ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചു വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് അടിസ്ഥാന സൗകര്യ വികസനം. മികച്ച റോഡ്, വൈദ്യുതി ഉൽപാദനം, വാർത്താവിനിമയ സൗകര്യങ്ങൾ, വിതരണ ശൃംഖല...അങ്ങനെ നീളും നമുക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചു വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് അടിസ്ഥാന സൗകര്യ വികസനം. മികച്ച റോഡ്, വൈദ്യുതി ഉൽപാദനം, വാർത്താവിനിമയ സൗകര്യങ്ങൾ, വിതരണ ശൃംഖല...അങ്ങനെ നീളും നമുക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചു വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് അടിസ്ഥാന സൗകര്യ വികസനം. മികച്ച റോഡ്, വൈദ്യുതി ഉൽപാദനം, വാർത്താവിനിമയ സൗകര്യങ്ങൾ, വിതരണ ശൃംഖല...അങ്ങനെ നീളും നമുക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് അടിസ്ഥാന സൗകര്യ വികസനം. മികച്ച റോഡ്, വൈദ്യുതി ഉൽപാദനം, വാർത്താവിനിമയ സൗകര്യങ്ങൾ, വിതരണ ശൃംഖല...അങ്ങനെ നീളും നമുക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 

മൂന്നു രീതിൽ ഇവിടെ നിക്ഷേപം നടത്താം. അതിൽ രണ്ടു രീതികൾ നിങ്ങൾക്കു സുപരിചിതമായിരിക്കും. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ചെയ്യുന്ന ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വാങ്ങുക, ഇത്തരം കമ്പനികളുടെ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുക എന്നിവയാണവ. ഇതുകൂടാതെ നിക്ഷേപകർക്ക് ഇപ്പോൾ ലഭിക്കുന്ന പുതിയൊരു അവസരമാണ് ഇൻഫാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രെസ്റ്റ് അഥവാ ഇൻവിറ്റ്സ് (InviITs). ലാഭവിഹിതത്തിനൊപ്പം ദീർഘകാല മൂലധനനേട്ടവും ഉറപ്പാക്കാനുള്ള അവസരമാണ് ഇൻവിറ്റ്സുകൾ നിക്ഷേപകർക്കു നൽകുന്നത്. റീറ്റ്സുകൾ സമാഹരിക്കുന്ന പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമ്പോൾ ഇൻവിറ്റ്സുകൾ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലാണ് പണം മുടക്കുന്നത്. 

ADVERTISEMENT

അറിയാം ഇൻവിറ്റ്സുകളെ

ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെ നിർമാണവും നടത്തിപ്പും കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകളാണിവ. ഊർജ മേഖല, ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻ, സോഷ്യൽ ആൻഡ് കൊമേഴ്സ്യൽ ഇൻഫ്രാസ്ട്രക്ചർ, വാട്ടർ ആൻഡ് സാനിറ്റേഷൻ തുടങ്ങിയവയിലെല്ലാം ഇൻവിറ്റ്സുകൾ ആരംഭിക്കാം. ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനികൾ സ്പോൺസർമാരായി ഇൻവിറ്റ്സുകൾ രൂപികരിക്കുകയാണ് സാധാരണ ചെയ്യുക. ഇത്തരം ട്രസ്റ്റുകളിൽ പിന്നീട് സ്പോൺസർക്കു നിയന്ത്രണാധികാരം ഉണ്ടാവില്ല. ആസ്തികളെല്ലാം ഇൻവിറ്റ്സിന് കീഴിലായിരിക്കും. 

അതേസമയം എസ്പിവി (സ്പെഷൽ പർപസ് വെഹിക്കിൾ) യിലൂടെ ഇൻവിറ്റ്സുകളെ നിയന്ത്രിക്കാൻ കമ്പനികൾക്കു സാധിക്കും. അതിന് എസ്പിവികളുടെ 50% ഓഹരികളെങ്കിലും ഇൻവിറ്റ്സുകൾക്കായിരിക്കണം. ഇൻവെസ്റ്റ്മെന്റ് മാനേജർ, പ്രോജക്ട് മാനേജർ, ട്രസ്റ്റികൾ എന്നിവരാണ് ഇൻവിറ്റ്സിലെ പ്രധാനികൾ. ട്രസ്റ്റിന്റെ നിക്ഷേപതീരുമാനങ്ങൾ എടുക്കുകയും പരമാവധി നേട്ടം ഉറപ്പാക്കുകയുമാണ് ഇൻവസ്റ്റ്മെന്റ് മാനേജരുടെ ചുമതല. ട്രസ്റ്റിന്റെ അസറ്റുകൾ കൈകാര്യം ചെയ്യുകയും പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കുകയുമാണ് പ്രോജക്ട് മാനേജരുടെ ഉത്തരവാദിത്തം. നിക്ഷേപകരുടെ കാര്യങ്ങൾ ട്രസ്റ്റികൾക്കാണ്. വിപണിയിൽ ലിസ്റ്റ് ചെയ്തോ ഒരു കൂട്ടം നിക്ഷേപകരിൽനിന്നു മാത്രം പണം സമാഹരിച്ചോ പ്രവർത്തിക്കാം. 

പണം വരുന്ന വഴി

ADVERTISEMENT

3 രീതിയിലാണ് ഇവിടെ വരുമാനം ലഭിക്കുന്നത്. സ്വന്തം ആസ്തിയിൽനിന്നുള്ള വരുമാനം (ഉദാ– ടോൾ, താരിഫ്), എസ്പിവി വഴിയുള്ള നിക്ഷേപങ്ങളുടെ ലാഭം, എസ്പിവികൾക്കു നൽകുന്ന വായ്പയുടെ പലിശ. 

എങ്ങനെ നിക്ഷേപിക്കാം?

ലിസ്റ്റ് ചെയ്ത ഇൻവിറ്റ്സുകളുടെ യൂണിറ്റുകൾ ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാം. ഒരു യൂണിറ്റ് മുതൽ നിക്ഷേപം നടത്താം. ഇൻവിറ്റ്സുകൾ ലഭിക്കുന്ന വരുമാനം ഡിസ്ട്രിബ്യൂഷനായി നിക്ഷേപകർക്കു വീതിച്ചു നൽകും. വരുമാനത്തിന്റെ 90 ശതമാനമെങ്കിലും നിക്ഷേപകർക്കു നൽകണം എന്നും ഇൻവിറ്റ്സുകൾ നിക്ഷേപിക്കുന്നത് 80% പൂർത്തിയായ, വരുമാനമുള്ള പ്രോജക്ടുകളിലായിരിക്കണം എന്നും നിയമമുണ്ട്.

എത്ര ഇൻവിറ്റ്സുകൾ? 

ADVERTISEMENT

റജിസ്റ്റർ ചെയ്ത 21 ഇൻവിറ്റ്സുകൾ ഇന്ത്യയിലുണ്ട്. അതിൽ ഏഴെണ്ണം വിപണിയിൽ ലിസ്റ്റ് ചെയ്തവയാണ്. എൻഎസ്ഇ റീറ്റ്സ് ആൻഡ് ഇൻവിറ്റ്സ് സൂചികയിലെ മൂന്ന് ഇൻവിറ്റ്സുകളെ അറിയാം.

ഇന്ത്യ ഗ്രിഡ് ട്രസ്റ്റ്

2016ൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യ ഗ്രിഡ് രാജ്യത്തെ ആദ്യ ഇൻവിറ്റ് ആണ്. പ്രമുഖ നിക്ഷേപകസ്ഥാപനമായ  കെകെആർ ആണ് സ്പോൺസർ. കെകെആറിനു വൈറസെന്റ് ട്രസ്റ്റ്, ഹൈവെയ്സ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് എന്നീ   രണ്ട് ഇൻവിറ്റുകൾ കൂടിയുണ്ട്. റിന്യൂവബിൾ എനർജി മേഖലയിൽ നിക്ഷേപിക്കുന്ന  രാജ്യത്തെ ആദ്യ ലിസ്റ്റഡ് സ്വകാര്യ ഇൻവിറ്റാ‌യ വൈറസെന്റിനെ 4,000 കോടിക്ക് ഏറ്റെടുക്കുമെന്ന്  കഴിഞ്ഞ മേയ് മാസം ഇന്ത്യ ഗ്രിഡ് അറിയിച്ചിരുന്നു. 46 ട്രാൻസ്മിഷൻ ലൈൻ, 13 സബ്സ്റ്റേഷനുകൾ, 100 മെഗാവാട്ടിന്റെ സോളർ പവർ പ്ലാന്റുകൾ തുടങ്ങിയ 22,800 കോടി രൂപയുടെ ആസ്തികളാണ് ഇന്ത്യ ഗ്രിഡ് ട്രസ്റ്റിനു കീഴിലുള്ളത്. 2017–18 മുതൽ ഇതുവരെ 71.86 രൂപ ഡിസ്ട്രിബ്യൂട്ട് ചെയ്തു.

ഐആർബി ഇൻവിറ്റ് ഫണ്ട്

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡവലപ്പേഴ്സ് സ്പോൺസർമാരായ ഈ  ട്രസ്റ്റ്  മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി 6 ടോൾ റോഡുകളാണ് കൈകാര്യം ചെയ്യുന്നത്. 2018 മുതൽ ഇതുവരെ 58.32 രൂപ ഡിസ്ട്രിബ്യൂഷനായി നൽകിയിട്ടുണ്ട്.

പവർഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്

പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് സ്പോൺസർ ചെയ്യുന്ന ഇൻവിറ്റ്. ഊർജോൽപാദന–വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന് കീഴിൽ 5 ഇന്റർ സ്റ്റേറ്റ് ട്രാൻസ്മിഷൻസ് (ഐഎസ്ടിഎസ്) സിസ്റ്റംസ് ഉണ്ട്. നിക്ഷേപച്ചെലവ് ഉയർന്നത് നഷ്ടകാരണം കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടം രേഖപ്പെടുത്തിയിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്പോൺസർ ചെയ്യുന്ന ഹൈവേ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റും   പൊതുമേഖലയിൽ നിന്നുള്ള ഇൻവിറ്റാണ്.  2021 മേയ് 14ന് ആയിരുന്നു പവർഗ്രിഡ് ട്രസ്റ്റിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിങ്.

മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചത്.  

English Summary:Invits;Everything You Need to Know

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT