ഹണ്ടർ എന്ന ബീയർ മിക്ക മലയാളിക്കും സുപരിചിതമായിരിക്കും. സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് എന്ന കമ്പനിയാണ് ഹണ്ടർ പുറത്തിറക്കുന്നത്. ഒരു വർഷം മുൻപ് സോം ഡിസ്റ്റിലറീസിന്റെ ഓഹരി വില 81 രൂപയോളമായിരുന്നു. അതായത് ഒരു ബീയറിന്റെ വില പോലും ഇല്ല. എന്നാൽ ഇപ്പോൾ ഓഹരി വില 300 രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹണ്ടർ എന്ന ബീയർ മിക്ക മലയാളിക്കും  സുപരിചിതമായിരിക്കും. സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് എന്ന കമ്പനിയാണ് ഹണ്ടർ പുറത്തിറക്കുന്നത്. ഒരു വർഷം മുൻപ് സോം ഡിസ്റ്റിലറീസിന്റെ ഓഹരി വില 81 രൂപയോളമായിരുന്നു. അതായത് ഒരു ബീയറിന്റെ വില പോലും ഇല്ല. എന്നാൽ ഇപ്പോൾ ഓഹരി വില 300 രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം കൊണ്ട് നാലിരട്ടി വളർച്ച. ഈ ഓണത്തിന് മദ്യക്കുപ്പി പൊട്ടിക്കാൻ ചെലവാക്കുന്ന തുകയുടെ ഒരു പങ്ക് നിങ്ങൾ ഇത്തരം മികച്ച ഓഹരികളിൽ നിക്ഷേപിച്ചാൽ നല്ല നേട്ടം കിട്ടും. ആരോഗ്യം മോശമാകാതിരിക്കുകയും ചെയ്യും.     

ഒറ്റ ദിവസം 100 കോടി രൂപ

ADVERTISEMENT

കഴിഞ്ഞ വർഷം ഓണം ആഴ്ചയിൽ കേരളത്തിൽ വിറ്റത് 624 കോടിയോളം രൂപയുടെ മദ്യമാണ്. ബെവ്കോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസത്തെ മദ്യവിൽപന 100 കോടി കടന്നതും കഴിഞ്ഞ ഓണക്കാലത്തു തന്നെ. ഇത്തവണ എത്ര കോടി രൂപയുടെ വിൽപന നേടുമെന്ന് കാത്തിരുന്നു കാണാം. 2022–23 സാമ്പത്തിക വർഷം കേരളത്തിൽ വിറ്റത് 18,500 കോടി രൂപയുടെ മദ്യമാണ്. അതിൽ 16,100 കോടി രൂപ സംസ്ഥാന സർക്കാരിനും 2,400 കോടി രൂപ മദ്യക്കമ്പനികൾക്കുമാണു ലഭിച്ചത്.

മദ്യ ഓഹരികൾ         

ADVERTISEMENT

സ്മിർണോഫ്, മാജിക് മൊമെന്റ്സ്, റോയൽ ചാലഞ്ച്, അരിസ്റ്റോക്രാറ്റ് എന്നീ പേരുകൾ കേൾക്കാത്ത മദ്യപാനികൾ ഉണ്ടാവില്ല. എന്നാൽ, ഇവ നിർമിച്ചു വിപണിയിലെത്തിക്കുന്ന കമ്പനികളെക്കുറിച്ച് അറിയാമോ?  അവയുടെ ഓഹരികൾ നൽകിയ നേട്ടം അറിയാമോ? ഇന്ത്യയിൽ മദ്യനിർമാണ രംഗത്തുള്ള 14ഓളം കമ്പനികൾ ഓഹരി വിപണയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അവയിൽ 10 പ്രധാന കമ്പനികളുടെ പേരും 2023 ജനുവരിക്കു ശേഷമുള്ള വിലവർധനയും ശ്രദ്ധിക്കുക. 

ADVERTISEMENT

കച്ചവടം പൊടിപൊടിക്കുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനെക്കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല. അതുവച്ചു നോക്കുമ്പോൾ മദ്യ കമ്പനികളുടെ ഓഹരികൾ മിക്കതും നല്ല നേട്ടം നൽകുന്നു. രാജ്യത്തെ മദ്യ ഉപഭോഗം 2021–26 കാലയളവിൽ 6.5% നിരക്കിൽ (CAGR) വർധിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

(മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. 2023 ജൂലൈ 21ലെ ഓഹരി വിലയെ അടിസ്ഥാനമാക്കിയുള്ളതാണ് ലേഖനം. ശ്രദ്ധിക്കുക, ഇതൊരു ഓഹരി നിർദ്ദേശമല്ല.) 

English Summary-Top Liquor-Stocks-In-India-To-Invest