ഇൻഡെക്‌സ് ഓപ്ഷനുകൾക്കും ഫ്യൂച്ചറുകൾക്കുമായി വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ഒരു ട്രേഡിംഗ് സെഷൻ ചേർക്കാനുള്ള നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ പദ്ധതി ബ്രോക്കർമാരുടെ ചെലവുകൾ കുത്തനെ ഉയർത്തുമെന്ന ആശങ്ക. സാധാരണ 9:15 മുതൽ 3:30 വരെയുള്ള സെഷൻ അവസാനിച്ച് രണ്ടര മണിക്കൂർ കഴിഞ്ഞ് ആരംഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡെക്‌സ് ഓപ്ഷനുകൾക്കും ഫ്യൂച്ചറുകൾക്കുമായി വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ഒരു ട്രേഡിങ് സെഷൻ ചേർക്കാനുള്ള നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പദ്ധതി ബ്രോക്കർമാരുടെ ചെലവുകൾ കുത്തനെ ഉയർത്തുമെന്ന ആശങ്ക. 

സാധാരണ 9:15 മുതൽ 3:30 വരെയുള്ള സെഷൻ അവസാനിച്ച് രണ്ടര മണിക്കൂർ കഴിഞ്ഞ് ആരംഭിക്കുന്ന നിർദ്ദിഷ്ട സെഷനിൽ, മിക്ക ബ്രോക്കിങ് സ്ഥാപനങ്ങൾക്കും അധിക ജീവനക്കാരെ നിയമിക്കേണ്ടിവരും, ഇതിന് ജീവനക്കാരുടെ എണ്ണവും ശമ്പളവും കൂട്ടേണ്ടി വരും.

ADVERTISEMENT

ചെറിയ ബ്രോക്കർമാർക്ക് പോലും അക്കൗണ്ട് തുറക്കുന്നതിനും ക്ലയന്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ടെക്, കസ്റ്റമർ സപ്പോർട്ട് കാര്യങ്ങളിൽ സഹായിക്കുന്നതിനും ആവശ്യമായ അധിക ജീവനക്കാരെ നിയമിക്കേണ്ടതായി വരും. 

മാറ്റങ്ങളേറെ 

ADVERTISEMENT

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പ്ലാനിന്റെ അനുമതിക്കായി എൻഎസ്ഇ കാത്തിരിക്കുകയാണ്. പെട്ടെന്ന് നടപ്പിലാക്കുന്ന ഈ മാറ്റം മൂലം ഡിസ്കൗണ്ട് ബ്രോക്കർമാർക്ക് ഏകദേശം 5-7 ശതമാനം ചെലവ് കൂടും. അതേസമയം പരമ്പരാഗത ബ്രോക്കർമാർക്ക് 10-15 ശതമാനം ചെലവ് ഉയരുമെന്ന് ഈ രംഗത്തെ  വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

മാർക്കറ്റ് റെഗുലേറ്റർ സെറ്റിൽമെന്റ് പ്രക്രിയ ആ ദിവസം തന്നെ പൂർത്തിയാക്കാൻ നിർദ്ദേശിച്ചാൽ, രാത്രി 9 മണിക്ക് ശേഷം ബ്രോക്കർമാർ വീണ്ടും അധിക ജീവനക്കാരെ അതിനായി നിയോഗിക്കേണ്ടി വരും. പിറ്റേ ദിവസം സെറ്റിൽമെന്റ് വരുന്നത് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് സഹായകരമാണ്. ഇപ്പോൾ മിക്ക ബ്രോക്കർമാരും അവരുടെ ഐ ടി അനുബന്ധ ജോലികൾ  ഉച്ചകഴിഞ്ഞ് 3:30 ന് ശേഷമാണ് നടത്തുന്നത്. എന്നാൽ പുതിയ സമയക്രമത്തിലേക്ക് പോകുമ്പോൾ ഇത് രാത്രി 9 മണിക്ക് ശേഷമോ അല്ലെങ്കിൽ വാരാന്ത്യത്തിലോ ചെയ്യേണ്ടി വരും. 

ADVERTISEMENT

English Summary : Sebi will Extend F&O Trading Session

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT