ചൊവ്വാഴ്ചത്തെ മിഡ് & സ്‌മോൾ ക്യാപ് സെക്ടർ വീഴ്ചക്ക് ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തിയ ഇന്ത്യൻ വിപണി ഇന്നും ഫ്ലാറ്റ് തുടക്കത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ സമ്മർദ്ദത്തിൽപ്പെട്ട മറ്റ് ഏഷ്യൻ വിപണികൾ നേട്ടം കൈവിട്ടപ്പോൾ യൂറോപ്യൻ വിപണികളും

ചൊവ്വാഴ്ചത്തെ മിഡ് & സ്‌മോൾ ക്യാപ് സെക്ടർ വീഴ്ചക്ക് ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തിയ ഇന്ത്യൻ വിപണി ഇന്നും ഫ്ലാറ്റ് തുടക്കത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ സമ്മർദ്ദത്തിൽപ്പെട്ട മറ്റ് ഏഷ്യൻ വിപണികൾ നേട്ടം കൈവിട്ടപ്പോൾ യൂറോപ്യൻ വിപണികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ചത്തെ മിഡ് & സ്‌മോൾ ക്യാപ് സെക്ടർ വീഴ്ചക്ക് ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തിയ ഇന്ത്യൻ വിപണി ഇന്നും ഫ്ലാറ്റ് തുടക്കത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ സമ്മർദ്ദത്തിൽപ്പെട്ട മറ്റ് ഏഷ്യൻ വിപണികൾ നേട്ടം കൈവിട്ടപ്പോൾ യൂറോപ്യൻ വിപണികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവാഴ്ചത്തെ മിഡ് & സ്‌മോൾ ക്യാപ് സെക്ടർ വീഴ്ചക്ക് ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തിയ ഇന്ത്യൻ വിപണി ഇന്നും ഫ്ലാറ്റ് തുടക്കത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ സമ്മർദ്ദത്തിൽപ്പെട്ട മറ്റ് ഏഷ്യൻ വിപണികൾ നേട്ടം കൈവിട്ടപ്പോൾ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. 

ബാങ്കിങ് സെക്ടറിന്റെ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. പൊതു മേഖല ബാങ്കുകൾ ഇന്ന് 4.2% മുന്നേറ്റം കുറിച്ചപ്പോൾ, ഇന്നലെ വൻതകർച്ച നേരിട്ട പൊതു മേഖല ഓഹരികളും, സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും നേരിയ തിരിച്ചു വരവ് നടത്തി. ഐടി, ഓട്ടോ സെക്ടറുകൾ മാത്രമാണ് ഇന്ന് നഷ്ടം കുറിച്ചത്.   

ADVERTISEMENT

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്നലെ 20010 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം വീണ നിഫ്റ്റി ഇന്ന് 20070 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 20100 പോയിന്റിലെ കടമ്പ മറികടക്കാനാകാതെ പോയ നിഫ്റ്റി നാളെയും 20100 പോയിന്റിലും തുടർന്ന് 20180 പോയിന്റിലും സമ്മർദ്ദം നേരിട്ടേക്കാം. 20000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19930 പോയിന്റിലും 19860 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ. 

വാരാന്ത്യ ക്ളോസിങ് ദിനമായ ഇന്ന് 45990 പോയിന്റ് വരെ മുന്നേറിയ ശേഷം ബാങ്ക് നിഫ്റ്റി 45909 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.  തുടർ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 45700 പോയിന്റിലും, 45500 പോയിന്റിലും പിന്തുണകൾ നേടിയേക്കാം. 46000 പോയിന്റ് പിന്നിട്ടാൽ 46300 മേഖലയിലാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസ്. 

ക്രമപ്പെടുന്ന ഇന്ത്യൻ പണപ്പെരുപ്പം 

ADVERTISEMENT

ഓഗസ്റ്റിൽ ഇന്ത്യയുടെ പണപ്പെരുപ്പം വിപണി പ്രതീക്ഷിച്ചിരുന്ന ഏഴ്‌ ശതമാനത്തിലും കുറഞ്ഞ വളർച്ച രേഖപ്പെടുത്തിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ജൂലൈ മാസത്തിൽ 15 മാസത്തെ ഉയർന്ന നിരക്കായ 7.44% കുറിച്ച ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 6.83% മാത്രമാണ് വളർച്ച കുറിച്ചത്. ഭക്ഷ്യവിലക്കയറ്റം ക്രമപ്പെടുന്നുണ്ടെങ്കിലും വിലകൾ ഉയർന്ന നിലയിൽ നിന്നും കുറയാതെ നിൽക്കുന്നതും കാലാവസ്ഥ വ്യതിയാനവും ഭീഷണിയാണ്. നാളെയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകൾ പുറത്ത് വരുന്നത്.  

