വന്‍ വളർച്ചാസാധ്യതയുണ്ടെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ വലിയ ഹോട്ട് സെക്ടറായിരുന്നില്ല. പ്രത്യേകിച്ച് എല്‍.ഐ.സിയുടെ വന്‍ ഐ.പി.ഒയുടെ ലിസ്റ്റിംഗിലെ പരാജയത്തിനു ശേഷം. പക്ഷേ, എല്‍.ഐ.സിയെ ഒഴിവാക്കി നോക്കിയാല്‍ ക്രമേണ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കളം പിടിച്ചേക്കുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്‍ വളർച്ചാസാധ്യതയുണ്ടെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ വലിയ ഹോട്ട് സെക്ടറായിരുന്നില്ല. പ്രത്യേകിച്ച് എല്‍.ഐ.സിയുടെ വന്‍ ഐപിഒയുടെ ലിസ്റ്റിങിലെ പരാജയത്തിനു ശേഷം. പക്ഷേ, എല്‍.ഐ.സിയെ ഒഴിവാക്കി നോക്കിയാല്‍ ക്രമേണ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കളം പിടിച്ചേക്കുമെന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

19,291 കോടിരൂപയുടെ മൊത്തം പ്രീമിയമാണ് പൊതു, സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലകളിലായി ഓഗസ്റ്റില്‍ സമാഹരിക്കപ്പെട്ടത്. ഇത് 2022 ഓഗസ്റ്റിനെക്കാള്‍ 13 ശതമാനത്തോളം വർധനയാണ്. പൊതുമേഖലയിലുള്ള എല്‍.ഐ.സിയുടെ ഓഗസ്റ്റിലെ വളർച്ച വെറും മൂന്നു ശതമാനം മാത്രമാണ്. പക്ഷേ, സ്വകാര്യമേഖലയിലേക്ക് നോക്കിയാലോ, വർധന യഥാക്രമം 21 ശതമാനവും 16 ശതമാനവുമാണ്. ബാങ്കുകളുടെ കീഴിലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെക്കാള്‍ 24 ശതമാനത്തിന്‍റെ വളർച്ചയും നേടിയിട്ടുണ്ട്.  

ADVERTISEMENT

ഈ സാമ്പത്തികവർഷം ഇതുവരെ എട്ടു ശതമാനമാണ് വ്യക്തികള്‍ക്കുള്ള പോളിസികളുടെ വാർഷിക പ്രീമിയം വളർച്ച. ഇതിലും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ സംഭാവന 13 ശതമാനമാണെന്ന് കാണാം. 

വളർച്ച ഇങ്ങനെ

എസ്.ബി.ഐ ലൈഫ് ഓഗസ്റ്റില്‍ മാത്രം 34 ശതമാനത്തിന്‍റെ മികച്ച വളർച്ചയാണ് നേടിയത്. ഇത് ജൂലൈയില്‍ 31 ശതമാനമായിരുന്നു. എച്ച്.ഡി.എഫ്.സി ലൈഫിന്‍റേത് 24 ശതമാനമാണ്. കുറഞ്ഞുപോയത് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലിനാണ്, 12 ശതമാനം.

എസ്.ബി.ഐ ലൈഫിന്‍റെയും എച്ച്.ഡി.എഫ്.സി ലൈഫിന്‍റെയും വിപണിവിഹിതം ഗണ്യമായി കൂടിയപ്പോള്‍ ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യലിന്‍റേത് കുറഞ്ഞു. ബജാജ് ലൈഫ് ഗണ്യമായി വിപണി വിഹിതം കൂട്ടിയിട്ടുണ്ട്. ഓഗസ്റ്റിലെ വളർച്ച 33 ശതമാനം. 

ADVERTISEMENT

മാക്സ് ലൈഫിന് (ആക്സിസ് ബാങ്കുമായി സഹകരിക്കുന്നു) ഓഗസ്റ്റില്‍ കിട്ടിയത് 49 ശതമാനം വളർച്ചയാണ്. ജൂലൈയില്‍ ഇത് 19 ശതമാനം മാത്രമായിരുന്നു. ലിസ്റ്റഡ് കമ്പനിയായ മാക്സ് ഫിനാന്‍ഷ്യലിന്‍റെ കീഴിലുള്ള ഉപകമ്പനിയാണ് മാക്സ് ലൈഫ്. 

താരതമ്യേന മധ്യനിര സ്വകാര്യ കമ്പനികളായ ടാറ്റാ ലൈഫ്, പിഎന്‍ബി മെറ്റ് ലൈഫ്, റിലയന്‍സ് നിപ്പണ്‍ ലൈഫ്, ചോള, സ്റ്റാർ എന്നിവയും നേട്ടമുണ്ടാക്കിയിട്ടുണ്ട്. 

അനങ്ങിത്തുടങ്ങുന്ന ഓഹരികൾ

ഓഹരിവിപണിയിലേക്ക് നോക്കിയാല്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയില്‍ മുന്‍നിര കമ്പനികളെല്ലാം തന്നെ അനങ്ങിതുടങ്ങിയിട്ടുണ്ട്. ഇവയില്‍ തന്നെ എച്ച്.ഡി.എഫ്.സി-എച്ച്.ഡി.എഫ്.സി ബാങ്ക് ലയനത്തോടെ വന്‍ കുതിപ്പ് നടത്താനൊരുങ്ങി നില്‍ക്കുന്ന എച്ച്.ഡി.എഫ്.സി ലൈഫാണ് ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്നത്. ശക്തമായ വിതരണശൃംഖലയും പ്രഫഷണല്‍ സമീപനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ വ്യാഴാഴ്ചത്തെ ക്ളോസിങ് വില 645 രൂപ. 

ADVERTISEMENT

എസ്.ബി.ഐ ലൈഫ് 1350 ന്‍റെ നിലവാരത്തിലും മാക്സ്ഫിനാന്‍ഷ്യല്‍ 940 ലും സ്റ്റാർ ഹെല്‍ത്ത് 630ലും നില്‍ക്കുന്നു. ചെലവുകളിലെ ഭീമമായ വർധന മൂലം സ്റ്റാർ ഹെല്‍ത്തിന്‍റെ ഒന്നാംപാദ ഫലം മികച്ചതല്ലായിരുന്നു. രാകേഷ് ജുന്‍ജുന്‍വാല കുടുംബത്തിന് ഓഹരിപങ്കാളിത്തമുള്ള സ്റ്റാറിന് ഓഗസ്റ്റില്‍ 19 ശതമാനം വളർച്ച കിട്ടി. 

ശങ്കരന്‍ ഇപ്പോഴും തെങ്ങില്‍

ഓഗസ്റ്റിലെ നേട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍  ഭൂരിഭാഗം ഇന്‍ഷുറന്‍സ് കമ്പനികളിലും നിക്ഷേപകതാല്‍പര്യം ശക്തമാവുന്നുണ്ട്. എന്നാല്‍, പ്രതാപം പറഞ്ഞെത്തിയെങ്കിലും നിക്ഷേപകർക്ക് വേണ്ടത്ര നേട്ടം കിട്ടാത്ത പൊതുമേഖലാ ഭീമന്‍ എല്‍.ഐ.സി മാത്രം ശങ്കരന്‍ ഇപ്പോഴും തെങ്ങിലാണെന്ന മട്ടില്‍ നില്‍ക്കുകയാണ്. വിപണിവിഹിതം ചെറിയ രീതിയിലാണെങ്കിലും കുറയുന്നുമുണ്ട്. എല്‍.ഐ.സിയുടെ ഓഹരിവില വ്യാഴാഴ്ച 661 നിലവാരത്തിലാണ്.

English Summary : Insurance Sector has Growth Potential