അദ്ധ്യാപക ദിനത്തിൽ വിദ്യാഭ്യാസ രംഗത്തെ ഈ ഓഹരികളെയറിയാം
വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന നാടുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ഏകദേശം മൂല്യം 120 ബില്യൺ ഡോളറാണ്. 2025 ആകുമ്പോഴേക്കും ഇത് 200 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നത്.പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസത്തിൽ നിന്നും സാങ്കേതിക വിദ്യ അധിഷ്ഠിതമായ വിദ്യാഭ്യാസ
വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന നാടുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ഏകദേശം മൂല്യം 120 ബില്യൺ ഡോളറാണ്. 2025 ആകുമ്പോഴേക്കും ഇത് 200 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നത്.പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസത്തിൽ നിന്നും സാങ്കേതിക വിദ്യ അധിഷ്ഠിതമായ വിദ്യാഭ്യാസ
വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന നാടുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ഏകദേശം മൂല്യം 120 ബില്യൺ ഡോളറാണ്. 2025 ആകുമ്പോഴേക്കും ഇത് 200 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നത്.പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസത്തിൽ നിന്നും സാങ്കേതിക വിദ്യ അധിഷ്ഠിതമായ വിദ്യാഭ്യാസ
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ഏകദേശ മൂല്യം 120 ബില്യൺ ഡോളറാണ്. 2025 ആകുമ്പോഴേക്കും ഇത് 200 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസത്തിൽ നിന്നും സാങ്കേതിക വിദ്യ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി വികസിച്ചു വരുന്നതാണ് മേഖലയിലെ പുതിയ പ്രവണത. വർദ്ധിക്കുന്ന ജനസംഖ്യ, വർദ്ധിച്ചുവരുന്ന വരുമാന നിലവാരം, സാങ്കേതിക പുരോഗതി എന്നിവ മൂലം ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ആവശ്യം ഉയരുന്നു വരികയാണ്. അതുകൊണ്ടുതന്നെ ഈ ഒരു മേഖലയിൽ നിക്ഷേപവും കുമിഞ്ഞു കൂടുന്നുണ്ട്. മികച്ച വിദ്യാഭ്യാസ ഓഹരികൾ നിക്ഷേപകർക്ക് നല്ല ആദായവും നൽകുന്നുണ്ട്. അത്തരം ചില ഓഹരികൾ പരിചയപ്പെടാം.
ബിക്കാനർവാല വരുന്നു, വിപണിയിൽ മധുരമേറുമോ? Read more...
എൻഐഐടി
വിവരസാങ്കേതിക സേവനങ്ങൾ നൽകുന്ന ഒരു സ്ഥാപനമാണ് NIIT ലിമിറ്റഡ്. സ്ഥാപനങ്ങൾക്കും ബിസിനസ്സുകൾക്കും ആളുകൾക്കും കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള സേവനങ്ങളാണ് ഇവർ ചെയ്യുന്നത്. പഠിപ്പിക്കൽ കൂടാതെ ഗെയിമിങ് സിമുലേഷൻ, ഹൈ-ഡെഫനിഷൻ വീഡിയോ, ദ്വിമാന, ത്രിമാന ആനിമേഷൻ എന്നിവയ്ക്കുള്ള ടൂളുകളും ഇവർ വികസിപ്പിക്കുന്നുണ്ട്. 83 രൂപയാണ് ഓഹരി വില.
ആപ്ടെക്
വിദ്യാഭ്യാസ മേഖലയിൽ ആപ്ടെക് പരിശീലനവും മറ്റ് അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിന് വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ, അക്കാദമിക് ബിസിനസ്സുകൾ, സർവ്വകലാശാലകൾ എന്നിവയുമായി ബന്ധം ഉണ്ട്. ആപ് ടെക്കിനു കീഴിൽ പല ബ്രാൻഡുകളും ഉണ്ട്. ഗെയിം ഡെവലപ്‌മെന്റ്, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ഇഫക്‌റ്റുകൾ എന്നിവയിൽ ആപ്ടെക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നുണ്ട്. 309 രൂപയാണ് ഓഹരി വില.
സീ
സീ ലേൺ ലിമിറ്റഡിന്റെ പ്രാഥമിക ബിസിനസ് ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങളാണ്. വിദ്യാഭ്യാസ സേവനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും, പരിശീലനം, തുടങ്ങിയവയിലാണ് കമ്പനിയുടെ സേവനങ്ങൾ. പ്രീസ്‌കൂളുകൾ, കെ–12 സ്‌കൂളുകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഇതിന്റെ പ്രാഥമിക സേവന മേഖലകളിൽ ഉൾപ്പെടുന്നു. 4 രൂപയാണ് സീ ലേൺ ലിമിറ്റഡിന്റെ ഓഹരി വില.
ലിങ്ക്
50ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള എഴുത്ത് ഉപകരണങ്ങളുടെ നിർമ്മാതാക്കളായ ലിങ്ക് ലിമിറ്റഡ് സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക, റഷ്യ, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് എന്നിവദങ്ങളിലെല്ലാം ഉണ്ട്.
സ്റ്റേഷനറി വിഭാഗത്തിലാണ് ഈ കമ്പനിയുടെ ഉത്പന്നങ്ങളെല്ലാം. ബോൾ, റോളർ, ജെൽ പേനകൾ എന്നിവയുൾപ്പെടെയുള്ള പേനകളും മാർക്കറുകളും ഹൈ-ലൈറ്ററുകളും സ്റ്റേഷനറികളും അതിന്റെ ഉൽപ്പന്നങ്ങളിൽപ്പെടുന്നു. 674 രൂപയാണ് കമ്പനിയുടെ ഓഹരി വില.
നവനീത്
നവനീത് എഡ്യൂക്കേഷൻ ലിമിറ്റഡ് പ്രിന്റ്, ഡിജിറ്റൽ വിദ്യാഭ്യാസവും നൽകുന്നു. കുട്ടികളുടെ പുസ്തകങ്ങൾക്കുപുറമേ നോൺ-പേപ്പർ, പേപ്പർ സ്റ്റേഷനറി ഇനങ്ങളും കമ്പനി നിർമ്മിക്കുന്നു.സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. കൂടാതെ, കളറിങ്, ആക്റ്റിവിറ്റി ബുക്കുകൾ, ബോർഡ് ബുക്കുകൾ, സ്റ്റോറിബുക്കുകൾ, കലകളെ കുറിച്ചുള്ള പുസ്തകങ്ങൾ, പാചകം, മെഹന്ദി, എംബ്രോയ്ഡറി എന്നിവ ഉൾപ്പെടെയുള്ള പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത നിരവധി പുസ്തകങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഇത് പ്രസിദ്ധീകരിക്കുന്നു. 161 രൂപയാണ് കമ്പനിയുടെ ഓഹരി വില.
കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ കൂടിയതോടെ എഡ്യൂടെക് കമ്പനികളുടെ സാധ്യതകൾ കൂടിയിരിക്കുകയാണ്. ഭാവിയിൽ അദ്ധ്യാപനം ഭൂരിഭാഗവും ഓൺലൈൻ ആയി മാറുമെന്ന പ്രവചങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഈ അദ്ധ്യാപക ദിനത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപിക്കുന്നത് വിവേകപൂർണമായ കാര്യമാണ്.
English Summary : Know These Education Related Share in Teachers Day