ഇന്ത്യയുടെ വ്യവസായികോല്പാദനവും ജൂലൈ മാസത്തിൽ വിപണി പ്രതീക്ഷ മറികടന്ന് 5.7% എന്ന മികച്ച വളർച്ച കുറിച്ചതും ഇന്ന് വിപണിക്ക് അനുകൂലമായി. ജൂണിൽ 3.7% മാത്രം വളർച്ച കുറിച്ച ഇന്ത്യയുടെ വ്യാവസായികവളർച്ച ജൂലൈ മാസത്തിൽ 4.8% മുന്നേറിയിട്ടുണ്ടാകാമെന്നായിരുന്നു വിപണി പ്രതീക്ഷ.    

അമേരിക്കൻ പണപ്പെരുപ്പം ഇന്ന് 

അമേരിക്കയുടെ ഓഗസ്റ്റിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ഇന്ന് വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്നത് വിപണിക്ക് നിർണായകമാണ്. അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് യോഗ തീരുമാനങ്ങളെ ഓഗസ്റ്റിലെ പണപ്പെരുപ്പക്കണക്കുകൾ തീർച്ചയായും സ്വാധീനിക്കും. ജൂണിലെ 3%ൽ നിന്നും, ജൂലൈയിൽ 3.2%ലേക്ക് മുന്നേറിയ അമേരിക്കയുടെ പണപ്പെരുപ്പ വളർച്ച ഓഗസ്റ്റിൽ 3.6%ലേക്ക് മുന്നേറിയിട്ടുണ്ടാകാമെന്ന് വിപണി പ്രതീക്ഷിക്കുന്നു. വിപണിയുടെ അനുമാനത്തിനപ്പുറത്തേക്ക് ഓഗസ്റ്റിൽ പണപ്പെരുപ്പം വളർന്നാൽ വിപണി സമ്മർദ്ദത്തിലായേക്കാം. സെപ്റ്റംബർ ഇരുപതിനാണ് അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങൾ പുറത്ത് വരുന്നത്. ഫെഡ് റിസർവ് ഇത്തവണയും ഫെഡ് നിരക്ക് വർധനക്ക് മുതിർന്നേക്കില്ല എന്ന ശുഭ പ്രതീക്ഷയിലാണ് വിപണി. 

ADVERTISEMENT

ആപ്പിളിന്റെയും, ടെസ്‌ലയുടെയും വീഴ്ചയും ഒറാക്കിളിന്റെ ഭാവി പാദഫല അനുമാനങ്ങൾ മോശമായതും ഇന്നലെ നാസ്ഡാകിന് തിരുത്തൽ നൽകിയപ്പോൾ എനർജി ഓഹരികളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കി. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

ഇസിബി നിരക്കുകൾ നാളെ 

നാളെയാണ് യൂറോപ്യൻ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കിലെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കുക. കഴിഞ്ഞ യോഗത്തിൽ 25 ബേസിസ് പോയിന്റുകൾ ഉയർത്തി പലിശ നിരക്ക് 4%ൽ നിന്നും 4.25%ലേക്ക് വർദ്ധിപ്പിച്ച ഇസിബി ഇത്തവണ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കില്ല എന്ന പ്രതീക്ഷയിലാണ് വിപണി.  

ക്രൂഡ് ഓയിൽ 

ക്രൂഡ് ഓയിലിന്റെ ആഗോള ആവശ്യകതയിൽ ഇനിയും വർദ്ധനവുണ്ടാകാമെന്ന ഒപെകിന്റെ അനുമാനം ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 93 ഡോളറിന് സമീപമെത്തിയപ്പോൾ അമേരിക്കൻ ക്രൂഡിന്റെ വില 90 ഡോളറിന് സമീപവുമെത്തി. ഇന്ന് വരുന്ന അമേരിക്കൻ എണ്ണശേഖരക്കണക്കുകളും, പണപ്പെരുപ്പക്കണക്കുകളും ക്രൂഡ് ഓയിലിനെയും സ്വാധീനിക്കും. 

സ്വർണം 

അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.30% കടന്നത് സ്വർണത്തിന് വീണ്ടും സമ്മർദ്ദ കാരണമായി. ഇന്ന് പുറത്ത് വരുന്ന അമേരിക്കൻ പണപ്പെരുപ്പവളർച്ചയുടെ തോത് 1933 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണ വിലയെയും സ്വാധീനിക്കും.

ഐപിഓ 

ഇലക്ട്രിക്കൽ ഉത്പന്നനിർമാതാക്കളായ ആർആർ കബേലിന്റെ ഇന്ന് ആരംഭിച്ച ഐപിഓ സെപ്റ്റംബർ വെള്ളിയാഴ്ച അവസാനിക്കുന്നു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 983 -1035 രൂപയാണ്. 

ഗോൾഡ്മാൻ സാക്സിന്റെ പിന്തുണയോടെ വിപണിയിലേക്കെത്തുന്ന സംഹി ഹോട്ടൽസിന്റെ ക്യൂഐപിയും, ഫിൻ ടെക്ക് സർവിസ് കമ്പനിയായ സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസിന്റെ ഐപിഓയും നാളെ ആരംഭിക്കുന്നു.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT