ബാങ്ക് ഓഫ് ചൈനയേക്കാളും വലിയ ഇന്ത്യന്‍ ബാങ്ക്; ഇനി കളി 100 ബില്യണ്‍ ക്ലബ്ബില്‍
എച്ച്ഡിഎഫ്‌സി ബാങ്കെന്ന നിലയില്‍ പുതിയ ഓഹരി ലിസ്റ്റ് ചെയ്തതോടെ ആഗോള ബാങ്കിങ് രംഗത്ത് എഴുതപ്പെട്ടത് പുതുചരിത്രം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഇതോടെ അതിശ്രേഷ്ഠമായ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ബാങ്കായി മാറിയിരിക്കുകയാണ്

എച്ച്ഡിഎഫ്‌സി ബാങ്കെന്ന നിലയില്‍ ഇന്ന് പുതിയ ഓഹരി ലിസ്റ്റ് ചെയ്തതോടെ ആഗോള ബാങ്കിങ് രംഗത്ത് എഴുതപ്പെട്ടത് പുതുചരിത്രം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഇതോടെ അതിശ്രേഷ്ഠമായ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ബാങ്കായി മാറിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി. നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 151 ബില്യണ്‍ ഡോളറാണ്, അതായത് 12.38 ലക്ഷം കോടി രൂപ.
സുപ്രസിദ്ധ ആഗോള ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയേയും ബാങ്ക് ഓഫ് ചൈനയെയുമെല്ലാം മറികടന്നാണ് ലോകത്തെ മുന്‍നിര ഏഴ് ബാങ്കുകളിലൊന്നായി എച്ച്ഡിഎഫ്‌സി മാറിയിരിക്കുന്നത്. 438 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെപി മോര്‍ഗന്‍, 232 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബാങ്ക് ഓഫ് അമേരിക്ക, 224 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയുടെ ഐസിബിസി, 171 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന, 163 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വെല്‍സ് ഫാര്‍ഗോ, 160 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എച്ച്എസ്ബിസി തുടങ്ങിയവയാണ് ഇനി എച്ച്ഡിഎഫ്‌സിക്ക് മുന്നിലുള്ള ആഗോള ബാങ്കുകള്‍.
പുതിയ പട്ടികയില്‍ ഇടം നേടിയതോടെ നിക്ഷേപകര്‍ക്ക് എച്ച്ഡിഎഫ്‌സി ഓഹരികളില്‍ നിന്നുള്ള നേട്ടവും വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള പോര്‍ട്ട്‌ഫോളിയോ എന്ന നിലയില്‍ പരിഗണിക്കാന്‍ പാകത്തില്‍ എച്ച്ഡിഎഫ്‌സി വളര്‍ന്നുവെന്നത് മികച്ച സാധ്യതകളുള്ള ദീര്‍ഘകാല ഓഹരിയായി ബാങ്കിനെ നിലനിര്‍ത്തും.
40 ബില്യണ്‍ ഡോളര്‍ ലയനം
നേരത്തെ എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിങ്ങനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത രണ്ട് കമ്പനികളായിരുന്നു ഗ്രൂപ്പിനുണ്ടായിരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് എച്ച്ഡിഎഫ്‌സിയെ ഏറ്റെടുത്ത 40 ബില്യണ്‍ ഡോളറിന്റെ റിവേഴ്‌സ് മെര്‍ജറാണ് നടന്നത്. ലയനപ്രക്രിയ ജൂലൈ ഒന്നിന് പൂര്‍ത്തിയായെങ്കിലും ലയിച്ച ശേഷമുള്ള കമ്പനിയെന്ന നിലയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി വ്യാപാരം തുടങ്ങിയത് തിങ്കളാഴ്ചയാണ്. (ജൂലൈ 17). ജൂലൈ 13നാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ഓഹരി വിപണിയിലെ വ്യാപാരത്തിന് പരിസമാപ്തി കുറിച്ചത്.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വമ്പൻ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 18.6 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും 12.9 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ടാറ്റ ഗ്രൂപ്പിന്റെ ടിസിഎസുമാണ് എച്ച്ഡിഎഫ്‌സിക്ക് മുന്നിലുള്ളത്.
English Summary : HDFC Bank Now World's Sixth Biggest Bank