രാജ്യാന്തര സമ്മർദ്ദങ്ങളും, ഫലപ്രഖ്യാപനന്തര ലാഭമെടുക്കലുകളും, വിദേശ ഫണ്ടുകളുടെ വില്പനയും സ്വാധീനം ചെലുത്തിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. റിലയൻസും, ടെക്ക് മഹീന്ദ്രയുമടക്കമുള്ള റിസൾട്ടുകൾ നിരാശപ്പെടുത്തിയതും, വ്യാഴാഴ്ച 4000 കോടി രൂപക്കടുത്ത് വില്പന നടത്തിയ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും

രാജ്യാന്തര സമ്മർദ്ദങ്ങളും, ഫലപ്രഖ്യാപനന്തര ലാഭമെടുക്കലുകളും, വിദേശ ഫണ്ടുകളുടെ വില്പനയും സ്വാധീനം ചെലുത്തിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. റിലയൻസും, ടെക്ക് മഹീന്ദ്രയുമടക്കമുള്ള റിസൾട്ടുകൾ നിരാശപ്പെടുത്തിയതും, വ്യാഴാഴ്ച 4000 കോടി രൂപക്കടുത്ത് വില്പന നടത്തിയ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര സമ്മർദ്ദങ്ങളും, ഫലപ്രഖ്യാപനന്തര ലാഭമെടുക്കലുകളും, വിദേശ ഫണ്ടുകളുടെ വില്പനയും സ്വാധീനം ചെലുത്തിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. റിലയൻസും, ടെക്ക് മഹീന്ദ്രയുമടക്കമുള്ള റിസൾട്ടുകൾ നിരാശപ്പെടുത്തിയതും, വ്യാഴാഴ്ച 4000 കോടി രൂപക്കടുത്ത് വില്പന നടത്തിയ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര സമ്മർദ്ദങ്ങളും, ഫലപ്രഖ്യാപനാനന്തര ലാഭമെടുക്കലുകളും, വിദേശ ഫണ്ടുകളുടെ വില്‍പ്പനയും സ്വാധീനം ചെലുത്തിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. റിലയൻസും, ടെക്ക് മഹീന്ദ്രയുമടക്കമുള്ള റിസൾട്ടുകൾ നിരാശപ്പെടുത്തിയതും, വ്യാഴാഴ്ച 4000 കോടി രൂപയ്ക്കടുത്ത് വില്പന നടത്തിയ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും വില്പന തുടർന്നതും ഇന്ത്യൻ വിപണിയുടെ തിരുത്തലിന് ആക്കം കൂട്ടി. ബാങ്കിങ്, ഐടി, എഫ്എംസിജി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 1.3% വീതം വീണപ്പോൾ ഫാർമ, റിയൽറ്റി സെക്ടറുകൾ 5%വും, മെറ്റൽ, എനർജി, ഇൻഫ്രാ സെക്ടറുകൾ 2% ൽ കൂടുതലും മുന്നേറിയതും ഇന്ത്യൻ വിപണിയെ കൂടുതൽ തിരുത്തലിൽ നിന്നും രക്ഷിച്ചു. . 

മുൻ വ്യാഴാഴ്‌ച 20,000 പോയിന്റ് കടക്കാനാകാതെ തിരിച്ചിറങ്ങിയ നിഫ്റ്റി വെള്ളിയാഴ്ച 19563 പോയിന്റ് വരെ വീണ ശേഷം 19646 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വീഴ്‌ച്ചക്കൊടുവിൽ തിരികെ കയറി നഷ്ടം 14 പോയിന്റ് മാത്രമായി കുറച്ച നിഫ്റ്റിക്ക് അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ മുന്നേറ്റം പ്രതീക്ഷയാണ്. 19550 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19460 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 19700 പോയിന്റ് പിന്നിട്ടാൽ 19800 പോയിന്റിലും 19880 പോയിന്റിലും വീണ്ടും റെസിസ്റ്റൻസുകളും പ്രതീക്ഷിക്കുന്നു.  

ADVERTISEMENT

കേന്ദ്ര ബാങ്ക് തീരുമാനങ്ങൾ 

അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് ബുധനാഴ്ച 25 ബേസിസ് പോയിന്റുകൾ ഉയർത്തി 5.50%ൽ എത്തിച്ചപ്പോൾ വ്യാഴാഴ്ച യൂറോപ്യൻ സെൻട്രൽ ബാങ്കും (ഇസിബി ) പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 4.25%ൽ എത്തിച്ചു. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് വീണ്ടും -0.10%ൽ തന്നെ തുടരാനും തീരുമാനിച്ചു. സെപ്തംബർ മാസത്തിലെ അടുത്ത യോഗത്തിൽ ഫെഡ് റിസർവ് തീരുമാനങ്ങൾ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ സാമ്പത്തിക വിവരക്കണക്കുകളുടെ അടിസ്‌ഥാനത്തിലായിരിക്കുമെന്ന ഫെഡ് ചെയർമാന്റെ പ്രസ്താവനയും, ഫെഡ് റേറ്റ് മുൻ നിശ്ചയിച്ച 5.50%ൽ എത്തിക്കഴിഞ്ഞതും വിപണിക്ക് ആശ്വാസമാണ്. 

