ബാറ്റയും അഡിഡാസും ഒരുമിച്ചോടുമോ
നമുക്ക് സുപരിചിതമായ രണ്ടു പാദരക്ഷ ബ്രാന്‍റുകള്‍. ബാറ്റ ഇന്ത്യയും ജർമനിയില്‍ നിന്നുള്ള രാജ്യാന്തര സ്പോർട്സ് ബ്രാന്‍റായ അഡിഡാസും. രണ്ടും കൂടി വർക്കിംഗ് അറേഞ്ച്മെന്‍റെ പോലെ കൂട്ടുചേർന്ന് ഇന്ത്യന്‍ മാർക്കറ്റില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഈ വാർത്ത അവിടവിടെ

നമുക്ക് സുപരിചിതമായ രണ്ടു പാദരക്ഷ ബ്രാൻഡുകള്‍. ബാറ്റ ഇന്ത്യയും ജർമനിയില്‍ നിന്നുള്ള രാജ്യാന്തര സ്പോർട്സ് ബ്രാന്‍ഡായ അഡിഡാസും. രണ്ടും കൂടി വർക്കിങ് അറേഞ്ച്മെന്‍റ് പോലെ കൂട്ടുചേർന്ന് ഇന്ത്യന്‍ വിപണിയിൽ പുതിയൊരു തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
അറിയാം, ഓഹരി ബൈ–ബാക്ക് നിക്ഷേപർക്ക് ഗുണകരമോ?Read more...
ഈ വാർത്ത അവിടവിടെ പരന്നപ്പോഴേക്കും ബാറ്റ ഇന്ത്യയുടെ ഓഹരിവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചുകയറി. ഇന്നലെ ക്ളോസിങില്‍ പക്ഷേ 17 രൂപ കുറഞ്ഞ് 1709 രൂപയിലാണ് അവസാനിച്ചത്. എങ്കിലും, 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന മുന്നേറ്റമായ 5.3 ശതമാനം കഴിഞ്ഞ വ്യാഴാഴ്ച തന്നെ ബാറ്റ രേഖപ്പെടുത്തിയിരുന്നു.
പുതിയ കൂട്ടുകെട്ട്
ബാറ്റയുടെ സ്ട്രാറ്റജിക് പാർട്ട്ണറായി അഡിഡാസ് വരുന്നത് സംബന്ധിച്ച ചർച്ച അന്തിമഘട്ടത്തിലേക്ക് കടന്നുവെന്നാണ് കേള്‍ക്കുന്നത്. നെതർലണ്ടില്‍ നിന്നുള്ള ബാറ്റ ബിഎന്‍ എന്ന കമ്പനിയുടെ ഇന്ത്യന്‍ രൂപമാണ് ബാറ്റ ഇന്ത്യ. ഹഷ്പപ്പീസ്, ഷോള്‍ തുടങ്ങിയ ബ്രാൻഡുകളൊക്കെ ഇവർക്കുണ്ട്. രാജ്യത്ത് 700 സ്ഥലങ്ങളിലായി 2100 സ്റ്റോറുകളുമുണ്ട് ബാറ്റക്ക്. അതേസമയം ഷൂവും റെഡിമെയ്ഡ് അപ്പാരലും മാത്രമായി പ്രധാന നഗരങ്ങളില്‍ മാത്രം സ്റ്റോറുകളുമായി മുന്നോട്ട് പോവുകയാണ് അഡിഡാസ്. ഇവിടെയാണ് പുതിയ കൂട്ടുകെട്ടിന്‍റെ പ്രസക്തി.
ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താല്‍ രണ്ടുപേർക്കും നേട്ടമുണ്ടാവും. ബാറ്റയുടെ മുക്കിലും മൂലയിലുമുള്ള സ്റ്റോറുകളില്‍, പ്രത്യേകിച്ച് ചെലവുകളൊന്നുമില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചാല്‍ വലിയൊരു ജനവിഭാഗത്തിലേക്കുള്ള പ്രവേശനമെന്നതാണ് അഡിഡാസിന്‍റെ നേട്ടം. പാദരക്ഷാവിപണിയിലെ സ്കൂള്‍ഷൂ വിഭാഗത്തിലെ മുടിചൂടാമന്നന്മാരാണ് ബാറ്റ. സ്പോർട്സിന് രാജ്യത്ത് സമീപകാലങ്ങളില്‍ കണ്ടുവരുന്ന പ്രാധാന്യം പരിഗണിക്കുമ്പോള്‍ യുവതലമുറ ഉയർന്ന നിലവാരമുള്ള ഷൂവിനോട് ആഭിമുഖ്യം കാണിക്കാനുള്ള സാധ്യതകളേറെയാണ്. പ്രാദേശികമായ ഇടങ്ങളില്‍ അഡിഡാസ് ലഭിക്കാനുള്ള സാഹചര്യം ബാറ്റ വഴി വന്നാല്‍ വില്‍പ്പന പൊടിപൂരമാകുമെന്ന ചിന്തയാവാം ഈ നീക്കത്തിന് പിന്നില്‍.
ഷോപ്പ് ഇന്‍ ഷോപ്പ്
ഡ്യൂഷ് ബാങ്കിന്‍റെ അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം അഡിഡാസിനായി ബാറ്റയ്ക്ക് ഷോപ്പ് ഇന്‍ ഷോപ്പ് എന്ന പുതിയ ശൈലിക്ക് തുടക്കം കുറിക്കാനാവും. അതായത് ബാറ്റ വാങ്ങാന്‍ കയറിയാല്‍ അഡിഡാസും ആവശ്യമുള്ളവർക്ക് വാങ്ങാം. ഒരു പ്രാദേശിക ബാറ്റ സ്റ്റോറില്‍ കയറുന്ന ഉയർന്ന വരുമാനമുള്ളവർക്ക് ആവശ്യമെങ്കില്‍ അഡിഡാസും വാങ്ങാം. ഇങ്ങനെ വന്ന് കച്ചവടം പൊടിപൊടിച്ചാല്‍ നിലവിലെ ഒന്നാം നമ്പർ സ്പോർട്സ് വെയർ ബ്രാന്‍റായ പ്യൂമയെ അഡിഡാസിന് പുഷ്പം പോലെ മറികടക്കാനാവും. പ്യൂമയും ജർമന്‍ ബ്രാന്‍റാണെന്ന് മാത്രമല്ല രണ്ടു കമ്പനികളുടെയും സ്ഥാപകർ സഹോദരന്മാരുമാണ്.
എന്തായാലും രണ്ടു കൂട്ടരും നിലവില്‍ വാർത്ത നിഷേധിച്ചിരിക്കുകയാണ്. വാർത്തയെത്തുടർന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കുള്ള ഫയലിങില്‍ ഒന്നും വിട്ടുപറയാതെ ഇത്തരം സാധ്യതകള്‍ കമ്പനി എല്ലായ്പ്പോഴും തേടുന്നുണ്ടെന്നും അത് സാധ്യമായാല്‍ അപ്പോള്‍ അതറിയിക്കുമെന്നൊക്കെ പറയുന്നുണ്ട്. അഡിഡാസിന്‍റെ സി.ഇ.ഒ ബ്യോണ്‍ ഗല്‍ഡന്‍ പക്ഷേ ഇന്ത്യയെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് പങ്കുവയ്ക്കുന്നത് എന്നതിനാല്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നത് ഉറപ്പ്. ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന മാർക്കറ്റാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
English Summary : Bata - Adidas Tieup