് സൃഷ്ടിക്കല്‍ തുടങ്ങുക.
ലേഖകൻ അപ്സ്റ്റോക് സഹസ്ഥാപകനും സിഇഒ യുമാണ്
English Summary : Know the Importanec of Financial Literacy and Early Investing