പ്രത്യാശയോടെ വിപണി  

അമേരിക്കയുടെ പണപ്പെരുപ്പം കുറഞ്ഞു വരുന്നതും, ഫെഡ് നിരക്കുയർത്തൽ അവസാന ഘട്ടത്തിലേക്ക് എത്തിയതും, ഉയർന്ന പലിശ നിരക്കിന്റെ സാന്നിധ്യത്തിലും അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം മികച്ച വളർച്ച നേടിയതും അമേരിക്കൻ വിപണിയിൽ വീണ്ടും ആവേശം തിരികെ കൊണ്ട് വന്നു. ക്രമപ്പെട്ട പിസിഇ ഡേറ്റയുടെ കൂടി ആനുകൂല്യത്തിൽ വെള്ളിയാഴ്ച നാസ്ഡാക് രണ്ട് ശതമാനത്തോളം മുന്നറിയപ്പോൾ ഡൗ ജോൺസ് വീണ്ടും പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി.

ADVERTISEMENT

ആദ്യ പാദത്തിൽ 2% വളർച്ച കുറിച്ച അമേരിക്കയുടെ ജിഡിപി 1.8% വളർച്ച പ്രതീക്ഷിച്ചിടത്ത് കഴിഞ്ഞ പാദത്തിൽ 2.4% വളർച്ച നേടി. ഫ്രഞ്ച് ജിഡിപി കഴിഞ്ഞ പാദത്തിൽ അര ശതമാനം വളർച്ച കുറിച്ചപ്പോൾ ജർമൻ ജിഡിപി രണ്ടാം പാദത്തിലും വളർച്ച ശോഷണം തുടർന്നു. ചൈനീസ് ഉത്തേജന പരിപാടിയുടെ അടുത്ത ഘട്ടവും, അമേരിക്കൻ ഫെഡ് റിസർവ് നയമാറ്റം നടത്തുമ്പോൾ മറ്റ് കേന്ദ്രബാങ്കുകളും അതെ രീതി പിന്തുടരാനുള്ള സാധ്യതയും ലോക വിപണിക്ക് വരും നാളുകളിൽ അനുകൂലമാണ്. 

രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച 

∙ചൊവ്വാഴ്ച വരുന്ന വിവിധ രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ ഓഹരി വിപണിയെ സ്വാധീനിക്കും. ചൈന, ഇന്ത്യ, ഫ്രാൻസ് ജർമനി, യൂറോ സോൺ, അമേരിക്ക മുതലായ രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളാണ് വരുന്നത്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടക്കം സർവീസസ് പിഎംഐ ഡേറ്റകളും വരും. 

∙ബുധനാഴ്ച വരുന്ന എഡിപി എംപ്ലോയ്‌മെന്റ് കണക്കുകളും, വ്യാഴാഴ്ച വരുന്ന ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന നോൺഫാം എംപ്ലോയ്‌മെന്റ് ഡേറ്റയും അമേരിക്കൻ വിപണിക്കും പ്രധാനമാണ്. 

ADVERTISEMENT

∙നാളെ വരുന്ന യൂറോ സോൺ ജിഡിപി കണക്കുകളും, ജർമൻ റീറ്റെയ്ൽ വില്പന കണക്കുകളും യൂറോപ്യൻ വിപണിയെ തിങ്കളാഴ്ച സ്വാധീനിച്ചേക്കാം.  

∙തിങ്കളാഴ്ച വരുന്ന ജാപ്പനീസ് റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും, ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, ചൊവ്വാഴ്ചത്തെ കോആക്സിൻ പിഎംഐ ഡാറ്റയും  ഏഷ്യൻ വിപണിക്കും പ്രധാനമാണ്. 

∙നാളെ ഇന്ത്യയുടെ ധനക്കമ്മികണക്കുകളൂം ആർബിഐയുടെ പണനയ സൂചനകളും, ഇൻഫ്രാ കണക്കുകളും പുറത്ത് വരുന്നു. ചൊവ്വാഴ്ചയാണ് ഇന്ത്യയുടേയും മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ പ്രഖ്യാപിക്കുന്നത്. 

ഓഹരികളും സെക്ടറുകളും 

∙മുൻ വർഷത്തിൽ നിന്നും വരുമാന-ലാഭ വളർച്ച സ്വന്തമാക്കിയ എൽ&ടിയും മുൻ പാദത്തിലെ കണക്കുകൾക്കൊപ്പമെത്തിയില്ല. എങ്കിലും 3000 രൂപക്ക് ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്. 10000 കോടി രൂപ മുടക്കി 3.33 കോടി ഓഹരികളാണ് കമ്പനി തിരികെ വാങ്ങുന്നത്. 

∙ആക്സിസ് ബാങ്ക് മുൻ പാദത്തിൽ നിന്നും, മുൻ വർഷത്തിൽ നിന്നും മികച്ച റിസൽറ്റാണ് ആക്സിസ് ബാങ്ക് രണ്ടാം പാദത്തിൽ നേടിയത്. ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കാം. ജെഫെറീസും, സിഎൽഎസ്എയും 1200 രൂപ ഓഹരിക്ക് വീണ്ടും ലക്‌ഷ്യം പ്രഖ്യാപിച്ചു.

∙ടാറ്റ മോട്ടോഴ്‌സ് തുടർച്ചയായ മൂന്നാമത്തെ പാദത്തിലും ലാഭം പ്രഖ്യാപിച്ചു. വരുമാനം മുൻ പാദത്തിനൊപ്പമെത്തിയെങ്കിലും മാർച്ചിൽ  5496 കോടി രൂപ അറ്റാദായം നേടിയ ടാറ്റ മോട്ടോഴ്സിന് ജൂണിലാവസാനിച്ച പാദത്തിൽ 3300 കോടി രൂപയുടെ അറ്റാദായം നേടാനെ കഴിഞ്ഞുള്ളു. മോർഗൻ സ്റാൻലിയും, ഗോൾഡ്മാൻ സാക്‌സും 710 രൂപ ലക്ഷ്യ വിലയിട്ടപ്പോൾ സിഎൽഎസ്എയുടെ ടാറ്റ മറ്റോഴ്സിന്റെ വില ലക്‌ഷ്യം 780 രൂപയാണ്. അടുത്ത തിരുത്തൽ ടാറ്റ മോട്ടോഴ്സിൽ അവസരമാണ്. 

∙ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോര്പറേഷന് വേണ്ടിയുള്ള ഇലക്ട്രിക് ടാറ്റ സ്റ്റാർ ബസിന്റെ മാതൃക പുറത്തിറക്കി. 921 ഇവി സ്റ്റാർ ബസുകളാണ് ബംഗളുരുവിൽ കമ്പനി ആദ്യ ഘട്ടത്തിൽ നൽകുക.  

∙ആർബിഎൽ ബാങ്കിന്റെ ഓഹരി വാങ്ങുന്ന പ്രഖ്യാപനത്തിന് പിന്നാലെ തിരുത്തൽ നേരിട്ട മഹിന്ദ്ര & മഹിന്ദ്ര അടുത്ത വെള്ളിയാഴ്ചയാണ് രണ്ടാം പാദ റിസൾട്ട് പ്രഖ്യാപിക്കുന്നത്.  

∙തുടർച്ചയായ സൂക്ഷ്മ പരിശോധനകളിലും, അനുമതി നിരാസത്തിലും മടുത്ത് ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി ഇന്ത്യൻ വിപണി പ്രവേശമെന്ന പദ്ധതി ഉപേക്ഷിക്കുന്നു എന്ന വാർത്ത  ഇന്ത്യൻ ഇലക്ട്രിക് കാർ നിർമാതാക്കൾക്ക് അനുകൂലമാണ്. 

∙ഓഗസ്റ്റ് ഒന്നിന് വരാനിരിക്കുന്ന ജൂലൈ മാസത്തിലെ വില്പനകണക്കുകൾ വാഹന ഓഹരികൾക്കും പ്രധാനമാണ്. ട്രാക്ടർ ഓഹരികൾ പ്രതീക്ഷയിലാണ്. 

∙ഓഗസ്റ്റ് ഒൻപതിന് റിസൾട്ട് പ്രഖ്യാപിക്കുന്ന ടാറ്റ പവർ ഓഹരിയിൽ വെള്ളിയാഴ്ച വാങ്ങൽ പ്രകടമായിരുന്നു. ബ്രേക്ക് ഔട്ട് നേടിയ ഓഹരിയിൽ അടുത്ത തിരുത്തൽ അവസരമാണ്. 

