നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് നഷ്ടം കുറിച്ചു. ജപ്പാനും തായ്‌വാനും മാത്രമാണ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ മുന്നേറ്റ പാതയിലേക്ക് തിരിച്ചു വരുന്നതും പ്രതീക്ഷയാണ്. അതേസമയം ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും വരാനിരിക്കെ
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് നഷ്ടം കുറിച്ചു. ജപ്പാനും തായ്‌വാനും മാത്രമാണ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ മുന്നേറ്റ പാതയിലേക്ക് തിരിച്ചു വരുന്നതും പ്രതീക്ഷയാണ്. അതേസമയം ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും വരാനിരിക്കെ
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് നഷ്ടം കുറിച്ചു. ജപ്പാനും തായ്‌വാനും മാത്രമാണ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ മുന്നേറ്റ പാതയിലേക്ക് തിരിച്ചു വരുന്നതും പ്രതീക്ഷയാണ്. അതേസമയം ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും വരാനിരിക്കെ
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് നഷ്ടം കുറിച്ചു. ജപ്പാനും തായ്‌വാനും മാത്രമാണ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ മുന്നേറ്റ പാതയിലേക്ക് തിരിച്ചു വരുന്നതും പ്രതീക്ഷയാണ്. അതേസമയം ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും വരാനിരിക്കെ അമേരിക്കൻ വിപണിയിൽ ഇന്ന് സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
ജോർജ് സോറോസ് നേതൃത്വം നൽകുന്ന രാജ്യാന്തര ഗ്രൂപ്പിങ് വീണ്ടും പുതിയ വാർത്തകളുമായി വരുന്നത് അദാനി ഓഹരികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും ക്ഷീണമായി. റിലയൻസ്, ടാറ്റ, ബാങ്കിങ് ഓഹരികള്‍ വീണതും ഇന്ത്യൻ വിപണിക്ക് നിർണായകമായി. ബാങ്കിങ്, ഇൻഫ്രാ, എനർജി,എഫ്എംസിജി സെക്ടറുകൾക്കൊപ്പം നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും ഇന്ന് നഷ്ടം കുറിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19388 പോയിൻറ് വരെ മുന്നേറിയ ശേഷം 19223 പോയിന്റിലേക്ക് വീണ നിഫ്റ്റി 19253 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 19220 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19100 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 19360 പോയിന്റിലും 19440 പോയിന്റിലുമാണ് ആദ്യ റെസിസ്റ്റൻസുകൾ.
ഇന്ന് 44400 പോയിന്റ് മറികടക്കാനാകാതെ വീണ ബാങ്ക് നിഫ്റ്റി വീണ്ടും 43900 പോയിന്റിൽ പിന്തുണ നേടി 43989 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. വീണ്ടും 43900 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 43700 പോയിന്റിലും 43500 പോയിന്റിലും ബാങ്ക് നിഫ്ടിയിൽ പിന്തുണകൾ പ്രതീക്ഷിക്കാം. 44400 പോയിന്റിൽ തന്നെയാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.
ബാങ്ക് നിഫ്റ്റി ക്ളോസിങ് മാറ്റം
ഇത് വരെ വ്യാഴാഴ്ചകളിലായിരുന്ന ബാങ്ക് നിഫ്റ്റിയുടെ വാരാന്ത്യ ക്ലോസിങ് അടുത്ത ആഴ്ച മുതൽ ഇനി ബുധനാഴ്ചകളിലായിരിക്കും. വിപണിക്ക് ബുധനാഴ്ചകളിൽ അവധിയാണെങ്കിൽ ചൊവാഴ്ചയായിരിക്കും ബാങ്ക് നിഫ്റ്റിയുടെ ക്ലോസിങ്. ബാങ്ക് നിഫ്റ്റിയുടെ മാസാന്ത്യ ക്ലോസിങ് വ്യാഴാഴ്ചകളിൽ തന്നെ തുടരും.
ഇന്ത്യൻ ജിഡിപി കണക്കുകൾ ഇന്ന്
ഇന്ന് വരുന്ന ആദ്യപാദ ആഭ്യന്തര ഉല്പാദനക്കണക്കുകൾ ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ഇന്ത്യയുടെ ധനക്കമ്മി കണക്കുകളും, ഇൻഫ്രാ വളർച്ച കണക്കുകളും ഇന്ന് തന്നെയാണ് പുറത്ത് വരുന്നത്. നാളെയാണ് ഓഗസ്റ്റിലെ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ വരുന്നത്.
അമേരിക്കൻ ജിഡിപി വളർച്ച
അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം രണ്ടാം പാദത്തിൽ വിപണിയുടെ അനുമാനത്തിനൊപ്പം വളർച്ച നേടാതിരുന്നത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും മുന്നേറ്റത്തിന് ഹേതുവായി. ആദ്യ പാദത്തിൽ 2% വളർച്ച നേടിയ അമേരിക്കയുടെ ജിഡിപി രണ്ടാം പാദത്തിൽ 2.1% വളർച്ച കുറിച്ചെങ്കിലും 2.4% എന്ന അനുമാനത്തിനൊപ്പമെത്താതിരുന്നത് സെപ്റ്റംബറിലെ യോഗത്തിൽ ഫെഡ് റിസർവിനെ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ നിന്നും തടയുമെന്ന വിപണി പ്രതീക്ഷക്ക് കാരണമായി.
ഫെഡ് പണപ്പെരുപ്പവളർച്ച സൂചനക്കായി പരിഗണിക്കുന്ന പിസിഇ ഡേറ്റയും, വരാനിരിക്കുന്ന അമേരിക്കൻ ജോബ് ഡേറ്റയും ഇന്ന് പുറത്ത് വരുന്നത് വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് വ്വഴിവെച്ചേക്കാം. നാളെ ഓഗസ്റ്റിലെ തൊഴിൽ വിവര കണക്കുകൾസൂചിപ്പിക്കുന്ന നോൺ ഫാം പേറോൾ കണക്കുകളും, അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും പുറത്ത് വരുന്നതും വിപണിക്ക് നിർണായകമാണ്. നാളെയാണ് ഇന്ത്യയുടേയും, ജപ്പാന്റെയും മാന്വഫാക്ച്ചറിങ് ഡേറ്റയും, ചൈനയുടെ കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും പുറത്ത് വരുന്നതും ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്.
ക്രൂഡ് ഓയിൽ
ഇഡാലിയ കൊടുങ്കാറ്റും, അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിലെ 10 ദശലക്ഷം ബാരലിന്റെ വീഴ്ചയും ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. അമേരിക്കയുടെയും, ചൈനയുടെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ ക്രൂഡ് ഓയിലിന് പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 85 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണത് സ്വർണത്തിന് അനുകൂലമായി. ഇന്നത്തെ അമേരിക്കയുടെ ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും സ്വർണത്തിനും നിർണായകമാണ്. 1971 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഐപിഒ
ഇന്നലെ ആരംഭിച്ച നാസിക് ആസ്ഥാനമായ ഇലക്ട്രോണിക് ഓട്ടോമേഷൻ, മീറ്ററിങ്, പ്രെസിഷൻ ഉപകാരം നിർമാതാക്കളായ ഋഷഭ് ഇൻസ്ട്രമെന്റ്സിന്റെ സെപ്റ്റംബർ ഒന്നിന് അവസാനിക്കുന്നു. പത്ത് രൂപ മുഖ വിലയുള്ള ഓഹരിയുടെ ഐപിഒ വില 418 -441 രൂപയാണ്.
English Summary: Stock Market Closing Report
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക. വാട്സാപ് : 8606666722