വാടകയ്ക്ക് കൊടുക്കുമ്പോൾ പ്രവാസികൾ നിർബന്ധമായും അറിയേണ്ടത്
വിദേശ ഇന്ത്യക്കാർ ഇന്ത്യയിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് അതു വാടകയ്ക്കു നൽകാറുണ്ട്. വലിയ വീടുകളായിരിക്കും. ഇടയ്ക്കിടക്ക് വന്നു വാടകക്കാരെ ശല്യപ്പെടുത്തില്ല. അതുകൊണ്ട്, പ്രവാസികളുടെ വീടുകൾ എടുക്കാൻ എല്ലാവർക്കും താൽപര്യവുമാണ്. എന്നാൽ, പ്രവാസിയായ നിങ്ങൾ വീട് അല്ലെങ്കിൽ കെട്ടിടം വാടകയ്ക്ക്

വിദേശ ഇന്ത്യക്കാർ ഇന്ത്യയിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് അതു വാടകയ്ക്കു നൽകാറുണ്ട്. വലിയ വീടുകളായിരിക്കും. ഇടയ്ക്കിടക്ക് വന്നു വാടകക്കാരെ ശല്യപ്പെടുത്തില്ല. അതുകൊണ്ട്, പ്രവാസികളുടെ വീടുകൾ എടുക്കാൻ എല്ലാവർക്കും താൽപര്യവുമാണ്. എന്നാൽ, പ്രവാസിയായ നിങ്ങൾ വീട് അല്ലെങ്കിൽ കെട്ടിടം വാടകയ്ക്ക് കൊടുക്കുമ്പോൾ പലതും ശ്രദ്ധിക്കണം. വാടകയിൽനിന്നു മുൻകൂർ നികുതി പിടിച്ച ശേഷമുള്ള തുകയേ വാടകയായി ഈടാക്കാവൂ. പിടിക്കുന്ന നികുതി മറ്റ് വിവരങ്ങളോടൊപ്പം കൃത്യമായി ആദായനികുതി വെബ്‌സൈറ്റിലെ ഇതിനായുള്ള ഫോമിൽ പൂരിപ്പിച്ചു സമർപ്പിക്കണം എന്നു വാടകക്കാരെ ചട്ടം കെട്ടണം. അവർ അതു ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
വാടകക്കാരൻ ചെയ്യേണ്ടത്
നിങ്ങൾക്കു വാടകപണം അടയ്ക്കുമ്പോൾ, വാടകക്കാരൻ ടിഡിഎസ് പിടിക്കുകയും അത് അടയ്ക്കുകയും ഫോം 15 സിഎ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കുകയും വേണം. വീട്ടുടമയായ പ്രവാസിക്ക് ഇന്ത്യയിൽനിന്നുള്ള മൊത്തം വരുമാനം ഇളവു പരിധിക്കു താഴെയാണെന്നു പ്രസ്താവിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അധിക നികുതിനിരക്ക് ബാധകമാണ്.
എൻഎസ്ഡിഎൽ വെബ്സൈറ്റ് വഴി വാടകക്കാരൻ ടാക്സ് അക്കൗണ്ട് നമ്പർ (TAN) എടുക്കണം. തുടർന്ന് എല്ലാ മാസവും നികുതി പിടിച്ച ശേഷമുള്ള ബാക്കി തുക ഭൂവുടമയ്ക്കു നൽകിയാൽ മതി. ഈ കലണ്ടർ മാസത്തിലെ വാടകയിൽ പിടിക്കുന്ന ടിഡിഎസ് അടുത്ത ഏഴാം തീയതിക്കകം അടയക്കണം. വാടകക്കാരൻ കൃത്യസമയത്ത് ഇത് അടച്ചില്ലെങ്കിൽ ആദായനികുതി വകുപ്പ് പ്രകാരം കുറ്റകരമാണ്.
വാടകയ്ക്ക് എടുക്കുന്നവർ അറിയാൻ
ഒരു വീട് വാടകയ്ക്കു നൽകുമ്പോൾ വീട്ടുടമസ്ഥൻ എൻആർഐ ആണെന്നും ചെയ്യേണ്ടതെല്ലാം ചെയ്യണമെന്നും വാടകക്കാരനെ അറിയിക്കണം. ടിഡിഎസ് കുറയ്ക്കാനും നികുതി നിയമം പാലിക്കാനും വാടകക്കാരൻ ബാധ്യസ്ഥനാണെന്ന് അവരോടു പറയണം. ഓരോ മാസവും വാടക അടക്കുന്നതിന്റെയും നികുതി അടച്ചതിന്റെയും രേഖകൾ സൂക്ഷിക്കാനും നിർദേശിക്കണം.
31.2 % ടിഡിഎസ്
പ്രവാസി ഭൂവുടമ തന്റെ ഇന്ത്യയിലെ മൊത്തം വരുമാനം നികുതിയിളവു പരിധിക്കു താഴെയാണെന്നു കണക്കാക്കുന്ന സർട്ടിഫിക്കറ്റ് (Lower Deduction Certificate) നൽകിയിരിക്കണം. ഇല്ലെങ്കിൽ വാടകയുടെ 31.2% ടിഡിഎസ് പിടിക്കാൻ വാടകക്കാരൻ നിർബന്ധിതനാകും.
English Summary: NRI's Should Know This Before Giving Buildings For Rent