ആർവിഎൻഎല്ലിന്റെ 119 രൂപയുടെ ഓഫർ ഫോർ സെയിൽ (ഓഎഫ്എസ്) വിജയകരമായത് ഓഹരിക്കും അനുകൂലമാണ്. ആർവിഎൻഎൽ 1088 കോടി രൂപയുടെ പുതിയ ഓർഡറും കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കി. 

രണ്ടാം പാദത്തിലും മികച്ച വരുമാന ലാഭക്കണക്കുകൾ തുടരുന്നതും, ശക്തമായ ഓർഡർ ബുക്കും സോനാ കോംസ്‌ ഓഹരിക്ക് അനുകൂലമാണ്. ഇൻഡസ് ടവർ വീണ്ടും മികച്ച റിസൾട്ട് പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ 

ഗെയിൽ, പെട്രോനെറ്റ്, മാരുതി, ജെബിഎം ഓട്ടോ, ബോഷ്, അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, നോസിൽ, യൂപിഎൽ, നവീൻ ഫ്ലൂറിൻ, സുമിറ്റോമോ കെമിക്കൽ, കീ ഇൻഡസ്ട്രീസ്, ഒബ്‌റോയ് റിയൽറ്റി, എച്ച്ജി ഇൻഫ്രാ, ഐആർബി ഇൻഫ്രാ, അസാഹി ഇന്ത്യ, കാസ്ട്രോൾ, കൈയ്ൻസ്, ധനലക്ഷ്മി ബാങ്ക്, ഹെറിറ്റേജ് ഫുഡ്, എസ്ഡിബിഎൽ മുതലായ കമ്പനികൾ നാളെ റിസള്ട്ടുകൾ പ്രഖ്യാപിക്കുന്നു.  

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ഭാരത് ഡൈനാമിക്സ്, ടൈറ്റാൻ, ബ്രിട്ടാനിയ, അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി വിൽമർ, അംബുജ സിമന്റ്, ഡാബർ, ജിഎംഡിസി, ചോളമണ്ഡലം ഫിനാൻസ്, എഞ്ചിനിയേഴ്സ് ഇന്ത്യ, ഗോദ്‌റെജ്‌ പ്രോപ്പർടീസ്, ഇക്ര, ലുപിൻ, എംആർഎഫ്, കമ്മിൻസ്, എൽഐ സി ഹൗസിങ്, ദീപക് നൈട്രേറ്റ്, ജെകെ ടയർ മുതലായ കമ്പനികളും അടുത്താഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ 

ഉത്പാദനം കുറച്ചതിന്റെ കൂടി ആനുകൂല്യത്തിൽ തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയിലും മുന്നേറ്റം തുടർന്ന ക്രൂഡ് ഓയിൽ മികച്ച അമേരിക്കൻ ജിഡിപി കണക്കിന്റെയും, ചൈനീസ് ഉത്തേജന പരിപാടികളുടെയും കൂടി പിന്തുണയും പ്രതീക്ഷിക്കുന്നു. വീണ്ടും 84 ഡോളറിലേക്ക് തിരിച്ചെത്തിയ ബ്രെന്റ് ക്രൂഡ് ഓയിലിന് അടുത്ത ആഴ്ചയിലെ ഒപെക് യോഗവും നിർണായകമാണ്.

സ്വർണം 

ഫെഡ് നിരക്കുയർത്തൽ വീഴ്ത്തിയ സ്വർണ വില വീണ്ടും തിരിച്ച് കയറി 1958 പോയിന്റിൽ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ഡോളറിന്റെ തുടർചലനങ്ങൾ സ്വർണത്തിന് ഇനിയും നിർണായകമാണ്. അമേരിക്കൻ ബോണ്ട് യീൽഡ് 4%ൽ നിന്നും തിരിച്ചിറങ്ങി വെള്ളിയാഴ്ച 3.95%ൽ ക്ളോസ് ചെയ്തു.   

ഐപിഓ 

എസ്ബിഎഫ്സി ഫിനാൻസിന്റെ ഐപിഓ ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച് ഓഗസ്റ്റ് ഏഴിന് അവസാനിക്കുന്നു. ആയിരം കോടിയിലേറെ രൂപ ഐപിഒയിലൂടെ സമാഹരിക്കുന്ന കമ്പനിയുടെ ഐപിഒ വില 54-57  രൂപയാണ്.

ബയോഫാർമ കമ്പനിയായ കോൺകോർഡ് ബയോടെക്കിന്റെയും ഐപിഓ ഓഗസ്റ്റ് നാലിന് ആരംഭിച്ച് ഓഗസ്റ്റ് എട്ടിന് അവസാനിക്കുന്നു. ജുൻജുൻവാലയുടെ പിന്തുണയോടെ വരുന്ന കമ്പനി വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക